Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ എസ്എംഎസ് മതി!! ജിയോ 4 ജി ഫോണ്‍ കയ്യിലെത്തും!! ചെയ്യേണ്ടത്...

മുംബൈ: ഒരൊറ്റ എസ്എംഎസ് കൊണ്ട് ജിയോയുടെ പുതിയ 4 ജി ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാം. ആഗസ്റ്റ് 24 നാണ് ബുക്കിങ്ങ് ആരംഭിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഒരു എസ്എംഎസ് കൊണ്ട് ജിയോ ഫോണ്‍ ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവന്നുവെന്ന് ജിയോ അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെസേജ് അയച്ച് ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം...?
JPനിങ്ങളുടെ പിന്‍ കോഡ്നിങ്ങളുടെ പ്രദേശത്തെ ജിയോ സ്‌റ്റോര്‍ കോഡ് ടൈപ്പ് ചെയ്യുക. ഇത് 7021170211 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക. ഇത് ചെയ്തു കഴിയുമ്പോള്‍ Thank you എന്ന് പറഞ്ഞകൊണ്ട് ജിയോയില്‍ നിന്നും നിങ്ങള്‍ക്ക് മറുപടി ലഭിക്കും.

jio

ജിയോ സ്മാര്‍ട്ട് ഫോണുകള്‍ ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറില്‍ ഫോണുകള്‍ ലഭ്യമാകും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ആദ്യം ഫോണ്‍ ലഭിക്കുക. ആഗസ്റ്റ് 15 മുതല്‍ 153 രൂപക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ 500 രൂപക്ക് ലഭ്യമാകും എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകളെങ്കിലും ടെലികോം രംഗത്ത് ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഫോണ്‍ സൗജന്യമാണെന്ന പ്രഖ്യാപനം ജിയോ നടത്തിയത്. എന്നാല്‍ അഡ്വാന്‍സ് ഇനത്തില്‍ 1500 രൂപ അടക്കണം. ഇത് ഒരു വര്‍ഷത്തിനു ശേഷം തിരികെ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+