വ്യാജ ജിഎസ്ടി ബില്ല് എളുപ്പത്തില്‍ തിരിച്ചറിയാം.. 8 വഴികള്‍...
ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ടാണ് ചരക്കുസേവന നികുതി ബില്‍ അഥവാ ജിഎസ്ടി നിലവില്‍ വന്നത്. അവശ്യ സാധനങ്ങള്‍ പലതിനും വില കുറയുമെന്നായിരുന്ന പ്രഖ്യാപനമെങ്കിലും ബില്‍ കയ്യില്‍ കിട്ടുമ്പോള്‍ സാധാരണക്കാര്‍ അമ്പരന്നു നില്‍ക്കുകയാണ്.
ജിഎസ്ടിയുടെ പേരില്‍ കച്ചവടക്കാര്‍ പലതും കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്. സാധാരണക്കാര്‍ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ. ജിഎസ്ടി തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനുള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ട്. വ്യാജ ജിഎസ്ടി ബില്ല് എങ്ങനെ തിരിച്ചറിയാം..? ഇതാ അതിനുള്ള വഴികള്‍...

ജിഎസ്ടി എല്ലാവര്‍ക്കുമില്ല
എല്ലാ വ്യാപാരികള്‍ക്കും ജിഎസ്ടി രജിസ്‌ട്രേഷന്‍ ബാധകമല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള കച്ചവട സ്ഥാപനങ്ങള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പത്തു ലക്ഷം രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലുണ്ട്.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വില്‍പന ബില്ലില്ജിഎസ്ടി നമ്പര്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. CGST(സെന്‍ട്രല്‍ ജിഎസ്ടി), SGST(സ്റ്റേറ്റ് ജിഎസ്ടി) എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. ഇതു പ്രകാരമാണ് നികുതി ഈടാക്കേണ്ടത്. എന്നാല്‍ ടിന്‍, സെന്‍ട്രല്‍ സെയില്‍ ടാക്‌സ് നമ്പര്‍, മൂല്യവര്‍ദ്ധിത നികുതി എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല വ്യാപാരികളും ഇപ്പോള്‍ നല്‍കുന്നത്.

ജിഎസ്ടിഐഎന്‍
ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍(ജിഎസ്ടിഐഎന്‍) ബില്ലില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാതെ സ്റ്റേറ്റ് ജിഎസ്ടിയും സെന്‍ട്രല്‍ ജിഎസ്ടിയും ഈടാക്കുന്ന വ്യാപാരികളുമുണ്ട്. ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വേരിഫൈ ചെയ്തിട്ടില്ലാത്തവര്‍ താത്കാലികമായി ലഭിച്ച ജിഎസ്ടിഐഎന്‍ ആണ് ബില്ലില്‍ ചേര്‍ക്കേണ്ടത്.

ജിഎസ്ടിഎന്‍ നമ്പര്‍ ശരിയാണോ എന്നറിയാന്‍...
1. https://www.gst.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
2. search taxplayer എന്ന ഓപ്ഷനില്‍ ജിഎസ്ടിഎന്‍ നമ്പര്‍ നല്‍കി സേര്‍ച്ച് ചെയ്യുക
3. നിങ്ങള്‍ നല്‍കിയ ജിഎസ്ടിഎന്‍ നമ്പര്‍ ശരിയാണെങ്കില്‍ നിങ്ങള്‍ നല്‍കിയ നമ്പര്‍ തെറ്റാണ്, ശരിയായ നമ്പര്‍ നല്‍കു എന്ന മെസേജ് സ്‌ക്രീനില്‍ തെളിയും

ജിഎസ്ടിഎന്‍ നമ്പര്‍ ശരിയാണെങ്കില്‍...
ജിഎസ്ടിഎന്‍ നമ്പര്‍ ശരിയാണെങ്കില്‍ താഴെ പറയുന്ന വിവരങ്ങള്‍ നിങ്ങളുടെ സ്‌ക്രീനില്‍ തെളിയും.
1. സ്ഥാപനത്തിന്റെ പേര്
2. സംസ്ഥാനം
3. രജിസ്റ്റര്‍ ചെയ്ത തിയതി
4. സ്ഥാപനത്തിന്റെ സ്വഭാവം(സ്വകാര്യ സ്ഥാപനം/പൊതുമേഖലാ സ്ഥാപനം,സഹകരണ സ്ഥാപനം തുടങ്ങിയവ)

ജിഎസ്ടിഎന്‍ നമ്പര്‍ ഇങ്ങനെ
ജിഎസ്ടിഎന്‍ നമ്പറിന്റെ ആദ്യ രണ്ട് അക്കങ്ങള്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതാണ്. പിന്നീട് വരുന്ന പത്തക്കം സ്ഥാപനത്തിന്റെയോ സ്ഥാപനം ഉടമയുടെയോ പാന്‍ നമ്പറാണ്. അടുത്തത് സംസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള നമ്പര്‍. അടുത്ത നമ്പര്‍ 'z' ആണ്. ഏറ്റവും അവസാനത്തെ നമ്പര്‍ നികുതി വിഭാഗത്തിന്റെ പരിശോധനക്കു വേണ്ടിയുള്ളതാണ്.

ബില്ലിലുള്ളത് യഥാര്‍ത്ഥ നികുതി നിരക്കാണോ?
ബില്ലിലുള്ളത് യഥാര്‍ത്ഥ നികുതി നിരക്കാണോ എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://cbec-gst.gov.in/gst-goods-services-rates.html.
നിങ്ങള്‍ക്ക് ശരിയായ ബില്ല് അല്ല ലഭിച്ചതെങ്കില്‍ [email protected] എന്ന ഇമെയിലില്‍ പരാതി നല്‍കാം

സംസ്ഥാനങ്ങളുടെ കോഡുകള്‍
ആന്‍ഡമാന്‍ നിക്കോബാര്‍ 35
ആന്ധ്രാപ്രദേശ് 28
ആന്ധ്രാപ്രദേശ് (New) 37
അരുണാചല്‍ പ്രദേശ് 12
അസം 18
ബീഹാര്‍ 10
ചണ്ഡീഗഢ് 04
ഛത്തീസ്ഗഢ് 22
ദാദ്രാ നഗര്‍ ഹവേലി 26
ദാമന്‍ ദ്യൂ 25
ദില്ലി 07
ഗോവ 30
ഗുജറാത്ത് 24
ഹരിയാന 06
ഹിമാചല്‍ പ്രദേശ് 02
ജമ്മു കശ്മീര്‍ 01
ത്ധാര്‍ഖണ്ഡ് 20
കര്‍ണ്ണാടക 29
കേരളം 32
ലക്ഷദ്വീപ് 31
മധ്യപ്രദേശ് 23
മഹാരാഷ്ട്ര 27












Click it and Unblock the Notifications