Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 14 ലക്ഷം മുടക്കിയാൽ സണ്ണി ലിയോൺ റെഡി!!! പിന്നെ വേണ്ടത് ഇതും...; കാവ്യയ്ക്ക് ഡിമാന്റ് ഇല്ല!

കൊച്ചി: സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തി മടങ്ങിയതിന്റെ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല. ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോഴും സണ്ണി ലിയോണ്‍ ട്രോളുകള്‍ക്ക് പഞ്ഞവും ഇല്ല.

എന്നാല്‍ സണ്ണി ലിയോണ്‍ കേരളത്തിലെത്തിയത് ആദ്യമായിട്ടായിരുന്നില്ല. മുമ്പ് വനിത ഫിലിം അവാര്‍ഡിനും പ്രേക്ഷകരുടെ പ്രിയപ്പെട്ട 'സണ്ണിച്ചേച്ചി' കേരളത്തില്‍ എത്തിയിരുന്നു.

സണ്ണി ലിയോണിനെ പോലുളള വന്‍കിട താരങ്ങളെ കേരളത്തിലെത്തിയ്ക്കാന്‍ സത്യത്തില്‍ അത്രയ്ക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. കുറച്ച് പണം ചെലവഴിക്കാന്‍ മാത്രം തയ്യാറായാല്‍ മതി. മനോരമ ഓണ്‍ലൈനില്‍ ഇത് സംബന്ധിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്.

സണ്ണി ലിയോണ്‍ ഇനിയും വരും

സണ്ണി ലിയോണ്‍ ഇനിയും വരും

കേരളത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നാല്‍ സണ്ണി ലിയോണ്‍ ഇനിയും വരും. അത് കൊച്ചിയില്‍ എന്നല്ല കാസര്‍കോടും വേണമെങ്കില്‍ വരും.

വെറും 14 ലക്ഷം!!!

വെറും 14 ലക്ഷം!!!

സെലിബ്രിറ്റികളെ അതിഥികളായി കൊണ്ടുവരുന്നത് ഇത്തിരി പണച്ചെലവുള്ള കാര്യമാണ്. സണ്ണി ലിയോണിന്റെ കാര്യത്തില്‍ 14 ലക്ഷം രൂപയാണത്രെ ഇത്തരത്തില്‍ ഈടാക്കുന്നത്.

പണം മാത്രം പോര

പണം മാത്രം പോര

പണം മാത്രം പോര സണ്ണി ലിയോണ്‍ കേരളത്തില്‍ എത്താന്‍. മുംബൈയില്‍ നിന്ന് രണ്ട് ബിസിനസ് ക്ലാസ്സ് വിമാന ടിക്കറ്റുകള്‍, പിന്നെ കേരളത്തിലെത്തിയാല്‍ സുരക്ഷയ്ക്ക് ബൗണ്‍സര്‍മാരും.

ഇത്രയും മതിയോ?

ഇത്രയും മതിയോ?

ഇത്രയും ആയാല്‍ എല്ലാം ശരിയാകുമോ? ഇല്ല, ആവശ്യപ്പെടുന്ന ദിവസം സണ്ണി ലിയോണ്‍ ഫ്രീ ആയിരിക്കുകയും വേണം. അങ്ങനെയെങ്കില്‍ സണ്ണി ലിയോണിനെ കേരളത്തില്‍ കൊണ്ടുവരാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് മനോരമ ഓണ്‍ലൈനിലെ കുറിപ്പില്‍ പറയുന്നത്.

നേരിട്ട് അറിയേണ്ട കാര്യമില്ല

നേരിട്ട് അറിയേണ്ട കാര്യമില്ല

ഇങ്ങനെ ഒരു ഉദ്ഘാടനത്തിന് വിളിക്കാന്‍ സണ്ണി ലിയോണിനെ നേരിട്ട് പരിചയം ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല. അതിനാണ് സെലിബ്രിറ്റി മാനേജ്‌മെന്റ് കമ്പനികള്‍. അവരുമായി ബന്ധപ്പെട്ടാല്‍ ഏത് താരത്തേയും കേരളത്തിന്റെ മണ്ണില്‍ ഇറക്കാം.

വന്‍ പ്രതിഫലം

വന്‍ പ്രതിഫലം

കേരളത്തിലെ തന്നെ പല സൂപ്പര്‍ സ്റ്റാറുകളും ഇത്തരം ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. 30 മുതല്‍ 40 ലക്ഷം രൂപ വരെ ആണത്രെ അവര്‍ ഒരു ഉദ്ഘാടനത്തിന് പ്രതിഫലം ആയി വാങ്ങുന്നത്.

അപ്പോള്‍ സണ്ണിയാണ് ലാഭം!!!

അപ്പോള്‍ സണ്ണിയാണ് ലാഭം!!!

കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ കണക്ക് വച്ച് നോക്കുമ്പോള്‍ ലാഭം സണ്ണി ലിയോണ്‍ തന്നെ ആണെന്ന് പറയേണ്ടിവരും. കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ ആളെക്കൂട്ടാനും സണ്ണി ലിയോണിന് കഴിയും.

കാവ്യ ആയിരുന്നു താരം

കാവ്യ ആയിരുന്നു താരം

ജ്വല്ലറി ഉദ്ഘാടനങ്ങള്‍ക്കായിരുന്നു വ്യാപകമായി സിനിമ താരങ്ങളെ വിളിച്ചിരുന്നത്. ഒരുകാലത്ത് കാവ്യ മാധവന്റെ കുത്തക പോലെ ആയിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ കാവ്യ ഈ സീനിലേ ഇല്ല എന്നതാണ് സത്യം.

ഹണി റോസും നമിത പ്രമോദും

ഹണി റോസും നമിത പ്രമോദും

സിനിമ നടിമാര്‍ക്ക് തന്നെയാണ് ഇപ്പോഴും ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍സ് ഷോറൂമുകളുടെ ഉദ്ഘാടനങ്ങള്‍ക്ക് പ്രിയം. ഇപ്പോള്‍ നമിത പ്രമോദും ഹണി റോസും ആണത്രെ ഇത്തരത്തില്‍ കൂടുതല്‍ സ്വീകാര്യതയുള്ളവര്‍.

ദുല്‍ഖറിന് വന്‍ ഡിമാന്റ്

ദുല്‍ഖറിന് വന്‍ ഡിമാന്റ്

യുവ താരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന് ആണ് ഉദ്ഘാടന പരിപാടികളില്‍ ഏറ്റവും ഡിമാന്റ് ഉള്ളത് എന്നും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+