കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനകാര്യബില്‍ നിര്‍ണ്ണായകം!! നികുതി വെട്ടിപ്പിന് ചുവപ്പുകാര്‍ഡ്, നിയന്ത്രണങ്ങള്‍ വേറെയും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനകാര്യ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ കൊണ്ടുവന്ന ധനകാര്യബില്‍ രാജ്യത്തെ നിര്‍ണ്ണായക മാറ്റങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. ബുധനാഴ്ച ലോക്‌സഭയില്‍ ധനകാര്യബില്ലിനെക്കറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ഭേദഗതി ചെയ്ത ധനകാര്യബില്ലിലെ നിര്‍ദേങ്ങള്‍ പുറത്തുവരുന്നത്. സഭയില്‍ ചര്‍ച്ചയ്ക്ക് വെച്ച ബില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പാസാക്കിയത്.

2017ലെ ധനകാര്യ ബില്ലില്‍ 40 ശതമാനം ഭേദഗതികളോടെയാണ് പുറത്തിറക്കിയിട്ടുള്ളചതെന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷ നല്‍കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദേശമാണ് ഇതില്‍ പ്രധാനം.

ആധാര്‍ നിര്‍ബന്ധം

ആധാര്‍ നിര്‍ബന്ധം

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധനകാര്യബില്ലിലെ നിര്‍ദേശത്തെ തുടര്‍ന്നാണ്. നികതി വെട്ടിപ്പ് നടത്തുന്നത് തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ നീക്കത്തെ കാണുന്നത്. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ധനകാര്യമന്ത്രാലയം വിലയിരുത്തുന്നു.

പാന്‍കാര്‍ഡിന് കാലാവധി!!

പാന്‍കാര്‍ഡിന് കാലാവധി!!

ആധാര്‍ നമ്പര്‍ നല്‍കാതെ പാന്‍കാര്‍ഡ് എടുക്കുന്നവരുടെ പാന്‍ നമ്പറുകള്‍ അസാധുവായി മാറും. നിലവില്‍ പാന്‍കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ടാക്‌സ് അതോറിറ്റികളുമായി ബന്ധപ്പെട്ട് ആധാര്‍ നമ്പര്‍ നല്‍കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനം വഴി ചിലര്‍ക്ക് ഇളവ് നല്‍കുമെന്ന് പ്രഖ്യാപിക്കും.

പണമിടപാടിന് കര്‍ശന നിയന്ത്രണം

പണമിടപാടിന് കര്‍ശന നിയന്ത്രണം

കറന്‍സിയായി നടത്താവുന്ന പണമിടപാടുകള്‍ രണ്ട് ലക്ഷമാക്കി പരിമിതപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ മൂന്ന് ലക്ഷമാക്കി പരിമിതപ്പെടുത്തുമെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. രണ്ട് ലക്ഷത്തിലധികം പണം സ്വീകരിക്കുന്നവരില്‍ നിന്ന് അതേ തുക തന്നെയായിരിക്കും പിഴയായി ഈടാക്കുക.

നിയന്ത്രണങ്ങളില്‍ ഇളവ്!!

നിയന്ത്രണങ്ങളില്‍ ഇളവ്!!

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്പനികള്‍ സംഭവാന നല്‍കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. മൊത്തം വരുമാനത്തിന്റെ 7.5 ശതമാനം മാേ്രത നല്‍കാന്‍ പാടുള്ളൂ നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. എന്നാല്‍ ഏത് പാര്‍ട്ടിയാണ് സംഭാവന സ്വീകരിച്ചതെന്ന് കമ്പനികള്‍ വെളിപ്പെടുത്തേണ്ടെന്നും ധനകാര്യബില്ലില്‍ ചൂണ്ടിക്കാണിക്കുന്നു.

അപ്പലറ്റ് അതോറിറ്റികള്‍

അപ്പലറ്റ് അതോറിറ്റികള്‍

അപ്പലറ്റ് അതോറിറ്റികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിനായി അപ്പലറ്റ് ട്രിബ്യൂണലുകളെ കൂട്ടിച്ചേര്‍ക്കുന്നതിനും ധനകാര്യബില്‍ നിര്‍ദേശിക്കുന്നു. അപ്പലറ്റ് ട്രിബ്യൂണലുകളിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് വേണ്ടി ചില നിര്‍ദേശങ്ങളും ബില്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

English summary
On Tuesday, the government announced over 40 amendments to the Finance Bill 2017 that include significant changes to those that were announced by Finance Minister Arun Jaitley in February, including making Aadhaar card mandatory for filing tax returns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X