കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ് ആപ്പില്‍ പരസ്യമില്ല? എങ്ങനെയായിരിക്കും വാട്സ് ആപ്പ് വരുമാനം ഉണ്ടാക്കുന്നത്?

വാട്സ്ആപ്പ് സെര്‍വറില്‍ ലഭിക്കുന്ന വിവരങ്ങളാണ് വാട്സ്ആപ്പിന് വന്‍ കിട കമ്പനികളില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്നത്

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളായ ഫേസ് ബുക്കിലും ട്വിറ്ററിലും പരസ്യമുണ്ടെങ്കിലും വാട്സ്ആപ്പില്‍ പരസ്യമില്ലെന്ന് ​എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വാട്സ്ആപ്പ് വരുമാനമുണ്ടാക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ഇത്തരമൊരു ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്ഫോമിനെ ഫേസ്ബുക്ക് മോഹവില കൊടുത്ത് സ്വന്തമാക്കിയതിന് പിന്നിലും ചില രഹസ്യങ്ങളുണ്ട്.

വാട്സ്ആപ്പ് വഴി നടക്കുന്ന സംഭാഷണങ്ങള്‍ വാട്സ്ആപ്പ് സെര്‍വര്‍ നിരന്തരം പരിശോധിക്കുന്ന വാട്സ്ആപ്പ് ലോകത്തിലെ മറ്റ് കമ്പനികള്‍ക്ക് കൈമാറുകയും ഇത്തരത്തില്‍ ലഭിക്കുന്ന പണമാണ് വാട്സ്ആപ്പിന് വരുമാനമായി ലഭിക്കുന്നത്. വന്‍കിട കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി സഹായകമാകുന്നതാണ് വാട്സ്ആപ്പ് നല്‍കുന്ന നിര്‍ണ്ണായക വിവരങ്ങള്‍. സംഭാഷണങ്ങളില്‍ ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍, മുന്‍ഗണന എന്നിവ വാട്സ്ആപ്പിന് ലഭിക്കുകയും ഇത് വലിയ ഇത് കമ്പനികളെ വസ്ത്ര നിര്‍മാണ​ കമ്പനികള്‍ക്ക് സഹായകമാകുമെന്ന് കണ്ടെത്തല്‍. ഇത്തരത്തില്‍ വാട്സ്ആപ്പ് നല്‍കുന്ന വിവരങ്ങള്‍ക്ക് കമ്പനികള്‍ വലിയ തുകയാണ് വാട്സ്ആപ്പിന് നല്‍കുന്നത്. ഇതിനൊപ്പം വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്.

സബ്സ്ക്രിപ്ഷന്‍ ഫീസ്

സബ്സ്ക്രിപ്ഷന്‍ ഫീസ്


വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആദ്യത്തെ ഒരു വര്‍ഷം സൗജന്യ സര്‍വ്വീസ് അനുവദിക്കുമെങ്കിലും രണ്ടാമത്തെ വര്‍ഷം മുതല്‍ സേവനം തുടരാന്‍ 0.99 ഡോളര്‍ വീതം ഈടാക്കിത്തുടങ്ങുമെന്നാണ് നേരത്തെ വാട്സ്ആപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെയും വാട്സ്ആപ്പ് ഇതുവരെയും ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വരുമാനം ഉണ്ടാക്കുന്നതിനായി വാട്സ്ആപ്പ് ആരംഭിച്ച മാര്‍ഗ്ഗം ഇതുവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഡാറ്റാ ബേസ് മാനേജ്മെന്‍റ്

ഡാറ്റാ ബേസ് മാനേജ്മെന്‍റ്


വാട്സ്ആപ്പ് വഴി നടക്കുന്ന സംഭാഷണങ്ങള്‍ വാട്സ്ആപ്പ് സെര്‍വര്‍ നിരന്തരം ബാക്ക് അപ്പ് ചെയ്തുകൊണ്ടിരിക്കും. സംഭാഷണങ്ങളില്‍ ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍, മുന്‍ഗണന എന്നിവ വാട്സ്ആപ്പിന് ലഭിക്കുകയും ഇത് വലിയ കമ്പനികള്‍ക്ക് കൈമാറുക. ഇത് കമ്പനികളെ വസ്ത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് ക​ണ്ടെത്തല്‍. ഇത്തരത്തില്‍ വാട്സ്ആപ്പ് നല്‍കുന്ന വിവരങ്ങള്‍ക്ക് കമ്പനികള്‍ വലിയ തുകയാണ് വാട്സ്ആപ്പിന് നല്‍കുന്നത്. ഇതിനൊപ്പം വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്.

