കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിയുടെ പേരില്‍ വമ്പന്‍ കൊളള.. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

ജിഎസ്ടിയുടെ പേരിലുള്ള കൊളളകള്‍ എങ്ങനെ തടയാം

Google Oneindia Malayalam News

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ടാണ് ചരക്കുസേവന നികുതി ബില്‍ അഥവാ ജിഎസ്ടി നിലവില്‍ വന്നത്. അവശ്യ സാധനങ്ങള്‍ പലതിനും വില കുറയുമെന്നായിരുന്ന പ്രഖ്യാപനമെങ്കിലും ബില്‍ കയ്യില്‍ കിട്ടുമ്പോള്‍ സാധാരണക്കാര്‍ അമ്പരന്നു നില്‍ക്കുകയാണ്.

ജിഎസ്ടിയുടെ പേരില്‍ കച്ചവടക്കാര്‍ പലതും കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്. സാധാരണക്കാര്‍ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ. ജിഎസ്ടി തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനുള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ട്.

ബില്‍ തിരിച്ചു കൊടുക്കരുത്.

ബില്‍ തിരിച്ചു കൊടുക്കരുത്.

സര്‍ക്കാറിനും ടിപ്‌സ് നല്‍കുന്നുവെന്ന് ചിന്തിക്കുന്നവര്‍ ചിന്തിക്കണം നിങ്ങളുടെ പണം സര്‍ക്കാറിലേക്ക് എത്തുന്നില്ല. രണ്ടേ രണ്ടു കാര്യം ശ്രദ്ധിച്ചാല്‍ മതി.. ഒന്നു ബില്‍ തിരിച്ചു കൊടുക്കരുത്. രണ്ട് ബില്‍ നന്പര്‍ തുടര്‍ച്ചയല്ലെന്ന് ബോധ്യമായാല്‍ അത് കൗണ്ടറില്‍ ഓര്‍മ്മിപ്പിക്കുക. അങ്ങനെ എല്ലാവരും ചെയ്യുക. സര്‍ക്കാറിന്റെ പേരില്‍ ഹോട്ടലുകള്‍ നമ്മളെ കൊള്ളയടിയ്ക്കുകയാണ് ചെയ്യുന്നത്.

ഹോട്ടലില്‍ നിന്നു ബില്‍ കിട്ടുമ്പോള്‍

ഹോട്ടലില്‍ നിന്നു ബില്‍ കിട്ടുമ്പോള്‍

ബില്ലില്‍ ജിഎസ്ടി കാണുന്നില്ലെങ്കില്‍ അവര്‍ 5% നിരക്കിനുള്ളില്‍ വരുന്ന ആളുകളാണ്. എന്നുവെച്ചാല്‍ 50 ലക്ഷത്തില്‍ താഴെ ടേണ്‍ ഓവറുള്ള ഹോട്ടലുകള്‍. നല്ല തിരക്കുള്ള ഹോട്ടലുകാര്‍ ജിഎസ്ടി വാങ്ങുന്നില്ലെങ്കില്‍ അവര്‍ പെരും കള്ളന്മാരാണ് എന്നു ചുരുക്കം.

ബില്‍ ചോദിച്ചു വാങ്ങുക.

ബില്‍ ചോദിച്ചു വാങ്ങുക.

12% ശതമാനമോ അതിനു മുകളിലോ താരിഫ് വാങ്ങുന്ന ഹോട്ടലുകളിലെ ബില്‍ ചോദിച്ചു വാങ്ങുക. ബില്‍ ക്ലെയിം ചെയ്യാന്‍ പറ്റുന്നവരെല്ലാം ക്ലെയിം ചെയ്യുക.
ജിഎസ്ടി ഈടാക്കുന്നവരും അല്ലാത്തവരും ജിഎസ്ടി രജിസ്‌ട്രേഷന്‍ നന്പര്‍ ഹോട്ടലിലും ബില്ലിലും വ്യക്തമായി ഡിസ്‌പ്ലേ ചെയ്യേണ്ടതാണ്..

ബില്‍ നമ്പര്‍

ബില്‍ നമ്പര്‍

ബില്‍ നമ്പര്‍ നിര്‍ണായകമാണ്. ഒരു സാന്പത്തിക വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി നമ്പറുകള്‍ വരണം. വലിയ തുക വന്നാല്‍ ഈ ബില്‍ ഞങ്ങള്‍ ക്ലെയിം ചെയ്യും എന്നു പറയുക.നിങ്ങള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഒരു കാര്യം കാണാം. ബില്‍ തിരിച്ചു കൊടുക്കാതിരുന്നാല്‍..അവര്‍ ഒരു ബുക്കില്‍ ആ ബില്‍ നന്പര്‍ നോട്ട് ചെയ്തു വെയ്ക്കും.

എല്ലാവര്‍ക്കുമില്ല...

എല്ലാവര്‍ക്കുമില്ല...

എല്ലാ വ്യാപാരികള്‍ക്കും ജിഎസ്ടി രജിസ്‌ട്രേഷന്‍ ബാധകമല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള കച്ചവട സ്ഥാപനങ്ങള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പത്തു ലക്ഷം രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലുണ്ട്.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക്

രജിസ്റ്റര്‍ ചെയ്തവര്‍ക്ക്

ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ വില്‍പന ബില്ലില്ജിഎസ്ടി നമ്പര്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. CGST(സെന്‍ട്രല്‍ ജിഎസ്ടി), SGST(സ്റ്റേറ്റ് ജിഎസ്ടി) എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. ഇതു പ്രകാരമാണ് നികുതി ഈടാക്കേണ്ടത്. എന്നാല്‍ ടിന്‍, സെന്‍ട്രല്‍ സെയില്‍ ടാക്‌സ് നമ്പര്‍, മൂല്യവര്‍ദ്ധിത നികുതി എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല വ്യാപാരികളും ഇപ്പോള്‍ നല്‍കുന്നത്.

English summary
Tips to prevent GST frauds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X