ആക്ടീവയെ വെല്ലുവിളിക്കാന്‍ ഡാഷുമായി ഹീറോ
മുംബൈ: സ്കൂട്ടര്‍ ശ്രേണിയില്‍ ഹോണ്ടയുടെ ആക്ടീവയെ വെല്ലാന്‍ തത്കാലം ഇന്ത്യന്‍ വിപണിയില്‍ ആരുമില്ലെന്നു വേണം പറയാന്‍. ഉയര്‍ന്ന റിസെയില്‍ വിലയും കുറഞ്ഞ മെയിന്റനന്‍സുമാണ് ആക്ടീവയെ മറ്റുള്ള സ്കൂട്ടറില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ദീര്‍ഘകാലം ഹോണ്ടയുടെ പങ്കാളിയായിരുന്ന ഹീറോ പുതിയൊരു മോഡലുമായി മത്സരത്തിനെത്തുകയാണ്.
2014 ലെ ഡെല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഹീറോ ഈ മോഡല്‍ ആദ്യമായി മുന്നോട്ടുവെച്ചത്. ഗുഡ്ഗാവിലെ പഌന്റില്‍ നിന്നാണ് പുതിയ മോഡലിന്റെ ഉത്പാദനം ആരംഭിക്കുകയെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. 2015 മധ്യത്തോടെ വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഫോര്‍ സ്ട്രോക്, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടറാണ് ഈ 111 സിസി സ്കൂട്ടറിനുള്ളത്. 110 കിലോ ഭാരമുണ്ട ഡാഷിന് 155എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്. പെട്രോള്‍ ടാങ്കിന് ആറു ലിറ്ററാണ് കപ്പാസിറ്റി.
യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, സെര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബൂട്ട് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലാംപ്, അനലോഗ് ഡിജിറ്റല്‍ മീറ്റര്‍, ഡ്യുവല്‍ ടോണ്‍ മിറര്‍, മെറ്റല്‍ ബോഡി, അലോയ് വീല്‍, ട്യൂബ് ലെസ് ടയേഴ്സ്, അഡ്വാന്‍സ്ഡ് കീ എന്നിവയായിരിക്കും ഡാറ്റിന്റെ മറ്റു പ്രത്യേകതകള്‍. ഹോണ്ട ആക്ടീവയെ കൂടാതെ ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്ക് ലെറ്റ്സ്, മഹീന്ദ്ര ഗുസ്തോ, യമഹാ റേ എന്നീ മോഡലുകളുമായും ഡാഷിന് മത്സരിക്കേണ്ടി വരും.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications