Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ 500 രൂപ നോട്ടിന്റെ പ്രത്യേകതകള്‍... ഇത് 'സംഘികളുടെ തള്ളല്‍' അല്ല; ഒറിജിനല്‍!!!

ഒട്ടേറെ വ്യത്യസ്തകളുമായിട്ടാണ് പുതിയ അഞ്ഞൂറ് രൂപ നോട്ട് പുറത്തിറക്കിയിരിക്കുന്നത്

രണ്ടായിരം രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ ശരിക്കും ഞെട്ടിപ്പോയി. ആ നോട്ട് കണ്ടായിരുന്നില്ല ആ ഞെട്ടല്‍ എന്ന് മാത്രം. ചിപ്പ് മുതല്‍ ആരും കാണാത്ത എന്തൊക്കെയോ കുണ്ടാമണ്ടികള്‍ ആ നോട്ടില്‍ ഉണ്ട് എന്നായിരുന്നു ചിലരുടെ 'തള്ളല്‍'.

ഒടുവില്‍ റിസര്‍വ്വ് ബാങ്കിന് തന്നെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നു. എന്നിട്ടും ചിലരൊക്കെ ഇപ്പോഴും പഴയ തള്ളല്‍ വാര്‍ത്തകള്‍ വിശ്വസിക്കുന്നുണ്ട് എന്ന് വേണം കരുതാന്‍.

ഇപ്പോഴിതാ അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകളും പുറത്തിറങ്ങിയിരിക്കുന്നു. ഇതിനും ഉണ്ട് ഏറെ സവിശേഷതകള്‍. എന്നാല്‍ അതൊന്നും ആ രണ്ടായിരത്തിന്റെ നോട്ടിനെ കുറിച്ച് പറഞ്ഞതുപോലെ അല്ലെന്ന് മാത്രം.

വലിപ്പം

വലിപ്പം

പുതിയ അഞ്ഞൂറ് രൂപ നോട്ടിന്റെ വലിപ്പം ഇങ്ങനെയാണ്- 66 മില്ലീമീറ്റര്‍ വീതി, 150 മില്ലീമീറ്റര്‍ നീളം. ആശയക്കുഴപ്പം വേണ്ട.

നിറം

നിറം

പഴയ അഞ്ഞൂറിന്റെ നിറമല്ല പുതിയ അഞ്ഞൂറ് രൂപയ്ക്ക്. മങ്ങിയ ചാര നിറമാണ് പുതിയ നോട്ടിന്. ഇംഗ്ലീഷില്‍ സ്‌റ്റോണ്‍ ഗ്രേ എന്ന് വിളിക്കും.

 ചെങ്കോട്ട

ചെങ്കോട്ട

ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ ചെങ്കോട്ടയുടെ ചിത്രമാണ് നോട്ടിന്റെ പ്രധാന ഹൈലൈറ്റ്. നോട്ടിന്റെ പിറക് വശത്താണ് ഈ ചിത്രം.

ചെരിച്ച് പിടിച്ചാല്‍

ചെരിച്ച് പിടിച്ചാല്‍

ദൃഷ്ടിക്ക് നിരപ്പായി 45 ഡിഗ്രി ചരിച്ച് പിടിച്ച് നോക്കിയാല്‍ നോട്ടിന്റെ ഒഴിച്ചിട്ട ഭാഗത്ത് അഞ്ഞൂറ് എന്ന് എഴുതിയതായി കാണാന്‍ സാധിക്കും.

ദേവ നാഗരി

ദേവ നാഗരി

അഞ്ഞൂറ് എന്ന് സാധാരണ ഇംഗ്ലീഷ് അക്കത്തില്‍ എഴുതിയതിന് പുറമേ ദേവ നാഗരി ഭാഷയിലും പുതിയ നോട്ടില്‍ എഴുതിയിട്ടുണ്ട്.

നിറം മാറും

നിറം മാറും

നോട്ടിലെ സെക്യൂരിറ്റി ത്രെഡില്‍ ഭാരത് എന്ന് ഹിന്ദിയിലും ആര്‍ബിഐ എന്ന് ഇംഗ്ലീഷിലും പിന്നെ അഞ്ഞൂറ് എന്ന് അക്കത്തിലും എഴുതിയിട്ടുണ്ട്. നോട്ട് ചരിച്ച് പിടിച്ച് നോക്കിയാല്‍ ഈ സെക്യൂരിറ്റി ത്രെഡ് പച്ചയില്‍ നിന്ന നീല നിറം ആയി മാറുന്നത് കാണാം.

ഒപ്പും ചിത്രവും

ഒപ്പും ചിത്രവും

ഈ നോട്ടിന് അഞ്ഞൂറ് രൂപയുടെ മൂല്യം ുറപ്പ് തരുന്നു എന്ന് പറഞ്ഞുകൊണ്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍മറുടെ ഒപ്പ് ഈ നോട്ടിലും ുണ്ട്. പിന്നെ വലതു വശത്തായി റിസര്‍വ്വ് ബാങ്കിന്റെ എംബ്ലവും ഉണ്ട്.

ഗാന്ധിജി

ഗാന്ധിജി

ഗാന്ധിജിയുടെ ചിത്രം ഇല്ലാത്ത ഒരു നോട്ടിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? ഇതിലും ഉണ്ട് ഗാന്ധിജിയുടെ ചിത്രം. ഇലക്ട്രോ ടൈപ്പ് വാട്ടര്‍ മാര്‍ക്കോട് കൂടിയ ഗാന്ധി ചിത്രം.

അശോക സ്തംഭം

അശോക സ്തംഭം

പഴയ അഞ്ഞൂറിന്റെ നോട്ടില്‍ അശോക സ്തംഭം ഇടതുവശത്തായിരുന്നു. എന്നാല്‍ പുത്തന്‍ നോട്ടിന്റെ വലതുവശത്ത് താഴെയായി അശോക സ്തംഭത്തിന്റെ ചിത്രവും ഉണ്ട്.

അച്ചടിച്ച വര്‍ഷം

അച്ചടിച്ച വര്‍ഷം

ഏത് വര്‍ഷമാണ് നോട്ട് അച്ചടിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. നേരത്തെ ഇത് പിറക് വശത്ത് താഴെ മധ്യത്തിലായിട്ടായിരുന്നു. എന്നാല്‍ പുതിയ നോട്ടില്‍ ഇത് ഇടതുവശത്തായിരിക്കും.

സ്വച്ഛ ഭാരത്

സ്വച്ഛ ഭാരത്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സ്വച്ഛ ഭാരത്. സ്വച്ഛ ഭാരതിന്റെ ലോഗ നോട്ടിന്റെ പിറക് വശത്ത് ുണ്ടാകും.

ഭാഷകള്‍

ഭാഷകള്‍

ഔദ്യോഗിക ഭാഷകളിലെല്ലാം നോട്ടിന്റെ മൂല്യം രേഖപ്പെടുത്തണം. മുമ്പ് ഇത് നോട്ടിന്റെ പിറക് വശത്ത് ഇടത് ഭാഗത്തായിരുന്നു. പുതിയ നോട്ടില്‍ ഇത് മധ്യത്തിലായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

 കാഴ്ചയില്ലാത്തവര്‍ക്ക്

കാഴ്ചയില്ലാത്തവര്‍ക്ക്

കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാനുള്ള മുദ്രകളും ഉണ്ട്. പഴയ നോട്ടിലും ഇത് ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+