കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവനം മെച്ചപ്പെടുത്തണം: ആശയങ്ങള്‍ ക്ഷണിച്ച് ഇന്ത്യന്‍ റെയില്‍വേ, 10 ലക്ഷം പ്രൈസ് മണി!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ സേവനം മെച്ചപ്പെടുത്താന്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞ് റെയില്‍വേ. റെയില്‍വേയുടെ സേവനം മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം വരെ പ്രൈസ് മണി ലഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേയ്ക്ക് മികച്ച സേവനം കാഴ്ചവെക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയില്‍വേ ഇത്തരമൊരു ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. ഏതെല്ലാം വിധത്തില്‍ ഫണ്ടുകള്‍ ശേഖരിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച ആശയങ്ങളാണ് റെയില്‍വേ ഇതോടെ തേടുന്നത്.

മികച്ച ആശയത്തിന് പത്ത് ലക്ഷം രൂപയാണ് പ്രൈസ് മണിയായി ലഭിക്കുക. മികച്ച രണ്ടാമത്തെ ആശയത്തിന് അ‍ഞ്ച് ലക്ഷം രൂപയും മൂന്നാമത്തെ ആശയത്തിന് മൂന്ന് ലക്ഷവും നാലാമത്തെ മികച്ച ആശയത്തിന് ഒരു ലക്ഷം രൂപയും പ്രൈസ് മണിയിനത്തില്‍ ലഭിക്കും. മത്സരത്തിനായി തയ്യാറാക്കിയ https://innovate.mygov.in/jan-bhagidari എന്ന വെബ്സൈറ്റില്‍ 2018 മെയ് 19ന് മുമ്പായാണ് പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടത്. മികച്ച ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടിയാണ് നീക്കമെന്ന് ഇത് ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നും മത്സരത്തിനുള്ള വെബ്സൈറ്റായ ജന്‍ഭാഗീധാരി വെബ്സൈറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു.

-train600

ആശയങ്ങള്‍, വിശദമായ ബിസനസ് പ്ലാന്‍, പണം ശേഖരിക്കുന്നതിനായി നടപ്പിലാക്കാനുള്ള തന്ത്രങ്ങള്‍ എന്നിവയാണ് റെയില്‍വേ തേടുന്നത്. രാജ്യത്തെ റെയില്‍ ശൃഖലയെ അടുത്ത കാലത്തായി ബാധിച്ചിട്ടുള്ളത് ഫണ്ടിംഗ് സംബന്ധിച്ച പ്രശ്നങ്ങളാണ്. ഫണ്ടുകളുടെ അഭാവം മൂലം അടുത്തകാലത്തായി റെയില്‍വേയ്ക്ക് കടബാധ്യതകള്‍ നേരിടേണ്ടിവന്നതായും റെയില്‍വേ പറയുന്നു. ലോകത്തെ നാലാമത്തെ വലിയ റെയില്‍ ശൃംഖലയായ ഇന്ത്യന്‍ റെയില്‍വേയുടെ ചുമതലയുള്ള ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം പഴക്കം ചെന്ന ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങളും റെയില്‍വേ ആലോചിക്കുന്നുണ്ട്. ഫണ്ടുകളെ അഭാവമാണ് റെയില്‍വേ നെറ്റ് വര്‍ക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് വെല്ലുവിളിയാവുന്നത്.

English summary
If you're looking to improve the services provided by Indian railways, here's your chance to raise funds and also win a prize money of Rs 10 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X