Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണക്കാലത്ത് മാത്രം കേരളത്തില്‍ വിറ്റത് ഇത്ര രൂപയുടെ സ്വര്‍ണം! അക്ഷയ തൃതീയയുടെ റെക്കോഡ് തകര്‍ത്തു

സാധാരണക്കാരുടെ നെഞ്ചില്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോഡുകള്‍ തകര്‍ക്കുകയാണ് പവന്‍വില. എന്നാല്‍ വില കൂടുന്നതൊന്നും വിപണിയെ കാര്യമായി ബാധിക്കുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓണം എന്നതിനൊപ്പം ചിങ്ങമാസം കേരളത്തിലെ ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹ സീസണാണ്.

കന്നി മാസത്തില്‍ പൊതുവെ ഹിന്ദുവിവാഹങ്ങള്‍ നടത്താറില്ല. അതിനാല്‍ ചിങ്ങമാസത്തിലാണ് പല വിവാഹങ്ങളും നടക്കുന്നത്. ഇക്കാരണം കൊണ്ടും ഓണം കാരണവും ഇത്തവണ റെക്കോഡ് വില്‍പനയാണ് സ്വര്‍ണ വിപണിയില്‍ ഉണ്ടായിരിക്കുന്നത് എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ ഒരു ദിവസം ശരാശരി 250-300 കോടി രൂപയുടെ സ്വര്‍ണ വ്യാപാരമാണ് സംസ്ഥാനത്ത് നടക്കാറുള്ളത്.

Gold Rate

ഇത് പ്രകാരം ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് ഓരോ വര്‍ഷവും ഉണ്ടാകാറുള്ളത്. ഓണത്തിന് പുറമെ അക്ഷയ തൃതീയ ദിവസവും സ്വര്‍ണ വ്യാപാരം പൊടിപൊടിക്കാറുണ്ട്. ഒറ്റ ദിവസത്തെ റെക്കോഡ് വിറ്റുവരവ് പലപ്പോഴും അക്ഷയ തൃതീയ ദിനത്തിലാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ ഓണക്കാലം ഈ റെക്കോഡ് തകര്‍ത്തുന്നു എന്നാണ് ജ്വല്ലറി ഉടമകളെല്ലാം പറയുന്നത്.

ഈ വര്‍ഷത്തെ അക്ഷയ തൃതീയയ്ക്ക് 1,600 കോടി രൂപയുടെ വില്‍പനയാണ് കേരളത്തില്‍ നടന്നത്. എന്നാല്‍ ഓണനാളില്‍ ഈ റെക്കോഡ് മറികടന്നു. ഓണത്തിന്റെ പത്ത് നാളുകളില്‍ മാത്രം 7000 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. അതില്‍ സെപ്തംബര്‍ ഏഴിന് സ്വര്‍ണാഭരണ വില്‍പന അളവ് 458 ശതമാനമാണ് വര്‍ധിച്ചത്. ചിങ്ങ മാസത്തില്‍ മാത്രം 20,000 കോടി രൂപയോളമാണ് വിറ്റുവരവ്.

അതേസമയം വിറ്റ സ്വര്‍ണത്തിന്റെ അളവ് കൊണ്ടല്ല ഈ വര്‍ധനവ് എന്ന് വ്യക്തമാണ്. പവന്‍ വില 35000 പിന്നിട്ടത് മുതല്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. മുന്‍പ് വിവാഹാവശ്യത്തിനായി 50-75 പവന്‍ സ്വര്‍ണം വാങ്ങിയവര്‍ ഇന്ന് 25-40 പവന്‍ എന്നതിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനാല്‍ തന്നെ വില കൂടി നില്‍ക്കുന്നത് കൊണ്ടാണ് വിറ്റുവരവില്‍ വലിയ വളര്‍ച്ചയുണ്ടായത് എന്ന് വ്യക്തം.

കന്നി മാസം എത്തിയെങ്കിലും കാര്യമായ ഇടിവ് ഉണ്ടാകില്ല എന്ന് തന്നെയാണ് വിപണിയിലെ പ്രതീക്ഷ. മുസ്ലിം, ക്രിസ്ത്യന്‍ വിവാഹങ്ങള്‍ നടക്കും എന്നത് തന്നെയാണ് ഇതിന് കാരണം. അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി കൈവശമുള്ള സ്വര്‍ണം വിറ്റ് പണമാക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിത്തുടങ്ങിയിട്ടുണ്ട്. 10 വര്‍ഷം മുന്‍പ് ഇന്നേ ദിവസം (2014 സെപ്തംബര്‍ 25) ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 20080 ആയിരുന്നു.

ഇതാണ് ഇന്ന് 56480 ല്‍ എത്തി നില്‍ക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് ഒരു പവന്‍ വിലയില്‍ 36400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അന്ന് സ്വര്‍ണം വാങ്ങിയവരെല്ലാം ഇന്ന് ഇരട്ടിയലധികം വില ലഭിക്കും എന്നതിനാല്‍ തന്നെ വില്‍ക്കാന്‍ എത്തുന്നുണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് സ്വര്‍ണവില സമീപകാലത്തൊന്നും താഴേക്ക് എത്തില്ല എന്ന് തന്നെയാണ് വിലയിരുത്തല്‍. ആഗോള വിപണിയിലും സ്വര്‍ണത്തിന് വില കൂടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+