ഇന്റര്‍നെറ്റ് ഡാറ്റ വേണ്ട: ചാറ്റിംഗും നടക്കും ഓണ്‍ലൈന്‍ ബാങ്കിംഗും, ഹൈക്ക് മെസഞ്ചറില്‍ ടോട്ടല്‍!
ദില്ലി: ഇന്റര്‍നെറ്റില്ലാതെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ ആസ്വദിക്കാവുന്ന സംവിധാനവുമായി ഹൈക്ക് മെസഞ്ചര്‍. ബുധനാഴ്ചയാണ് ഹൈക്ക് മെസ്സഞ്ചര്‍ ടോട്ടല്‍ എന്ന ഉല്‍പ്പന്നം പുറത്തിറക്കിയത്. ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാതെ എസ്എംഎസ്, വാര്‍ത്തകള്‍, റീചാര്‍ജ് എന്നീ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ് ഹൈക്ക് മെസ്സഞ്ചറിന്റെ ടോട്ടല്‍. ചില സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം ലഭിക്കുന്ന ആന്‍ഡ്രോയ്ഡ് പ്രീ ലോഡഡ് പതിപ്പാണ് ഹൈക്ക് ടോട്ടല്‍. മെസേജിംഗിന് പുറമേ നെറ്റ് ബാങ്കിംഗും ഡാറ്റയില്ലാതെ ലഭിക്കുമെന്നതാണ് ടോട്ടലിന്റെ സുപ്രധാന പ്രത്യേകത.
ഇന്ത്യയിലെ 400 മില്യണ്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ 200 മില്യണ്‍ പേരും എല്ലാ ദിവസും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ട്രെന്‍ഡ് അവസാനിപ്പിക്കുകയാണ് ടോട്ടല്‍ അവതരിപ്പിച്ചുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഹൈക്ക് സിഇഒ കവിന് മിത്തല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കാര്‍ബണ്‍, ഇന്‍ഡക്സ്, എന്നീ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് ഹൈക്ക് ടോട്ടല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ വികസിപ്പിച്ച് വിപണിയിലിറക്കുന്നത്.

2000 രൂപയോളം വിലവരുന്ന ഫോണുകള്‍ മാര്‍ച്ച് മാസത്തോടെ വിപണിയിലെത്തുമെന്നും സിഇഒ കവിന് മിത്തല്‍ വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റുകള്‍, ഫോട്ടോകള്‍ എന്നിവ അയയ്ക്കാന്‍ സാധിക്കുന്ന ആപ്പ് ഒരു ജിബി മാത്രമുള്ളതായിരിക്കും. റെയില്‍വേ വിവരങ്ങള്‍ക്ക് പുറമേ ക്രിക്കറ്റ് സ്കോര്‍ തത്സമയം ലഭിക്കാനും ആപ്പില്‍ സംവിധാനമുണ്ട്. ആപ്പില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതോടെ വിവിധ സേവനങ്ങളും ആസ്വദിക്കാന്‍ സാധിക്കും.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications