കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500ഉം 1000ഉം പോയി... ഇപ്പോള്‍ നിങ്ങളുടെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം? ഇതാ 10 മാര്‍ഗങ്ങള്‍!

  • By Kishor
Google Oneindia Malayalam News

കള്ളപ്പണം പിടിക്കാന്‍ വേണ്ടിയാണോ നരേന്ദ്ര മോദി രാത്രിക്ക് രാത്രി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിര്‍ത്തലാക്കിയത്. ആണെന്നും അല്ലെന്നും സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയരുന്നുണ്ട്. അല്ലെങ്കിലും സോഷ്യല്‍ മീഡിയ തുറന്നാല്‍ ഇപ്പോള്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ധരെ തട്ടി നടക്കാന്‍ പറ്റില്ല എന്ന സ്ഥിതിയാണ്. എവിടെ നോക്കിയാലും വിദഗ്ധര്‍ തന്നെ. ഒരുകണക്കിന് അത് നല്ലതുമാണ്.

Read Also: അഞ്ഞൂറും ആയിരവും കൂട്ടിയിട്ട് കത്തിച്ചു, ഒന്നും രണ്ടുമല്ല 500 കോടി! ആരാണീ കോടിക്കോടീശ്വരനായ മുന്‍ മന്ത്രി?

കള്ളപ്പണമല്ല വ്യാജനോട്ടാണ് ലക്ഷ്യമെന്ന് ചിലര്‍ പറയുന്നു. അല്ല കള്ളപ്പണവും പെടുമെന്ന് മറ്റ് ചിലര്‍. പുതിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് മാറാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ കള്ളി വെളിച്ചത്താകും എന്നാണ് കരുതപ്പെടുന്നത്. ഈ അവസരം വിനിയോഗിച്ച് ബ്ലാക്ക് മണിയെ വൈറ്റാക്കാം എന്ന് സ്വപ്‌നം കാണുന്നവരും ഉണ്ട്. എങ്ങനെയാണ് ബ്ലാക്കിനെ വൈറ്റാക്കുന്നത്. അതിനുമുണ്ട് ചില സൂത്രങ്ങള്‍.

കള്ളപ്പണമുണ്ടെന്ന് സമ്മതിക്കാം

കള്ളപ്പണമുണ്ടെന്ന് സമ്മതിക്കാം

തങ്ങളുടെ പക്കല്‍ കളളപ്പണമുണ്ടെന്ന് സമ്മതിക്കുകയാണ് ഏറ്റവും നല്ല വഴി. കള്ളപ്പണം വെളുപ്പിക്കാനായി ഒരു പദ്ധതി പദ്ധതി തന്നെ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. വലിയ ഒരു ശതമാനം ഇന്‍കം ടാക്‌സിന് നികുതിയായി നല്‍കിയാല്‍ കയ്യിലുള്ള കള്ളപ്പണം വെളുപ്പിച്ച് കിട്ടുമെന്നതാണ് ഇതിലെ ആകര്‍ഷകമായ കാര്യം. എന്നാല്‍ ആളുകള്‍ തിരഞ്ഞെടുക്കുക മറ്റ് ചില വഴികളാണ്. അതെന്താണല്ലേ.

ഇല്ലാത്ത ഒരു ലോണ്‍ ഉണ്ടാക്കുക

ഇല്ലാത്ത ഒരു ലോണ്‍ ഉണ്ടാക്കുക

ഇല്ലാത്ത ഒരു കടം ഉണ്ടാക്കുക. എന്ന് വെച്ചാല്‍ യഥാര്‍ഥത്തില്‍ വാങ്ങാത്ത തുക വാങ്ങിയതായി കാണിക്കുക. അല്ലെങ്കില്‍ ആവശ്യമില്ലാത്ത പണം കൊടുത്തതായി കാണിക്കുക. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കള്ളപ്പണം നല്‍കുക. എന്നിട്ട് അവരുടെ പക്കല്‍ നിന്നും പകരം ചെക്ക് വാങ്ങിക്കുക. വലിയ തുകകള്‍ ഇങ്ങനെ തിരിമറി നടത്തുന്നവര്‍ ഓര്‍ത്തിരിക്കേണ്ട കാര്യം ഐ ടി ഡിപ്പാര്‍ട്ട്‌മെന്റ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നതാണ്.

ട്രസ്റ്റുകള്‍, സേവനങ്ങള്‍

ട്രസ്റ്റുകള്‍, സേവനങ്ങള്‍

കള്ളപ്പണം വെളുപ്പിക്കാന്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മാര്‍ഗം എന്നാണ് ആളുകള്‍ ഇതേപ്പറ്റി പറയുന്നത്. സാമൂഹ്യപ്രവര്‍ത്തനം എന്ന പേരില്‍ ട്രസ്റ്റുകള്‍ ഉണ്ടാക്കുക. സ്വന്തം ആളുകളെയോ അധികം വിദ്യാഭ്യാസമില്ലാത്ത ആളുകളെയോ ട്രസ്റ്റില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാക്കുക. എന്നിട്ട് കള്ളപ്പണം ഈ ട്രസ്റ്റുകളിലേക്ക് സംഭാവന എന്ന പേരില്‍ മാറ്റുക. പേപ്പറില്‍ മാത്രമേ ചാരിറ്റി കാണൂ എന്ന് മാത്രം.

