കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം... വളരെ എളുപ്പം, ഇതാണ് ചെയ്യേണ്ടത്...

  • By Anoopa
Google Oneindia Malayalam News

ആധാര്‍ കാര്‍ഡ് രാജ്യത്തെ പൗരന്‍മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, സിം തുടങ്ങി പല നിര്‍ണ്ണായക രേഖകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആധാര്‍ ഒരു ഇന്ത്യന്‍ പൗരന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. രാജ്യത്ത് ഇതുവരെ 11 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ ആധാര്‍ കാര്‍ഡ് മറ്റു രേഖകളുമായി ബന്ധിപ്പിക്കണോ..? ഉത്തരം ഇതാ...നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ ആധാര്‍ കാര്‍ഡ് മറ്റു രേഖകളുമായി ബന്ധിപ്പിക്കണോ..? ഉത്തരം ഇതാ...

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ച് ചെയ്യാനും ഇനി ആധാര്‍, തട്ടിപ്പുകാരെ എളുപ്പം പിടിക്കുംസര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ച് ചെയ്യാനും ഇനി ആധാര്‍, തട്ടിപ്പുകാരെ എളുപ്പം പിടിക്കും

ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമാകുമെന്ന് എത്ര പേര്‍ക്ക് അറിയാം..? എന്നാല്‍ അത്തരത്തില്‍ ഒരു സംവിധാനമുണ്ട്. ആധാര്‍ ലോക്കിങ്ങിനെപ്പറ്റിയും അണ്‍ലോക്കിങ്ങിനെപ്പറ്റിയും കൂടുതല്‍ അറിയാം...

യുഐഡിഎഐ

യുഐഡിഎഐ

രാജ്യത്ത് ആധാര്‍ വിതരണത്തിന്റെ ചുമതലയുള്ള യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതും അണ്‍ലോക്ക് ചെയ്യുന്നതും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

 എന്താണ് ബയോമെട്രിക്‌സ്

എന്താണ് ബയോമെട്രിക്‌സ്

ഐറിസ് സ്‌കാനിങ്ങ്, ഫിംഗര്‍ പ്രിന്റ് വിവരങ്ങള്‍ എന്നിവയടങ്ങിയ ഡാറ്റയാണ് ബയോമെട്രിക്‌സ്. ഭാവിയില്‍ ഏതെങ്കിലും ആവശ്യത്തിന് ബയോമെട്രിക്‌സ് വിവരങ്ങള്‍ ഉപയോഗിക്കില്ല എന്നുണ്ടെങ്കില്‍ ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലോക്ക് ചെയ്യാം.

എങ്ങനെ.. ?

എങ്ങനെ.. ?


യുഐഡിഎഐയുടെ ഒദ്യോഗിക വെബ്‌സൈറ്റായ uidai.gov.in എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ആധാര്‍ സര്‍വ്വീസസ് എന്ന സെക്ഷനില്‍ 'Lock/Unlock Biometrics' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ മറ്റൊരു പേജിലെത്തും.

 അടുത്തത്

അടുത്തത്

അടുത്ത പേജില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക. സെക്യൂരിറ്റ് കോഡ് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപിയും നല്‍കുക. അതിനു ശേഷം ലോഗിന്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററുമായി ബന്ധപ്പെടുക.

ലോക്ക് ആക്കാം

ലോക്ക് ആക്കാം

വിജയകരമായി ലോഗിന്‍ ചെയ്താല്‍ 'Enable' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യപ്പെടും. ലോക്ക് ചെയ്തു എന്നു പറഞ്ഞ കൊണ്ട് സന്ദേശവും പ്രത്യക്ഷപ്പെടും.

അണ്‍ലോക്ക് ചെയ്യാന്‍

അണ്‍ലോക്ക് ചെയ്യാന്‍

ലോക്ക് ചെയ്തു കഴിഞ്ഞ് 10 മിനിറ്റിനു ശേഷം മാത്രമേ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കൂ. ലോഗിന്‍ ചെയ്ത് 'disable' ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ആധാര്‍ വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യപ്പെടും. താത്കാലിക അണ്‍ലോക്ക് സമയത്തിനു ശേഷം യുഐഡിഎഐക്ക് തനിയെ 10 മിനിറ്റിനു ശേഷം ഡാറ്റ ലോക്ക് ചെയ്യാന്‍ സാധിക്കും.

English summary
How To Lock, Unlock Aadhaar Card Biometric Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X