ജിഎസ്ടി സ്ലാബില്‍ എന്തുണ്ട് നേട്ടം... ? പോക്കറ്റ് കാലിയാക്കുമോ, കുളിക്കുന്പോള് സൂക്ഷിക്കണം!!!
ചരക്ക് സേവന നികുതി നിലവില്‍ വരുന്പോള്‍ ചായപ്പൊടിയ്ക്കും ജാമിനും കോണ്‍ഫ്ലേക്സിനും വിലകുറയും. എന്നാല്‍ ചെരുപ്പിനും പേനയ്ക്കും സോപ്പിനും വിലകൂടുകയും ചെയ്യും
ചരക്ക് സേവന നികുതി(ജിഎസ്ടി)യുടെ നിരക്കുകള്‍ കഴിഞ്ഞ ദിവസമാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി നാല് സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉള്ളത്.
സാങ്കേതികമായി വേണമെങ്കില്‍ അഞ്ച് സ്ലാബ് എന്നും പറയാം. അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, പിന്നെ 28 ശതമാനം എന്നാണ് കണക്ക്. നികുതിയില്ലാത്തവയെ പൂജ്യം ശതമാനം എന്ന സ്ലാബിലും വേണമെങ്കില്‍ ഉള്‍പ്പെടുത്താം.
നിത്യോപയോഗ സാധനങ്ങള്‍, അല്ലെങ്കില്‍ മാസ്സ് കണ്‍സ്യൂമിങ് ഗുഡ്സിന് അഞ്ച് ശതമാനം ആണ് ജിഎസ്ടി. ഇത് പല സാധനങ്ങളുടേയും വില കുറയാന്‍ കാരണം ആകും. എന്നാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കിടയില്‍ തന്നെ ചില സാധനങ്ങള്‍ നാം ഇപ്പോള്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിയും വരും.
ചായക്കും ജാമിനും മൊബൈല്‍ ഫോണിനും എല്ലാം വിലകുറയും. പക്ഷേ കുപ്പിവെള്ളത്തിന് വില കുത്തനെ കൂടും!!! (മഹാരാഷ്ട്രയിലെ നിലവിലെ നികുതികളുടെ അടിസ്ഥാനത്തില്‍ എക്കണോമിക് ടൈംസ് തയ്യാറാക്കിയ കണക്കുകളാണ് താഴെ).

ചായപ്പൊടി
ടാറ്റ ടീ പ്രീമിയത്തിന് എംആര്‍പി കിലോഗ്രാമിന് 420 രൂപയാണ്. നിലവില്‍ എംആര്‍പിയിലെ നികുതി എന്ന് പറയുന്നത് 5.55 ശതമാനം ആണ്. എന്നാല്‍ ജിഎസ്ടി പ്രകാരം ഇത് അഞ്ച് ശതമാനം ആകും. അപ്പോള്‍ എംആര്‍പിയിലെ ജിഎസ്ടി എന്നത് 4.76 ശതമാനം ആയിരിക്കും. 0.9 ശതമാനം വില കുറയാനാണ് സാധ്യത.

ജാം
മലയാളികളെ സംബന്ധിച്ച് ജാം ഒരു നിത്യോപയോഗ സാധനം അല്ല. എന്നാലും ജാമിനും വില കുറയും. നിലവില്‍ കിസ്സാന്‍ ജാമിന്റെ 700 ഗ്രാം പാക്കിന് 175 രൂപയാണ് വില. എംആര്‍പിയിലെ നികുതി 5.66 ശതമാനം. ജിഎസ്ടി വരുമ്പോള്‍ എംആര്‍പിയില്‍ അത് 4.76 ശതമാനമായി കുറയും. വിലയില്‍ 0.9 ശതമാനത്തിന്റെ കുറവുണ്ടാവും.

ചെരുപ്പ്
ബാറ്റയുടെ 799 രൂപയുടെ ചെരുപ്പിന്റെ കണക്കെടുക്കാം. നിലവില്‍ എംആര്‍പിയിലെ നികുതി 15.04 ശതമാനം ആണ്. എന്നാല്‍ ജിഎസ്ടിയുടെ മൂന്നാമത്തെ സ്ലാബിലാണ് ചെരുപ്പ് വരുന്നത്. അപ്പോള്‍ എംആര്‍പിയിലെ ജിഎസ്ടി 15.25 ശതമാനം ആകും. 0.2 ശതമാനം വില കൂടും.

