ഒറ്റ പോസ്റ്റിന് 8 ലക്ഷം രൂപ! പ്രിയ വാര്യർ വീണ്ടും ഞെട്ടിക്കുന്നു... ബോളിവുഡ് താരങ്ങളെ വെല്ലും
Recommended Video

പ്രിയ പ്രകാശ് വാര്യരും അവരുടെ കണ്ണിറുക്കലും എല്ലാം അന്താരാഷ്ട്ര പ്രശസ്തി നേടിക്കഴിഞ്ഞു. സിനിമയിലെ ഗാനരംഗങ്ങളെ സംബന്ധിച്ച് ചില വിവാദങ്ങള്‍ ഒക്കെ ഉണ്ടായെങ്കിലും അതൊന്നും പ്രിയയെ ബാധിച്ചിട്ടില്ല.
അതിനിടെയാണ്, പ്രിയ തെലുങ്ക് സിനിമ നിര്‍മാതാവിനോട് രണ്ട് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. അതിലെ സത്യം എന്താണെന്ന് ആര്‍ക്കറിയാം...
പക്ഷേ, ഇപ്പോള്‍ പുറത്ത് വരുന്നത് മറ്റൊരു വാര്‍ത്തയാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പ്രിയ വാര്യര്‍, തന്റെ അക്കൗണ്ട് വഴി നടത്തുന്ന പ്രൊമോഷനുകള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നു എന്നതാണത്... ഇതിലും എന്താണ് സത്യം എന്നത് വ്യക്തമല്ല.

സോഷ്യല്‍ മീഡിയയില്‍
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലൗ' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ പ്രിയ വാര്യര്‍ പ്രശസ്തയായി. ഗാനത്തിലെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ചില രംഗങ്ങളായിരുന്നു പ്രിയയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. സോഷ്യല്‍ മീഡിയയില്‍ വന്‍ താരവും ആയി.

ഇന്‍സ്റ്റാഗ്രാമില്‍ റെക്കോര്‍ഡ്
ഇന്‍സ്റ്റാഗ്രാമില്‍ ആയിരുന്നു പ്രിയ ശരിക്കും റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി പ്രിയ. ഇതോടെ ആഗോള തലത്തില്‍ തന്നെ പ്രിയ വലിയ വാര്‍ത്താ പ്രാധാന്യം നേടി.

പ്രൊമോഷനും തുടങ്ങി
താരമായതിന് തൊട്ടുപിറകേ പ്രിയ വാര്യരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പരസ്യവും തുടങ്ങിയതായാണ് പറയുന്നത്. പെയ്ഡ് പ്രൊമോഷനുകള്‍ പ്രിയ നടത്തുന്നു എന്ന രീതിയിലും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഒറ്റ പോസ്റ്റിന് എട്ട് ലക്ഷം?
സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രൊമോഷണല്‍ പോസ്റ്റുകള്‍ ഇടുന്നതിന് പ്രിയ പണം വാങ്ങുന്നുണ്ട് എന്നാണ് പുതിയ ചര്‍ച്ചകള്‍. ഒറ്റ പോസ്റ്റിന് എട്ട് ലക്ഷം രൂപയാണ് വാങ്ങുന്നത് എന്നാണ് ആരോപണം. ട്വിറ്ററിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍.

ഗബ്ബാര്‍ പറയുന്നു
ട്വിറ്ററില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ഒരു ഐഡിയാണ് ഗബ്ബാര്‍ എന്നത്. അഭിഷേക് അസ്താന എന്ന മാര്‍ക്കറ്റിങ് കക്ഷിയാണ് ഇത്. ഇദ്ദേഹമാണ് ഇപ്പോള്‍ പ്രിയ ഒറ്റ പോസ്റ്റിന് വേണ്ടി എട്ട് ലക്ഷം രൂപ വരെ വാങ്ങുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ബോളിവുഡ് താരങ്ങള്‍ പോലും
പല ബോളിവുഡ് താരങ്ങളും ഇത്തരത്തില്‍ തങ്ങളുടെ പേജുകള്‍ വഴി പ്രൊമോഷന് നടത്താറുണ്ട്. അതിന് പണവും വാങ്ങാറുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ബോളിവുഡ് താരങ്ങള്‍ പോലും പ്രിയ പ്രകാശ് വാര്യര്‍ വാങ്ങുന്ന അത്രയും പണം വാങ്ങാറില്ലെന്നാണ് ഗബ്ബാര്‍ തന്റെ ട്വീറ്റില്‍ പറയുന്നത്.
|
ഗബ്ബാറിന്റെ ട്വീറ്റ്
ഇതാണ് ഗബ്ബാറിന്റെ ട്വീറ്റ്. താങ്കള്‍ക്ക് എങ്ങനെ അറിയാം, പ്രിയ ഇത്രയധികം പണം വാങ്ങുന്ന കാര്യം എന്നും ചോദിക്കുന്നവരുണ്ട്. പ്രിയ വാര്യര്‍ ഇങ്ങനെ പണം വാങ്ങുന്നതില്‍ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരും കുറവല്ല.

രണ്ട് കോടി ചോദിച്ചെന്ന്
ഇതിനും മുമ്പായിരുന്നു പ്രിയയെ കുറിച്ച് മറ്റൊരു ആരോപണം പുറത്ത് വന്നത്. ഒരു തെലുങ്ക് ചിത്രത്തിന്റെ സംവിധായകനോട് പ്രിയ വാര്യര്‍ രണ്ട് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നതായിരുന്നു ആ വാര്‍ത്ത. തെലുങ്ക് മാധ്യമങ്ങള്‍ ഇത് വലിയ തോതില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

കേസ് വേറെ
പാട്ട് ഹിറ്റ് ആയതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഒരു സംഘം ആളുകള്‍ പ്രിയക്കും സംവിധായകന് ഒമര്‍ ലുലുവിനും എതിരെ പരാതിയും കൊടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു അത്. എന്തായാലും ആ കേസില്‍ സുപ്രീം കോടതി പ്രിയ്ക്കും ഒമര്‍ ലുലുവിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

എന്താണ് തെറ്റ്
പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോഷന് നടത്തുന്നുണ്ടെങ്കില്‍ തന്നെ എന്താണ് തെറ്റ് എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. പ്രശസ്തി ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ ആളൊന്നും അല്ലല്ലോ പ്രിയ.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications