കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഐസി ആധാര്‍ ബന്ധിപ്പിക്കല്‍: നിങ്ങള്‍ നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഇന്‍ഷുറന്‍സ് പോളിസി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റി. നവംബര്‍ എട്ടിനാണ് ഐആര്‍ഡിഎഐ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നിയമത്തിലെ രണ്ടാം ഭേദഗതി പ്രകാരമാണ് 12 അക്ക ആധാര്‍ നമ്പറും ഇന്‍ഷുറന്‍സ് പോളിസിയും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

ഇന്‍ഷുറന്‍സിനും രക്ഷയില്ല: ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധം, കണ്ണുരുട്ടി ഐആര്‍ഡിഎഐഇന്‍ഷുറന്‍സിനും രക്ഷയില്ല: ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധം, കണ്ണുരുട്ടി ഐആര്‍ഡിഎഐ

 ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി! ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

നേരിട്ട് എല്‍ഐസിയില്‍ എത്താതെ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ച്ചിയാക്കാനുള്ള നീക്കങ്ങളാണ് എല്‍ഐസി നടത്തിയിട്ടുള്ളത്. ഓണ്‍ലൈനില്‍ എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ക്രമങ്ങളാണ് എല്‍ഐസി വിശദീകരിക്കുന്നത്. 2017 31 നുള്ളില്‍ ആധാര്‍- പോളിസി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

 ആധാര്‍ ബന്ധിപ്പിക്കല്‍ എങ്ങനെ

ആധാര്‍ ബന്ധിപ്പിക്കല്‍ എങ്ങനെ

ഇൻഷുറൻസ് പോളിസി ഉടമകൾക്ക് ഓൺലൈന്‍ വഴിയും ആധാ‍ർ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിനായി, ഇൻഷുറൻസ് കമ്പനിയുടെ ഉപഭോക്തൃ സേവന പോർട്ടലിൽ പോളിസി ഉടമ ലോഗിൻ ചെയ്യുകയും ആധാർ വിശദാംശങ്ങൾ പ്രൊഫൈലിൽ ഉള്‍പ്പെടുത്തുകയുമാണ് വേണ്ടത്.

രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും

രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും

രജിസ്റ്റര്‍ ചെയ്യാത്ത ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്കും ഓണ്‍ലൈന്‍ വഴി ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിന് വേണ്ടി ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. വെബ്സൈറ്റില്‍ ഇന്‍ഷുറന്‍സ് പോളിസി നമ്പര്‍, ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍, ജനന തിയ്യതി, ഇ മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍


ഇന്‍ഷുറന്‍സ് ഉടമകള്‍ക്ക് ഓണ്‍ലൈനായി ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് പോളിസി ഉടമകളുടെ മൊബൈല്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിന് പുറമേ ഇന്‍ഷുറന്‍സ് പോളിസികള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.

 ഒടിപി ഉപയോഗിച്ചാല്‍

ഒടിപി ഉപയോഗിച്ചാല്‍

വെബ്സൈറ്റില്‍ ഇന്‍ഷുറന്‍സ് പോളിസി നമ്പര്‍, ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍, ജനന തിയ്യതി, ഇ മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. ഫോണില്‍ ലഭിക്കുന്ന ഒടിപി കൃത്യമായി നല്‍കുന്നതോടെ ആധാര്‍ നമ്പര്‍- ഇന്‍ഷുറന്‍സ് പോളിസി ബന്ധിപ്പിക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.

എല്‍ഐസി ആധാര്‍- പോളിസി

എല്‍ഐസി ആധാര്‍- പോളിസി


എല്‍ഐസി ആധാര്‍- പോളിസി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള മെസേജ് തയ്യാറാക്കുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു. എസ്എംഎസ് വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ ബന്ധിപ്പിക്കുന്നതിനുള്ള ​സംവിധാനം എല്‍ഐസി ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് സംബന്ധിച്ച മെസേജുകള്‍ പടരുന്ന സാഹചര്യത്തിലാണ് എല്‍ഐസി വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു എല്‍ഐസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആധാര്‍ ബന്ധിപ്പിക്കല്‍

ആധാര്‍ ബന്ധിപ്പിക്കല്‍

ഇന്‍ഷുറന്‍സ് പോളിസി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റി. ബുധനാഴ്ചയാണ് ഐആര്‍ഡിഎഐ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നിയമത്തിലെ രണ്ടാം ഭേദഗതി പ്രകാരമാണ് 12 അക്ക ആധാര്‍ നമ്പറും ഇന്‍ഷുറന്‍സ് പോളിസിയും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി.

 ചട്ടം ബാധകം

ചട്ടം ബാധകം


എല്ലാത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഈ ചട്ടം ബാധകമാണ്. പുതിയതായി പോളിസി എടുക്കുന്നവര്‍ക്ക് പുറമേ നേരത്തെ പോളിസി ഉള്ളവര്‍ക്കും ഇത് ബാധകമാണ്. ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായും ഇന്‍ഷുറന്‍സ് പോളിസിയുമായാണ് ബന്ധിപ്പിക്കേണ്ടതെന്നും ഐആര്‍ഡിഎഐ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 33 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കെല്ലാം ബാധകമാണ് ഐആര്‍ഡിഎഐ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവ്.

ആധാറും പാന്‍ കാര്‍ഡും

ആധാറും പാന്‍ കാര്‍ഡും

നേരത്തെ ജൂണില്‍ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നിയമ ഭേദഗതി അനുസരിച്ച് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡ് അല്ലെങ്കില്‍ ഫോം 16 എ​ന്നിവ നിര്‍ബന്ധമാക്കിയിരുന്നു. നിലവിലുള്ള പോളിസി ഉടമകള്‍ക്കും ഐആര്‍ഡിഎഐയുടെ ഉത്തരവ് ബാധകമാണ്.

കമ്പനികള്‍ക്ക് ഉത്തരവ്

കമ്പനികള്‍ക്ക് ഉത്തരവ്


ആധാറും പാന്‍കാര്‍ഡും ഇന്‍ഷുറന്‍സ് പോളിസികളും ബന്ധിപ്പിക്കാനുള്ള നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കണമെന്നും എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇത് ബാധകമാണെന്നും മറ്റൊരു നിര്‍ദേശത്തിന് കാത്തിരിക്കാതെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഐആര്‍ഡിഎഐ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

 തട്ടിപ്പില്‍ വീഴല്ലേ

തട്ടിപ്പില്‍ വീഴല്ലേ


എസ്എംഎസ് വഴി ആധാറും ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് എല്‍ഐസി പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത് സംബന്ധിച്ച മെസേജുകള്‍ പടരുന്ന സാഹചര്യത്തിലാണ് എല്‍ഐസി വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു എല്‍ഐസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്‍ഷുറന്‍സ് പോളിസിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇവയാണ്.

English summary
Life Insurance Corporation has started a facility for policy holders to link Aadhaar with their policies online. Government direction on the issue suggests the formalities will be completed within 2017 december 31.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X