സ്വര്‍ണമാക്കി വില്‍ക്കല്‍

സ്വര്‍ണമാക്കി വില്‍ക്കല്‍

അറിയാവുന്ന ഒരു ജ്വല്ലറിയുടമയുടെ അടുത്ത് പോകുക. കൈവശമുള്ള ബ്ലാക്ക് മണി അയാള്‍ക്ക് കൊടുക്കുക. സ്വര്‍ണം വിറ്റതിന് പ്രതിഫലം എന്ന രീതിയില്‍ ഒരു തുക ചെക്കായി ഇങ്ങോട്ട് വാങ്ങുക. കൂടെ സാധനം വിറ്റതിനുള്ള ബില്ലും. ആദായനികുതി വകുപ്പിനെ വെട്ടിച്ച് ബ്ലാക്ക് മണി വൈറ്റാക്കി മാറ്റാം.

റിയല്‍ എസ്റ്റേറ്റില്‍

റിയല്‍ എസ്റ്റേറ്റില്‍

ഏറ്റവും കൂടുതല്‍ ബ്ലാക്ക് മണി മറിയുന്ന ഒരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ഇല്ലാത്ത സ്ഥലം വില്‍പന രേഖകള്‍ നടത്തി വരെ ബ്ലാക്ക് മണി വൈറ്റാക്കുന്നവരുണ്ട്. പിന്നീട് പൈസ കിട്ടിയില്ല എന്ന കാരണം പറഞ്ഞ് ഈ രേഖകള്‍ അസാധുവാക്കുകയും ചെയ്യും. കടലാസില്‍ കാണിച്ചതിന്റെ ഇരട്ടിയിലധികം കള്ളപ്പണം കൊടുത്ത് ഭൂമി വാങ്ങുന്നവരുണ്ട് അത് വേറെ.

ബന്ധുക്കളില്‍ നിന്നും സമ്മാനം

ബന്ധുക്കളില്‍ നിന്നും സമ്മാനം

അടുത്ത ബന്ധുക്കളില്‍ നിന്നും സമ്മാനം എന്ന വ്യാജേനയും കള്ളപ്പണം വെളുപ്പിക്കുന്നവരുണ്ട്. നിങ്ങളുടെ കള്ളപ്പണം ബന്ധുവിന് നല്‍കുക. ഇതേ എമൗണ്ടിന്റെ വൈറ്റ് മണി അവരുടെ പക്കല്‍ കാണും. അവര്‍ അതിന് ചെക്ക് നല്‍കുക. ഗിഫ്റ്റായി അവതരിപ്പിക്കുക.

വീട്ടുകാരുടെ പേരില്‍

വീട്ടുകാരുടെ പേരില്‍

വീട്ടിലെ ഓരോ അംഗങ്ങളുടെ പേരിലും ബാങ്ക് അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിക്കുക. വലിയ പ്രയാസമില്ലാതെ കള്ളപ്പണം വെളുപ്പിക്കാന്‍ പറ്റുന്ന ഒരു സംഗതിയാണ് ഇത്.

കൃഷി നടത്തിക്കിട്ടിയ വരുമാനം

കൃഷി നടത്തിക്കിട്ടിയ വരുമാനം

പ്ലാന്റേഷന്‍, ഗാര്‍ഡന്‍, നഴ്‌സറി, തോട്ടം തുടങ്ങിയ തരത്തില്‍ ഭൂമി കൈവശമുണ്ടെങ്കില്‍ വരുമാനം കൃഷിയിലൂടെ കിട്ടിയതാണ് എന്ന് കാണിക്കാം. കൃഷിയിലൂടെ അത്ര അധികം തുകയൊന്നും വൈറ്റാക്കി മാറ്റാന്‍ പറ്റില്ല എന്നൊരു ലിമിറ്റേഷനുണ്ട്. മാത്രമല്ല നിയമപരമായ പല നൂലാമാലകളും മറികടക്കുകയും വേണം.

ശമ്പളം, കൂലി തുടങ്ങിയവ

ശമ്പളം, കൂലി തുടങ്ങിയവ

പ്രൊഫഷണില്‍ നിന്നും കിട്ടിയ വരുമാനം അഥവാ പണമായി ബ്ലാക്ക് മണിയെ ചിത്രീകരിക്കുന്നവരുമുണ്ട്. ശമ്പളം, ട്യൂഷന്‍ ഫീ, കമ്മീഷന്‍ തുടങ്ങിയവയൊക്കെയായി ചിത്രീകരിച്ച് ബ്ലാക്ക് മണിയെ വൈറ്റാക്കുന്നവരുണ്ട്.

റെക്കമെന്റ് ചെയ്യുന്നില്ല

റെക്കമെന്റ് ചെയ്യുന്നില്ല

കള്ളപ്പണം സാധാരണ ഗതിയില്‍ വൈറ്റ് മണിയാക്കി മാറ്റുന്നതിന് ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളാണ് ഇവ. ആരും ഇങ്ങനെ ചെയ്യണമെന്ന് ഞങ്ങള്‍ക്കാഗ്രഹമില്ല. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ പ്രകാരം കള്ളപ്പണം പ്രസ്താവിച്ച് നികുതി നല്‍കി വൈറ്റ് ആക്കിമാറ്റുന്നതാണ് ഏറ്റവും അഭികാമ്യം.

English summary
Converting black money to white is very common today. Here we have 10 ways to Convert Black Money to White
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X