കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റെയില്‍വേയില്‍ കാത്തിരിപ്പ് പഴങ്കഥ:വികല്‍പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്ങനെ,ഇളവുകളും!

Google Oneindia Malayalam News

ദില്ലി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് മറ്റ് ട്രെയിനുകൡ യാത്ര ചെയ്യാന്‍ അവസരം നല്‍കുന്ന വികല്‍പ്പ് പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. മെയില്‍, എക്‌സ്പ്രസ്, ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തശേഷം വെയ്റ്റിംഗ് ലിസ്റ്റില്‍ വരുന്നവര്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ മാറ്റമില്ലാതെ അതേ സ്ഥലത്തേയ്ക്കുള്ള മറ്റ് ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ രാജ്യത്തെ ആറ് സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്നീട് രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുള്ളത്ദില്ലി- ലക്‌നൗ, ദില്ലി- ജമ്മു എന്നിങ്ങനെ ആറ് സ്റ്റേഷനുകളിലായിരുന്നു നവംബര്‍ ഒന്നമുതല്‍ വികല്‍പ്പ് പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയത്.

 എന്താണ് വികല്‍പ്

എന്താണ് വികല്‍പ്

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അതേ സമയത്തുതന്നെ അതേ റൂട്ടില്‍ അടുത്തതായി വരുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ കഴിയും. എന്നാല്‍ അടുത്തതായി വരുന്ന ട്രെയിനുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുകയെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. അതേ റൂട്ടില്‍ അടുത്തതായി വരുന്ന ട്രെയിനില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് എസ്എംഎസും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ലഭിക്കും.

വികല്‍പ്പ് സര്‍വ്വീസ് ആര്‍ക്കെല്ലാം

വികല്‍പ്പ് സര്‍വ്വീസ് ആര്‍ക്കെല്ലാം

ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് വികല്‍പ് സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കൂ. പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നേരിട്ടും വികല്‍പ്പ് സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും.

ഫ്‌ളെക്‌സിക്ക് പരിഹാരം വികല്‍പ്!!

ഫ്‌ളെക്‌സിക്ക് പരിഹാരം വികല്‍പ്!!

ഇന്ത്യന്‍ റെയില്‍വേ ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം നടപ്പിലാക്കിയതോടെ പ്രീമീയര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ പ്രകടമായ കുറവ് വന്നിരുന്നു. ഇതോടെ ഒഴിഞ്ഞ കോച്ചുകളുമായി സഞ്ചരിക്കുന്ന ട്രെയിനുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ എന്നിവയ്ക്ക് പുറമേ സ്‌പെഷ്യല്‍ ട്രെയിനുകളിലും ഈ സേവനം ലഭിയ്ക്കും.

ഇന്ത്യന്‍ റെയില്‍വേ ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം നടപ്പിലാക്കിയതോടെ പ്രീമീയര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ പ്രകടമായ കുറവ് വന്നിരുന്നു. ഇതോടെ ഒഴിഞ്ഞ കോച്ചുകളുമായി സഞ്ചരിക്കുന്ന ട്രെയിനുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. രാജധാനി, ശതാബ്ദി, തുരന്തോ, സുവിധ എന്നിവയ്ക്ക് പുറമേ സ്‌പെഷ്യല്‍ ട്രെയിനുകളിലും ഈ സേവനം ലഭിയ്ക്കും.

 അധിക ചാര്‍ജില്ല

അധിക ചാര്‍ജില്ല

ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് നിരക്കിന് പുറേ വികല്‍പ് സേവനം ലഭിക്കുന്നതിന് അധിക ചാര്‍ജ്ജുകള്‍ നല്‍കേണ്ടതില്ല. എന്നാല്‍ പകരം ലഭിക്കുന്ന ട്രെയിനിന് ചാര്‍ജ് കുറവാണെങ്കില്‍ ശേഷിക്കുന്ന തുക റീഫണ്ട് ചെയ്യില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

 പരീക്ഷണം വിജയകരം

പരീക്ഷണം വിജയകരം

ദില്ലി- ലക്‌നൗ, ദില്ലി- ജമ്മു എന്നിങ്ങനെ ആറ് സ്റ്റേഷനുകളിലായിരുന്നു നവംബര്‍ ഒന്നമുതല്‍ വികല്‍പ്പ് പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയത്.

English summary
Under the Vikalp reservation scheme, waitlisted passengers will be given an opportunity of travelling in Rajdhani, Shatabdi or other premium/special trains at no extra cost if there are vacant berths in those trains. Currently, the Railways is running Vikalp scheme on a pilot basis on select routes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X