കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐയില്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ഇനി മിനിറ്റുകള്‍ക്കകം: നടപടി ക്രമങ്ങള്‍ ഇങ്ങനെ..

സൗജന്യമായി ഒരാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഇഷ്ടമുള്ള ബ്രാഞ്ചിലേയ്ക്ക് മാറ്റാനുള്ള സൗകര്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്

Google Oneindia Malayalam News

ദില്ലി: സേവിംഗ്സ് അക്കൗണ്ട് ഓണ്‍ലൈനായി മറ്റ് ബ്രാ‍ഞ്ചുകളിലേയ്ക്ക് മാറ്റാനുള്ള സൗകര്യമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് എവിടെയുമുള്ള എസ്ബിഐ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സൗജന്യമായി ഒരാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഇഷ്ടമുള്ള ബ്രാഞ്ചിലേയ്ക്ക് മാറ്റാനുള്ള സൗകര്യമൊരുങ്ങുന്നത്. എസ്ബിഐയ്ക്ക് പുറമേ രാജ്യത്തെ മറ്റ് ബാങ്കുകളും ഓണ്‍ലൈനില്‍ ഇത്തരത്തിലുള്ള സേവനം നല്‍കിവരുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമാണ് നിലവിലുള്ള ബ്രാഞ്ചില്‍ നിന്ന് മറ്റൊരു ബ്രാഞ്ചിലേയ്ക്ക് ബാങ്ക് അക്കൗണ്ട് മാറ്റാന്‍ കഴിയുന്നത്. ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുകയോ നെറ്റ് ബാങ്കിംഗ് സൗകര്യം ലഭിക്കുകയോ ചെയ്യുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ മാറ്റാന്‍ കഴിയുക.

sbi-logo
English summary
If you have a State Bank of India (SBI) savings account, transferring it to another branch has now become easier. Gone are the days where you had to fill up numerous forms and wait for several weeks for the transfer to happen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X