പരസ്യം ചെയ്യാനില്ലെന്ന് ആപ്പ്

പരസ്യം ചെയ്യാനില്ലെന്ന് ആപ്പ്

പരസ്യങ്ങള്‍ ഉപയോഗിച്ചുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പ് ഇന്‍സ്റ്റന്‍റ് മെസേജുകള്‍ക്ക് വേണ്ടിയുള്ള പ്ലാറ്റ് ഫോമാണെന്നും പരസ്യങ്ങളെ പിന്തുണയ്ക്കില്ലെന്നും ഇത് ഇന്‍സ്റ്റന്‍റ് മെസേജിംഗിനെ തടസ്സപ്പെടുത്തുമെന്നും വാട്സ്ആപ്പ് സിഇഒ ജാന്‍ കോം വ്യക്തമാക്കിയിരുന്നു.

ആപ്പിന്‍റെ പിറവി

ആപ്പിന്‍റെ പിറവി

2009 ലാണ് ബ്രിയാന്‍ ആക്ടണ്‍, ജാന്‍ കോം, എന്നിവര്‍ എസ്എംഎസുകള്‍ക്ക് ബദലായി വാട്സ്ആപ്പ് ആരംഭിച്ചത്. കോണ്ടാക്ട് ബുക്ക് അപ് ലോഡ് ചെയ്യാനും ആര്‍ക്കും മെസേജ് ചെയ്യാനും അനുവദിക്കുന്നതാണ് ആപ്പിന്‍റെ രീതി. ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, ബ്ലാക്ക് ബെറി, വിന്‍ഡോസ് ഫോണുകളിലും നോക്കിയ ഫോണുകളിലും ലഭിക്കുന്ന ആപ്പിന്‍റെ വെബ് പതിപ്പും ലഭ്യമാണ്.

ഫേസ്ബുക്കിനൊപ്പം

ഫേസ്ബുക്കിനൊപ്പം

2014 ഫെബ്രുവരിയിലാണ് 19 മില്യണിന് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് വാട്സആപ്പിനെ സ്വന്തമാക്കുന്നത്. ഫേസ്ബുക്ക് ഏറ്റെടുത്ത് ഒമ്പത് മാസത്തിന് ശേഷമാണ് സെപ്തംബര്‍ 30 ന്

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

എന്‍ഡ് ടു എന്‍ക്രിപ്ഷന്‍

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ അയയ്ക്കുന്ന മെസേജുകള്‍ മൂന്നാമത് ഒരാള്‍കാണുന്നതും ഹാക്ക് ചെയ്യുന്നതും തടയുന്നതിനായി വാട്‌സ്ആപ്പ് ആയിരുന്നു ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നത്.

സുരക്ഷിതമല്ല രഹസ്യവും

സുരക്ഷിതമല്ല രഹസ്യവും

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാട്‌സ്ആപ്പ് കൊണ്ടുവന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് ഉപയോക്താക്കളുടെ ചാറ്റുകള്‍ രഹസ്യമോ സുരക്ഷിതമോ ആകുന്നില്ലെന്നാണ് ഗവേഷകന്റെ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ തോഭിയാസ് ബോള്‍ട്ടര്‍ ഗവേഷകനെ ഉദ്ധരിച്ച് എന്ന ദി ഗാര്‍ഡിയന്‍ ദിനപത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാട്‌സ്ആപ്പ് സുരക്ഷ അവകാശപ്പെടുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ സുരക്ഷാ വീഴ്ചയുണ്ടെന്നും ഫേസ്ബുക്കിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഗവേഷകന്‍ തോഭിയാസ് ബോള്‍ട്ടന്‍ പറയുന്നു. വാട്‌സ്ആപ്പും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കോളിന്റെ ഉപജ്ഞാതാക്കളായ ഓപ്പണ്‍ വിസ്പര്‍ സിസ്റ്റംസും പിന്നീട് ഗവേഷകന്‍ തോഭിയാസിന്റെ വാദത്തെ തള്ളി രംഗത്തെയിരുന്നു. ലോകത്ത് 16 മില്യണിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഉപയോക്താക്കളെ ആശങ്കയിലാക്കിയെന്നും അത് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു വാട്‌സ്ആപ്പ് പ്രസ്താവന പുറത്തിറക്കിയത്

എന്‍ക്രിപ്ഷന്‍ എങ്ങനെ

എന്‍ക്രിപ്ഷന്‍ എങ്ങനെ

വാട്‌സ്ആപ്പിലെ ഓരോ ചാറ്റിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് കമ്പനി അവകാശപ്പെടുന്ന എന്‍ഡ് ടു എന്‍ക്രിപ്ഷന്‍ സംവിധാനം വരുന്നതോടെ വാട്ട് ആപ്പിന്റെ ഇന്റേണല്‍ സെര്‍വ്വറില്‍ ഉപയോക്താക്കളുടെ മെസേജുകള്‍ സേവ് ആവുകയില്ലെന്നും വാട്‌സആപ്പ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Facbook purchased WhatsApp in February 2014 for $19 billion, and according to the 2014 Facebook Form 10-Q, in the nine months preceding September 30, 2014, WhatsApp generated revenue of $1,289,000. How is WhatsApp making its money?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X