കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവില എസ്എംഎസിലറിയാം, എല്ലാം മിനിറ്റുകൾക്കുള്ളില്‍

Google Oneindia Malayalam News

ദില്ലി: പ്രതിദിനം പരിഷ്കരിക്കുന്ന എണ്ണവില എസ്എംഎസിലറിയാനുള്ള സംവിധാനവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. പ്രതിദിനം പരിഷ്കരിച്ച വില ഉടന്‍ തന്നെ പെട്രോൾ പമ്പുകളിൽ പ്രദര്‍ശിപ്പിക്കും. ഇതിന് പുറമേ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ മൊബൈല്‍ ആപ്പ് Fuel@IOCയിലും പ്രതിദിനം പരിഷ്കരിച്ച പെട്രോൾ, ഡീസൽ വില ലഭ്യമാകും. മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചും ഇന്ധനവിലയിലെ പരിഷ്കാരങ്ങൾ അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

 petrol-04

പ്രതിദിനം എണ്ണ വില പരിഷ്കരിക്കുന്നതിനെതിരെ ഡീലർമാരുടെ പ്രതിഷേധം നടക്കുന്നതിനിടെ മികച്ച വിലയിൽ പെട്രോളും ഡീസലും ലഭ്യമാക്കുമെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ വാദം. ഡീലർമാർക്ക് എല്ലാ ദിവസവും വിൽപ്പന തുടങ്ങുന്നതിന് മുമ്പായി അന്നത്തെ വില പരിശോധിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും. 92249-92249 എന്ന നമ്പറിലേയ്ക്ക് RSPDEALER എന്ന കോഡ് അയയ്ക്കുന്നതോടെ ഓരോ നഗരങ്ങളിലേയും പെട്രോൾ- ഡീസൽ വില അറിയാൻ കഴിയും.രാജ്യത്ത് പ്രതിദിനം പെട്രോൾ- ഡീസൽ വില പരിഷ്കരിക്കുന്ന സമ്പ്രദായം ജൂണ്‍ 16 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് രാജ്യാന്തര തലത്തിലുള്ള ഇന്ധനവിലക്കനുസരിച്ച് എണ്ണവിലയിൽ മാറ്റം വരുന്നത്. പുതുച്ചേരി, ആന്ധ്രപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂർ, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷൻ, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 95 ശതമാനം പെട്രോൾ പമ്പുകളും. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ നഗരങ്ങളിൽ നടപ്പിലാക്കിയ ഈ സംവിധാനമാണ് രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുന്നത്. നിലവില്‍ ഓരോ മാസവും 1ാം തിയ്യതിയും 16ാം തിയ്യതിയുമാണ് രാജ്യാന്തര വിപണയിലെ എണ്ണവില കണക്കിലെടുത്ത് നിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ജൂണ്‍ 16 മുതല്‍ രാജ്യത്ത് എല്ലായിടത്തും അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് പരിഷ്കരിക്കും.

English summary
Alternatively, customers may cross-check the prices applicable in their cities by sending SMS RSP DEALER CODE to 92249-92249,” the statement added. Protesting against the move to have daily pricing, dealer groups had called for "no-purchase" starting from June 16.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X