കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ സ്വര്‍ണമേ... ഇതെന്താ പരിപാടി? ഇപ്പോള്‍ വില കൂടി!!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണം എന്ന മഞ്ഞ ലോഹത്തെ പോലെ മനുഷ്യരെ ഭ്രമിപ്പിച്ച മറ്റൊരു ലോഹം ഉണ്ടാകില്ല. മലയാളികളുടെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലം തൊട്ട് തുടങ്ങിയതാണ് സ്വര്‍ണ വിലയിലെ വന്‍ കുതിപ്പ്. ഇപ്പോള്‍ വിപണികള്‍ സ്ഥിരതയിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ സ്വര്‍ണം അപ്രതീക്ഷിത ആഴങ്ങളിലേയ്ക്ക് തകര്‍ന്ന് വീഴുകയും ചെയ്തു.

എന്തായാലും സ്വര്‍ണവില ഇപ്പോള്‍ ചാഞ്ചാടിക്കൊണ്ടിരിയ്ക്കുകയാണ്. വിപണിയ്ക്ക് പ്രതീക്ഷ നല്‍കി ഇപ്പോള്‍ വീണ്ടും വില കൂടിയിരിയ്ക്കുന്നു.

പവന് 240 കൂടി

പവന് 240 കൂടി

സ്വര്‍ണ വില ഇപ്പോള്‍ പവന് 240 രൂപ കൂടി 19840 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഗ്രാമിന് 40 രൂപ

ഗ്രാമിന് 40 രൂപ

ഒരു ഗ്രാമിന് നാല്‍പത് രൂപയാണ് ഇപ്പോള്‍ കൂടിയത്. 2480 രൂപയായി ഇപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കനത്ത ഇടിവ്

കനത്ത ഇടിവ്

കഴിഞ്ഞ ജൂലായ് 29 നായിരുന്നു സ്വര്‍ണ വിലയില്‍ വന്‍ ഇടിവുണ്ടായത്. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വിലയിലാണ് അന്ന് സ്വര്‍ണം വിറ്റത്. വില പവന് 18880 രൂപയായി.

പിന്നീട് തിരിച്ചുകയറി

പിന്നീട് തിരിച്ചുകയറി

എന്നാല്‍ ഏവരും പ്രതീക്ഷിച്ചതുപോലെ സ്വര്‍ണവില പി്‌നെ അത്രയ്ക്കങ്ങോട്ട് താഴെ പോയില്ല. വില പതിയെ പതിയെ കൂടുന്ന കാഴ്ചയാണ് കണ്ടത്.

 ഡോളര്‍ ചതിയ്ക്കുമോ

ഡോളര്‍ ചതിയ്ക്കുമോ

ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന്റെ വില കൂടും എന്നാണ് കണക്ക്. ആളുകള്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമ്പോഴാണ് വില കൂടുന്നത്.

ഇറാന്‍ തീരുമാനിയ്ക്കും

ഇറാന്‍ തീരുമാനിയ്ക്കും

ഇപ്പോള്‍ ഡോളര്‍ അത്യാവശ്യം ശക്തമാണ്. എന്നാല്‍ വിലക്ക് നീങ്ങി അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ഇറാന്‍ ശക്തി തെളിയിച്ചുതുടങ്ങിയാല്‍ ഡോളറിന്റെ വില വീണ്ടും ഇടിഞ്ഞേക്കാം. അപ്പോള്‍ സ്വര്‍ണം വീണ്ടും കത്തിക്കയറും.

English summary
A slight hike in Gold Price. One gram gold priced 2,480 rupees today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X