കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ടും മാറ്റാം, എളുപ്പത്തില്‍... ചെയ്യേണ്ട കാര്യങ്ങള്‍...

Google Oneindia Malayalam News

ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് മാറ്റുന്നതു സംബന്ധിച്ച് പലരിലും ആശയക്കുഴപ്പങ്ങളുണ്ടാകാം. എന്നാല്‍ അധികം കടമ്പകളില്ലാതെ വളരെ എളുപ്പത്തില്‍ പിഎഫ് അക്കൗണ്ട് മാറ്റാന്‍ സാധിക്കും. ജോലി മാറുമ്പോള്‍ പിഎഫ് അക്കൗണ്ട് മാറാനായി പ്രത്യേകം അപേക്ഷകളൊന്നും സമര്‍പ്പിക്കേണ്ട ആവശ്യം വരുന്നില്ല. മൂന്നു ദിവസത്തിനുള്ളില്‍ അക്കൗണ്ട് പുതി ജോലി സ്ഥലത്തിന് അനുസൃതമായി മാറിക്കൊള്ളും.

പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വിപി ജോയ് ഇക്കാര്യം അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പുതിയ രീതി നിലവില്‍ വരും. ആധാര്‍ ഐഡി വേരിഫൈ ചെയ്തിട്ടുണ്ടെങ്കില്‍ രാജ്യത്തെവിടെയും ഈ പിഎഫ് അക്കൗണ്ട് സാധുവായിരിക്കും. ഇനി പുതിയ സ്ഥലത്തേക്ക് പിഎഫ് അക്കൗണ്ട് മാറ്റാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം...

വിവരങ്ങള്‍ നല്‍കുക

വിവരങ്ങള്‍ നല്‍കുക

പുതിയ സ്ഥാപനത്തിലേക്കു ജോലി മാറുമ്പോള്‍ നിങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ അവര്‍ക്കു നല്‍കുക. അവര്‍ ഇത് EPFO പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. ബാക്കി ഘട്ടങ്ങള്‍ തനിയേ അപ്‌ഡേറ്റ് ആകും. അതായത് ജീവനക്കാരന്‍ ഓണ്‍ലൈനില്‍ ഇതിനായി അപേക്ഷിക്കേണ്ട കാര്യം പോലുമില്ല

ആവശ്യമായവ

ആവശ്യമായവ

പുതിയ സ്ഥാപനത്തില്‍ ജോലിക്കു ചേരുമ്പോള്‍ കോംപോസിഷന്‍ ഡിക്ലറേഷന്‍ ഫോമില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. നിങ്ങള്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപന്തിലെ യുഎഎന്‍ നമ്പര്‍(യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍) ഇവിടെയും ആവശ്യമുണ്ട്. മുന്‍പത്തെ പിഎഫ് അക്കൗണ്ട് നമ്പറും ആവശ്യമുണ്ട്.

എങ്ങനെ

എങ്ങനെ

നിങ്ങള്‍ പുതിയതായി ജോലിക്കു ചേര്‍ന്ന സ്ഥാപനം നിങ്ങളുടെ കോംപോസിഷന്‍ ഡിക്ലറേഷന്‍ ഫോമിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. നിങ്ങളുടെ ആധാര്‍ നമ്പറും പിഎഫ് അക്കൗണ്ട് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ബാക്കി വിവരങ്ങള്‍ തനിയെ അപ്‌ഡേറ്റ് ആയിക്കൊള്ളും. പുതിയ പിഎഫ് അക്കൗണ്ട് നമ്പറിലേക്ക് എല്ലാം ബന്ധിപ്പിക്കപ്പെടും.

എങ്ങനെ അറിയാം..

എങ്ങനെ അറിയാം..

ഓട്ടോ ട്രാന്‍സ്ഫര്‍ നടന്നാല്‍ നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മബൈല്‍ നമ്പറിലേക്ക് വിവരം അറിയിച്ചു കൊണ്ട് മെസേജ് എത്തും. നിങ്ങള്‍ ഓട്ടോ ട്രാന്‍സ്ഫര്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലോ പുതിയ സ്ഥാപനം ആദ്യത്തെ പിഎഫ് തുക നിക്ഷേപിച്ചാലോ അല്ലാതെ ഓട്ടോ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജോലി മാറുമ്പോള്‍ നിങ്ങളുടെ പഴയ പിഎഫ് അക്കൗണ്ടിന്റെ പിഎഫ് നമ്പര്‍ അറിഞ്ഞിരിക്കുക. പുതിയ സ്ഥാപനത്തിലെത്തുമ്പോള്‍ കോംപോസിഷന്‍ ഡിക്ലറേഷന്‍ ഫോം ഫില്‍ ചെയ്യുക.

ആധാര്‍

ആധാര്‍

എന്റോള്‍മെന്റിന് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്പോഴുള്ള പിഎഫ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും ഇത്തരത്തില്‍ ഒരുപാട് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ശ്രമിക്കുന്നതെന്നും വിപി ജോയ് പറഞ്ഞു.

സ്ഥിരമായ അക്കൗണ്ട്

സ്ഥിരമായ അക്കൗണ്ട്

ജീവനക്കാര്‍ അക്കൗണ്ട് വീണ്ടും പുനരാരംഭിക്കുകയാണ് ചെയ്യാറുള്ളത്. പിഎഫ് അക്കൗണ്ട് എന്നത് സ്ഥിരമായ അക്കൗണ്ട് ആണ്. അത് ജോലിക്കാര്‍ക്ക് എപ്പോഴും തുടരാം. തൊഴിലാളി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് എ ശ്രമിക്കുന്നതെന്നും വിപി ജോയ് അറിയിച്ചു.

English summary
The Employees' Provident Fund Organisation (EPFO) has made the process of transferring an employee's provident fund (PF) balance completely seamless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X