കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐയിൽ ക്യൂ വേണ്ട: ആപ്പ് മതി, എല്ലാ ബാങ്കിംഗ് സേവനങ്ങളും ആപ്പിൽ

Google Oneindia Malayalam News

ദില്ലി: ബാങ്കുകളിലെ നീണ്ട ക്യൂകൾക്ക് പരിഹാരവുമായി എസ്ബിഐ. ഉപയോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഇ- ടോക്കൺ ലഭ്യമാക്കുന്ന നോ ക്യൂ ആപ്പാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചിച്ചുള്ളത്. ക്യൂകളിൽ നിൽക്കാതെ എസ്ബിഐയുടെ ബ്രാഞ്ചുകള്‍ ആപ്പ് വഴി തിരഞ്ഞെടുത്ത് വിർച്വൽ ക്യൂവിൽ നിൽക്കാനുള്ള സംവിധാനമാണ് ആപ്പിലേത്. എസ്ബിഐ ട്വിറ്ററിലാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ബാങ്കുകളുടെ ലയനത്തിന് പിന്നാലെയാണ് എസ്ബിഐയുടെ നിർണ്ണായക നീക്കം.

കഴിഞ്ഞ മാർച്ചിൽ എസ്ബിഐ ചെയര്‍പേഴ്സൺ അരുന്ധതി ഭട്ടാചാര്യയാണ് നോ ക്യൂ ആപ്പ് പുറത്തിറക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാൻ കഴിയുന്നതാണ് ആപ്പ്. എസ്ബിഐ സേവനങ്ങള്‍ ഓൺലൈന്‍ വഴി ബുക്ക് ചെയ്യുന്നത് സമയം ലാഭിക്കാനും സഹായിക്കും.

ആപ്പ് വഴിയുള്ള സേവനങ്ങള്‍

ആപ്പ് വഴിയുള്ള സേവനങ്ങള്‍

പണം നിക്ഷേപം, പണം പിൻവലിക്കൽ, ഡിഡി, ചെക്ക് നിക്ഷേപം, ആർജിടിഎസ്, ലോൺ അക്കൗണ്ട് തുടങ്ങിയ സേവനങ്ങളാണ് നോ ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യാൻ കഴിയുന്നത്. വിർച്വൽ ടോക്കൺ എടുക്കുന്നതോയെ ക്യൂവിൻറെ വിവങ്ങള്‍ തത്സമയം ആപ്പിൽ ലഭ്യമാകും. ടോക്കണിന്‍റെ സമയമാകുമ്പോൾ ബാങ്കിലെത്തി ആവശ്യം പൂർത്തീകരിച്ച് മടങ്ങാൻ ഇത് സഹായിക്കും.

സമയ നഷ്ടം ഇനിയില്ല

സമയ നഷ്ടം ഇനിയില്ല

എസ്ബിഐ ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നും നീണ്ട ക്യൂ ഒഴിവാക്കുന്നതിന്‍റെയും ഭാഗമായാണ് ആപ്പ് പുറത്തിറക്കിയതെന്ന് എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ഇതിനൊപ്പം ഉപയോക്താക്കൾക്ക് മികച്ച സര്‍വീസ് എക്സ്പീരിയൻ നൽകുക കൂടിയാണ് ആപ്പിന്‍റെ ലക്ഷ്യം.

എത്ര സേവനങ്ങൾ

എത്ര സേവനങ്ങൾ

നോ ക്യൂ ആപ്പ് ഉപയോഗിച്ച് അഞ്ച് തവണ ഇ ടോക്കണ്‍ ബുക്ക് ചെയ്യാൻ സാധിക്കുമെന്നാണ് എസ്ബിഐ വെബ്ബ്സൈറ്റിൽ വ്യക്തമാക്കുന്നത്.

ഉപയോഗ ക്രമം

ഉപയോഗ ക്രമം

പേര്, മൊബൈൽ നമ്പർ, എന്നിവ ഉപയോഗിച്ച് ആപ്പ് ഡൗലോഡ് ചെയ്ത് ഉപയോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം. ആപ്പിൽ വിർച്വൽ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ പിന്നീടുള്ള അപ്ഡേറ്റുകൾ നോട്ടിഫിക്കേഷനായി ലഭിയ്ക്കും. അഞ്ചാം സ്ഥാനത്തെത്തുന്നതുവരെയുള്ള അപ്ഡേറ്റുകൾ കൃത്യമായി ഉപയോക്താവിന് ലഭിച്ചു കൊണ്ടിരിക്കും.

 പുതുക്കാനും മാറ്റംവരുത്താനും അവസരം

പുതുക്കാനും മാറ്റംവരുത്താനും അവസരം

വിർച്വൽ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം ആപ്പിൽ ലഭ്യമാണ്. ക്യൂവിൽ അഞ്ചാം സ്ഥാനത്തിനുള്ളിൽ എത്തിയവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക.

English summary
SBI or State Bank of India is offering a virtual queue ticket or "e-token" service through its newly-launched app No Queue, which enables customers to avail select banking services at its select branches without having to stand in queues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X