മൊബൈല്‍ ഫോണ്‍
മൈക്രോമാക്സിന്റെ കാന്‍വാസ് 6 മൊബൈല്‍ ഫോണിന്റെ വില 13,999 രൂപയാണ്. നിലവില്‍ 19.63 ശതമാനമാണ് എംആര്‍പിയിലെ നികുതി. എന്നാല്‍ ജിഎസ്ടി വരുമ്പോള്‍ അത് മൂന്നാം സ്ലാബില്‍ ആകും. വിലകുറയും. 4.4 ശതമാനം വിലകുറയാനാണ് സാധ്യത.

കുപ്പിവെള്ളം
ബിസ്ലേരിയുടെ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയാണ് എംആര്‍പി. നികുത് 18.38 ശതമാനവും. എന്നാല്‍ ജിഎസ്ടിയുടെ നാലാം സ്ലാബിലാണ് ഇത് വരിക. 3.5 ശതമാനം വരെ വിലകൂടും.

സോപ്പ്
കുളിക്കാനുപയോഗിക്കുന്ന സോപ്പിനും വില കൂടും. 125 ഗ്രാമിന്റെ സിന്തോള് സോപ്പിന് 117 രൂപയാണ് വില. നിലവില്‍ 20.25 ശതമാനം ആണ് എംആര്‍പിയിലെ ടാക്സ്. ജിഎസ്ടിയില്‍ 28 ശതമാനത്തിന്റെ സ്ലാബിലാണ് സോപ്പ് വരിക. അപ്പോള്‍ 1.6 ശതമാനം വിലകൂടും.

എല്‍ഇഡി ടിവി
സാംസങിന്റെ 40 ഇഞ്ച് എല്‍ഇഡി ടിവിയുടെ ഇപ്പോഴത്തെ വില 53,000 രൂപയാണ്. നിലവിലെ നികുതി 19.63 ശതമാനം ആണ്. ജിഎസ്ടിയുടെ 28 ശതമാനത്തിന്റെ സ്ലാബില്‍ വരുമ്പോള്‍ എംആര്‍പി 2.3 ശതമാനം കൂടും.

എസി
ഒനീഡയുടെ 1.5 3 സ്റ്റാര്‍ എസിയുടെ എംആര്‍പി 37, 800 രൂപ. നിലവിലെ ടാക്സ് 19.63 ശതമാനം. പുതിയ നിരക്ക് 28 ശതമാനം ജിഎസ്ടി. വിലയില്‍ 2.3 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാവും.

കോണ്‍ ഫ്ലേക്സ്
കെല്ലോഗ്സ് കോണ്‍ഫ്ലേക്സ് 475 ഗ്രാമിന്റെ വില 164 രൂപ. നിലവിലെ നികുതി 20.25 ശതമാനം. എന്നാല്‍ ജിഎസ്ടിയുടെ 18 ശതമാനം സ്ലാബിലാണ് വരിക. വില 1.5 ശതമാനം കുറയും.

സൈക്കിള്‍
ഹീറോ സ്പ്രിന്റ് സൈക്കിളിന്റെ ഇപ്പോഴത്തെ വില 5,839 രൂപയാണ്. നികുതി 9.26 ശതമാനം. ജിഎസ്ടിയുടെ 12 ശതമാനത്തിന്റെ സ്ലാബിലാണ് ഇത് വരിക. അപ്പോള്‍ 1.5 ശതമാനം വിലകൂടും.

പേന
എഴുതാനുപയോഗഹിക്കുന്ന പേനയുടെ വിലയും കൂടും. യൂണിബാളിന്റെ 50 രൂപയുടെ പേനയ്ക്ക് ഇപ്പോള്‍ 13.16 ശതമാനം ആണ് നികുതി. ജിഎസ്ടിയില്‍ ഇത് 18 ശതമാനത്തിന്റെ സ്ലാബിലാണ് വരിക. അപ്പോള്‍ എംആര്‍പിയിലെ നികുതി 15.25 ശതമാനം ആകും. വിലയില്‍ 2.1 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാവും.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications