ജിയോ മണിയും ക്യാഷ് ബാക്കും; ജിയോ പ്രൈമില്‍ കിടു ഓഫറുകള്‍!!
ദില്ലി: റിലയന്‍സ് ജിയോ ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫര്‍ ലഭിയ്ക്കാന്‍ പുതിയ വഴി. ജിയോ മണി ഉപയോഗിച്ച് റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് കമ്പനി നല്‍കുന്ന ഓഫര്‍ ലഭിക്കുക. റിലയന്‍സ് മണി വഴി ഓഫര്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. ജിയോ പ്രൈമിന്റെ പ്രതിമാസ റീച്ചാര്‍ജായ 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കും 50 രൂപയുടെ ഓഫര്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
എന്നാല്‍ ഇതിന് പുറമേ പ്രൈം മെമ്പര്‍ ഷിപ്പിനുള്ള 99 രൂപയുടെ ഓഫറിനും ജിയോ മണി വഴി ഈ ആനുകൂല്യം ലഭിയ്ക്കും. പ്രൈം ഒരു ജിബി 4ജി ഡാറ്റയും സൗജന്യ വോയ്‌സ് കോളും എസ്എംഎസുകളുമാണ് പ്രൈം മെമ്പര്‍ ഷിപ്പ് എടുക്കുന്നവര്‍ക്ക് ജിയോ നല്‍കുക. ഫോണില്‍ ജിയോ മണി വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം റീചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് ഈ 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. രണ്ട് ഓഫറുകള്‍ ജിയോ മണി വഴി ചെയ്യുന്നതോടെ ജിയോ മണി അക്കൗണ്ടില്‍ 100 ബാലന്‍സായി ലഭിക്കും. ഇതോടെ പ്രൈം റീച്ചാര്‍ജിന് വേണ്ടി മുടക്കിയ തുക അതേപോലെ തിരികെ ലഭിയ്ക്കുകയും ചെയ്യും.

മാര്‍ച്ച് 31 ന് റിലയന്‍സ് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് ജിയോയുടെ പുതിയ തന്ത്രം. ജിയോ ജനുവരിയില്‍ അവതരിപ്പിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് റിലന്‍സ് ജിയോ താരിഫ് പ്ലാനുകളില്‍ മാറ്റം വരുത്തിക്കൊണ്ട് ജിയോ പ്രൈം ഓഫര്‍ അവതരിപ്പിക്കുന്നത്. ഇതോടെ റിലയന്‍സ് ജിയോ അണ്‍ലിമിറ്റഡ് സൗജന്യ ഓഫര്‍ ആസ്വദിച്ചുകൊണ്ടിരുന്നവര്‍ക്ക് തിരിച്ചടിയായെങ്കിലും ജിയോ അവതരിപ്പിച്ച പ്രൈമിന്റെ ഓഫറുകളാണ് ഉപയോക്താക്കള്‍ക്ക് ആശ്വാസമാകുന്നത്.












Click it and Unblock the Notifications