കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് ഡാറ്റ വേണ്ട: ചാറ്റിംഗും നടക്കും ഓണ്‍ലൈന്‍ ബാങ്കിംഗും, ഹൈക്ക് മെസഞ്ചറില്‍ ടോട്ടല്‍!

Google Oneindia Malayalam News

ദില്ലി: ഇന്റര്‍നെറ്റില്ലാതെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ ആസ്വദിക്കാവുന്ന സംവിധാനവുമായി ഹൈക്ക് മെസഞ്ചര്‍. ബുധനാഴ്ചയാണ് ഹൈക്ക് മെസ്സ‍ഞ്ചര്‍ ടോട്ടല്‍ എന്ന ഉല്‍പ്പന്നം പുറത്തിറക്കിയത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ എസ്എംഎസ്, വാര്‍ത്തകള്‍, റീചാര്‍ജ് എന്നീ സേവനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ് ഹൈക്ക് മെസ്സഞ്ചറിന്റെ ടോട്ടല്‍. ചില സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം ലഭിക്കുന്ന ആന്‍ഡ്രോയ്ഡ് പ്രീ ലോഡഡ് പതിപ്പാണ് ഹൈക്ക് ടോട്ടല്‍. മെസേജിംഗിന് പുറമേ നെറ്റ് ബാങ്കിംഗും ഡാറ്റയില്ലാതെ ലഭിക്കുമെന്നതാണ് ടോട്ടലിന്റെ സുപ്രധാന പ്രത്യേകത.

ഇന്ത്യയിലെ 400 മില്യണ്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ 200 മില്യണ്‍ പേരും എല്ലാ ദിവസും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ ട്രെന്‍ഡ് അവസാനിപ്പിക്കുകയാണ് ടോട്ടല്‍ അവതരിപ്പിച്ചുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഹൈക്ക് സിഇഒ കവിന്‍ മിത്തല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കാര്‍ബണ്‍, ഇന്‍ഡക്സ്, എന്നീ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് ഹൈക്ക് ടോട്ടല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ വികസിപ്പിച്ച് വിപണിയിലിറക്കുന്നത്.

hike-1-06

2000 രൂപയോളം വിലവരുന്ന ഫോണുകള്‍ മാര്‍ച്ച് മാസത്തോടെ വിപണിയിലെത്തുമെന്നും സിഇഒ കവിന്‍ മിത്തല്‍ വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റുകള്‍, ഫോട്ടോകള്‍ എന്നിവ അയയ്ക്കാന്‍ സാധിക്കുന്ന ആപ്പ് ഒരു ജിബി മാത്രമുള്ളതായിരിക്കും. റെയില്‍വേ വിവരങ്ങള്‍ക്ക് പുറമേ ക്രിക്കറ്റ് സ്കോര്‍ തത്സമയം ലഭിക്കാനും ആപ്പില്‍ സംവിധാനമുണ്ട്. ആപ്പില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നതോടെ വിവിധ സേവനങ്ങളും ആസ്വദിക്കാന്‍ സാധിക്കും.

English summary
Instant messaging app Hike on Wednesday launched Total, a product that will allow users to access essential services such as messaging, news and recharge among others without an active data connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X