കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്ടീവയെ വെല്ലുവിളിക്കാന്‍ ഡാഷുമായി ഹീറോ

Google Oneindia Malayalam News

മുംബൈ: സ്‌കൂട്ടര്‍ ശ്രേണിയില്‍ ഹോണ്ടയുടെ ആക്ടീവയെ വെല്ലാന്‍ തത്കാലം ഇന്ത്യന്‍ വിപണിയില്‍ ആരുമില്ലെന്നു വേണം പറയാന്‍. ഉയര്‍ന്ന റിസെയില്‍ വിലയും കുറഞ്ഞ മെയിന്റനന്‍സുമാണ് ആക്ടീവയെ മറ്റുള്ള സ്‌കൂട്ടറില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ദീര്‍ഘകാലം ഹോണ്ടയുടെ പങ്കാളിയായിരുന്ന ഹീറോ പുതിയൊരു മോഡലുമായി മത്സരത്തിനെത്തുകയാണ്.

2014 ലെ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹീറോ ഈ മോഡല്‍ ആദ്യമായി മുന്നോട്ടുവെച്ചത്. ഗുഡ്ഗാവിലെ പഌന്റില്‍ നിന്നാണ് പുതിയ മോഡലിന്റെ ഉത്പാദനം ആരംഭിക്കുകയെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. 2015 മധ്യത്തോടെ വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Hero Dash

ഫോര്‍ സ്‌ട്രോക്, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടറാണ് ഈ 111 സിസി സ്‌കൂട്ടറിനുള്ളത്. 110 കിലോ ഭാരമുണ്ട ഡാഷിന് 155എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്. പെട്രോള്‍ ടാങ്കിന് ആറു ലിറ്ററാണ് കപ്പാസിറ്റി.

യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, സെര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബൂട്ട് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലാംപ്, അനലോഗ് ഡിജിറ്റല്‍ മീറ്റര്‍, ഡ്യുവല്‍ ടോണ്‍ മിറര്‍, മെറ്റല്‍ ബോഡി, അലോയ് വീല്‍, ട്യൂബ് ലെസ് ടയേഴ്‌സ്, അഡ്വാന്‍സ്ഡ് കീ എന്നിവയായിരിക്കും ഡാറ്റിന്റെ മറ്റു പ്രത്യേകതകള്‍. ഹോണ്ട ആക്ടീവയെ കൂടാതെ ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്ക് ലെറ്റ്‌സ്, മഹീന്ദ്ര ഗുസ്‌തോ, യമഹാ റേ എന്നീ മോഡലുകളുമായും ഡാഷിന് മത്സരിക്കേണ്ടി വരും.

English summary
Hero Dash 110cc Scooter Launching Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X