കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ജിയോ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യുന്നതാണ് ബുദ്ധിപരം, എന്തുകൊണ്ട്?

പരിധിയില്ലാത്ത ഓഫറുമായി എത്തിയ ജിയോയുടെ ഹാപ്പി ന്യൂയര്‍ ഓഫറിന്റെ കാലവധി ഏപ്രില്‍ 15 വരെ നീട്ടിയിരിക്കുകയാണ്.

  • By Akhila
Google Oneindia Malayalam News

മുംബൈ: പരിധിയില്ലാത്ത ഓഫറുമായി എത്തിയ ജിയോയുടെ ഹാപ്പി ന്യൂയര്‍ ഓഫറിന്റെ കാലവധി ഏപ്രില്‍ 15 വരെ നീട്ടിയിരിക്കുകയാണ്. മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് ജിയോ എടുത്തവരില്‍ 72 ദശലക്ഷം പേര്‍ പ്രൈം ടൈം മെമ്പര്‍ഷിപ്പിലേക്ക് മാറിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഹാപ്പി ന്യൂയര്‍ ഓഫറിന്റെ പ്രൈം മെമ്പര്‍ഷിപ്പ് അവസാനിക്കാനിരിക്കെ പലര്‍ക്കും കണ്‍ഫ്യൂഷനാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രൈം മെമ്പര്‍ഷിപ്പാണോ നല്ലത്. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ജിയോ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യുന്നതാണ് ബുദ്ധിപരം. എന്തുകൊണ്ട്? തുടര്‍ന്ന് വായിക്കൂ...

പത്ത് താരിഫുകള്‍

പത്ത് താരിഫുകള്‍

മൊത്തം താരിഫ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം പതിനഞ്ചോടു കൂടി ജിയോയുടെ സമ്മര്‍ പ്രൈസ് അവസാനിക്കും. അതിന് മുമ്പേ ഓഫര്‍ ചെയ്യുന്നവര്‍ക്കാണ് പുതിയ ആനുകൂല്യം ലഭിക്കുന്നത്.

പ്രൈം മെമ്പേര്‍ഴ്‌സിന് മാത്രം

പ്രൈം മെമ്പേര്‍ഴ്‌സിന് മാത്രം

19 രൂപയുടേത് മുതലാണ് ജിയോയുടെ ഡാറ്റ പ്ലാന്‍ തുടങ്ങുന്നത്. 19 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് 200 എംബിയും നോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് 100 എംബിയുമാണ് ഒരു ദിവസം ഡാറ്റ ലഭ്യമാകുന്നത്. വളരെ ചെലവേറിയ ഡാറ്റ പ്ലാനായ 9999 രൂപയ്ക്ക് 360 ദിവസത്തേക്ക് 750 ജിബി ഡാറ്റയാണ് ലഭിക്കുക. അതായത് പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് ലഭിക്കുക. അതേസമയം 200ജിബി ഡാറ്റയാണ് നോണ്‍ പ്രൈം മെമ്പേര്‍ഴ്‌സിന് ലഭിക്കുന്നത്.

 303 രൂപയുടെ ഓഫര്‍

303 രൂപയുടെ ഓഫര്‍

ഹാപ്പി ന്യൂയര്‍ കാലവധി നീട്ടിയതിന് ശേഷം ഒട്ടേറെ പേര്‍ ജിയോയുടെ 303 രൂപയുടെ ഓഫര്‍ ചെയ്തുവെന്ന് കമ്പനി പറയുന്നു. ഏപ്രില്‍ 15ന് മുമ്പ് 303 രൂപയുടെയോ അതിന് മുകളിലേക്കോ ചെയ്യുകയാണെങ്കില്‍ ജൂലൈ വരെ നിലവിലുള്ള ഓഫര്‍ ലഭിക്കുമെന്ന് നേരത്തെ കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു. ജൂലൈയ്ക്ക് ശേഷമായിരിക്കും ഉപഭോക്താവ് തെരഞ്ഞെടുത്ത താരീഫിലെ സര്‍വ്വീസ് ലഭിച്ച് തുടങ്ങുക.

 303 ഓഫര്‍-ശ്രദ്ധിക്കേണ്ടത്

303 ഓഫര്‍-ശ്രദ്ധിക്കേണ്ടത്

മാര്‍ച്ച് 31ന് മുമ്പ് പ്രൈം അംഗത്വം എടുത്തത് 303 രൂപ മുതലുള്ള റീച്ചാര്‍ജ് ചെയ്തവര്‍ക്ക് ഓഫര്‍ നേരിട്ട് ലഭിക്കാനുള്ള സൗകര്യമുണ്ട്. ഉപഭോക്താവ് ചെയ്തത് 303ല്‍ ഓഫറാണെങ്കില്‍ മൂന്ന് മാസത്തെ സൗജന്യ ഓഫര്‍ ലഭിക്കാന്‍ 303 രൂപ കൂടി ചെയ്യേണ്ടി വരും.

പ്രൈം അംഗത്വം

പ്രൈം അംഗത്വം

ഏപ്രില്‍ 15 വരെ 99 രൂപയ്ക്ക് ഒരു വര്‍ഷത്തെ പ്രൈം അംഗത്വവും ഒപ്പം 303 രൂപ മുതലുള്ള പ്ലാനുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ ഉപയോഗമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

English summary
Here is What Happens if You Don’t Subscribe to Jio Prime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X