അന്യഭാഷാ സിനിമകളില്‍ നിന്ന് ഇങ്ങനെയും ലാഭം കൊയ്യാം...അതും കേരളത്തില്‍
കൊച്ചി: തികഞ്ഞ ആത്മവിശ്വാസവും ചെലവാക്കാന്‍ പണവുമുണ്ടെങ്കില്‍ സിനിമയില്‍ നിന്നും ലാഭം കൊയ്യാം. കേരളം മറുനാടന്‍ സിനിമകളുടെ പോലും തട്ടകമായി മാറിക്കഴിഞ്ഞു. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് ഇന്ത്യയില്‍ റെക്കോര്‍ഡ് കളക്ഷന്‍ കിട്ടിയത് തിരുവനന്തപുരത്ത് നിന്നാണെന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ സിനിമ മേഖലയില്‍ ബിസിനസ് താത്പര്യങ്ങള്‍ വച്ച് പുലര്‍ത്തുന്നവരെ ഏറെ സന്തോഷിപ്പിച്ചത്.
അന്യഭാഷ ചിത്രങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴി മാറ്റി കോടികള്‍ സമ്പാദിയ്ക്കുന്ന വരും ഉണ്ട്. ഒരു കാലത്ത് ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ ആന്ധ്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മൊഴിമാറ്റത്തോടെ പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് അതേ സ്ഥാനത്ത് ലാഭം കൊയ്യാന്‍ കേരളത്തിലെത്തുന്നത് അല്ലു അര്‍ജ്ജുന്‍ പോലുള്ള മറുനാടന്‍ യുവാക്കളുടെ ചിത്രങ്ങളാണ്. 2.8 കോടി രൂപ തിരുവനന്തപുരത്ത് നിന്ന് മാത്രം നേടിയ ബാഹുബലി തന്നെ ഏറ്റവും നല്ല ഉദാഹരണം.

മാത്രമല്ല വടക്കേ ഇന്ത്യയില്‍ നിന്നുള്‍പ്പടെ തൊഴില്‍ തേടി കേരളത്തില്‍ എത്തിയ വലിയൊരു വിഭാഗം ഇവിടെയുണ്ട്. അതിനാല്‍ തന്നെ ഹിന്ദി ചിത്രങ്ങള്‍ക്കും അധികം വൈകാതെ കേരളത്തില്‍ നല്ലകാലം വന്നെത്തും. ചുരുക്കത്തില്‍ മലയാളിത്തിലെ ഒരു ശരാശരി പടം നേടുന്ന ലാഭം ഈ അന്യഭാഷാ ചിത്രങ്ങള്‍ക്ക് വളരെ വേഗത്തില്‍ സ്വന്തമാക്കാം എന്ന് ചുരുക്കം.












Click it and Unblock the Notifications