Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കുകള്‍ക്ക് റെക്കോര്‍ഡ് വിലക്കുറവ്: ഓഫര്‍ രണ്ട് ദിവസം മാത്രം, വാങ്ങിയാല്‍ പണി കിട്ടും!!

ദില്ലി: ബിഎസ്ത്രി വാഹനങ്ങള്‍ക്ക് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയതോടെ ബൈക്കുകള്‍ വിറ്റഴിയ്ക്കാന്‍ കിടിലന്‍ വിലക്കുറവ്. ഏപ്രില്‍ ഒന്നുമുതലാണ് ബിഎസ് 3 വാഹനങ്ങള്‍ക്കുള്ള് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ ഹീറോ മോട്ടോ കോര്‍പ്പ്, ഹോണ്ട, സ്‌കൂട്ടര്‍ ഇന്ത്യ തുടങ്ങിയ ഇരുചക്രവാഹന നിര്‍മാതാക്കളാണ് വാഹനങ്ങള്‍ക്ക് കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഏപ്രില്‍ മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ സ്റ്റോക്കുള്ള ബിഎസ് 3 വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള വാഹന നിര്‍മാണ കമ്പനികളുടെ തന്ത്രത്തിന്റെ ഭാഗമാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ച് 30, 31 തിയ്യതികളില്‍ മാത്രമായിരിക്കും ഓഫര്‍ ലഭിക്കുക. ഹീറോ മോട്ടോര്‍ കോര്‍പ്പ് ബൈക്കുകള്‍ക്ക് 12,500 രൂപയും എന്‍ട്രി ലെവല്‍ ബൈക്കുകള്‍ക്ക് 5000 രൂപയും പ്രീമിയം ബൈക്കുകള്‍ക്ക് 7,500 രൂപയുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ബിഎസ് 3 വാഹനങ്ങള്‍ക്കുള്ള വിലക്ക് കണക്കിലെടുത്ത് മാര്‍ച്ച് പകുതി മുതല്‍ തന്നെ വാഹന കമ്പനികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 15 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ് പുറത്തുവന്നതോടെയാണ് അത്യാകര്‍ഷക വിലക്കുറവില്‍ പ്രഖ്യാപിച്ച് വാഹനങ്ങള്‍ വിറ്റഴിയ്ക്കാനുള്ള ശ്രമം നടക്കുന്നത്.

image

2015ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് 2017 ഏപ്രില്‍ ഒന്നിന് ശേഷം ബിഎസ് 3 വാഹനങ്ങള്‍ വില്‍ക്കാന്‍ പാടില്ലന്നെ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ച സുപ്രീം കോടതി ഏപ്രില്‍ ഒന്നിന് ശേഷം ബിഎസ്3 വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ലെന്നും ബിഎസ്4 വാഹനങ്ങള്‍ വില്‍ക്കാന്‍ മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിഎസ് 3 വാഹനങ്ങള്‍ ബിഎസ്4 നിലവാരത്തിലേയ്ക്ക് കഴിയില്ലെന്നും കോടതി ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+