കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ ഓണ്‍ലൈനായും പോസ്റ്റ് ഓഫീസ് വഴിയും തിരുത്താം.. എന്തു ചെയ്യണം..?

  • By Anoopa
Google Oneindia Malayalam News

രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ആധാറില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്സിഡി തുടങ്ങല്‍, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനും പുറമേ ഓഹരിയിടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആധാര്‍ ബാങ്കുമായി ലിങ്ക് ചെയ്‌തോ..? അനായാസമായി അറിയാം.. എന്തു ചെയ്യണം..?ആധാറിലൂടെ ജോലി നേടാം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ..?ആധാര്‍ ബാങ്കുമായി ലിങ്ക് ചെയ്‌തോ..? അനായാസമായി അറിയാം.. എന്തു ചെയ്യണം..?ആധാറിലൂടെ ജോലി നേടാം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ..?

എന്നാല്‍ പലരുടെയും ആധാര്‍ കാര്‍ഡ് വിവരങ്ങളില്‍ തെറ്റുകള്‍ കടന്നു കൂടാനുള്ള സാധ്യതയുണ്ട്. ഇവ തിരുത്താന്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു കഴിഞ്ഞു. എന്താണ് തെറ്റു തിരുത്താന്‍ ചെയ്യേണ്ടത്..?

ഓണ്‍ലൈനില്‍

ഓണ്‍ലൈനില്‍

ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചിട്ടുള്ള വ്യക്തികള്‍ക്കു മാത്രമേ ഓണ്‍ലൈനിലൂടെ ആധാര്‍ വിവരങ്ങള്‍ തിരുത്താന്‍ സാധിക്കൂ. ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ അത് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഓണ്‍ലൈനായി തിരുത്തുന്നതിന് ആവശ്യമായ ഒടിപി ഈ നമ്പറിലാണ് ലഭിക്കുക.

 ചെയ്യേണ്ടത്..

ചെയ്യേണ്ടത്..

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അടുത്തതായി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപ്‌ലോഡ് ചെയ്യുക. അടുത്ത ഘട്ടത്തില്‍ ബിപിഒ സേവനദാതാവിനെ തിരഞ്ഞെടുക്കുക.

എങ്ങനെ തിരുത്താം

എങ്ങനെ തിരുത്താം

രാജ്യത്തെ ജനങ്ങള്‍ക്ക് ആധാര്‍ വിതരണം ചെയ്യുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) ഒദ്യോഗിക വെബ്‌സൈറ്റില്‍ ചെന്ന് ആധാര്‍ വിവരങ്ങള്‍ തിരുത്താം. 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറിലേയ്ക്ക് ഒടിപി ലഭിക്കും. ഇത് നല്‍കി നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് അഡ്രസ്, പേര്, ജനനത്തീയതി എന്നിവയില്‍ മാറ്റം വരുത്താം.

അടുത്ത ഘട്ടം

അടുത്ത ഘട്ടം

തിരുത്തലുകള്‍ നടത്തിയാല്‍ അടുത്ത ഘട്ടമായി അംഗീകൃത രേഖകള്‍ ആവശ്യപ്പെടും. സ്വയം സാക്ഷ്യപ്പെടുത്തിയ ഈ രേഖകള്‍ സ്‌കാന്‍ ചെയ്താണ് അപ്‌ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. ഇത് പ്രിന്റെടുക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. ഇത് ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനാകും.

ഏതൊക്കെ രേഖകള്‍ സമര്‍പ്പിക്കാം

ഏതൊക്കെ രേഖകള്‍ സമര്‍പ്പിക്കാം

പാസ്‌പോര്‍ട്ട് ,ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ബാങ്ക് പാസ്ബുക്ക്, പോസ്റ്റ് ഓഫീസ് അക്കൗണ്ട്, റേഷന്‍ കാര്‍ഡ,് വോട്ടേഴ്‌സ് ഐഡി ,ഡ്രൈവിംഗ് ലൈസന്‍സ്, വാട്ടര്‍ ബില്‍, ടെലിഫോണ്‍ ബില്‍ ഇതില്‍ ഏതെങ്കിലും രേഖകള്‍ ആധാര്‍ വിവരങ്ങള്‍ വിവരങ്ങള്‍ തിരുത്താനായി സമര്‍പ്പിക്കാവുന്നതാണ്.

 ഓഫ്‌ലൈനായും തെറ്റു തിരുത്താം

ഓഫ്‌ലൈനായും തെറ്റു തിരുത്താം

ഓഫ്‌ലൈനായി പോസ്റ്റ് ഓഫീസ് വഴി വിവരങ്ങള്‍ നല്‍കിയും ആധാറിലെ തെറ്റുകള്‍ തിരുത്താം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് അപേക്ഷാ ഫോമില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്രഉ കൂടാതെ പൂരിപ്പിക്കുക. ഇംഗ്ലീഷിലും പ്രാദേശിക വിവരങ്ങള്‍ നല്‍കണം. ആധാര്‍ എന്റോള്‍മെന്റിന്റെ സമയത്ത് നിങ്ങള്‍ ഉപയോഗിച്ചിരുന്ന അതേ പ്രാദേശിക ഭാഷ തന്നെയായിരിക്കണം ഇവിടെയും ഉപയോഗിക്കേണ്ടത്.

ഏത് അഡ്രസില്‍

ഏത് അഡ്രസില്‍

പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കേണ്ടവര്‍ക്ക് രണ്ട് അഡ്രസുകളാണ് നല്‍കിയിരിക്കുന്നത്.

1.
UIDAI
Post Box No. 10
Chhindwara,
Madhya Pradesh- 480001
India

2.

UIDAI
Post Box No. 99
Banjara Hills
Hyderabad- 500034
India

മൊബൈല്‍ നമ്പര്‍ നിര്‍ബന്ധം

മൊബൈല്‍ നമ്പര്‍ നിര്‍ബന്ധം

ആധാറിനെ ഇതുവരെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴി തെറ്റു തിരുത്താനുള്ള അപേക്ഷ നല്‍കാവുന്നതാണ്. ഇ-മെയില്‍ ഐഡി നിര്‍ബന്ധമല്ലെങ്കിലും മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും അപേക്ഷയില്‍സ ചേര്‍ക്കേണ്ടതാണ്.

എന്റോള്‍മെന്റ് സെന്ററുകള്‍ വഴിയും തിരുത്താംഇവിടെ

എന്റോള്‍മെന്റ് സെന്ററുകള്‍ വഴിയും തിരുത്താംഇവിടെ

ആധാര്‍ എന്റോള്‍മെന്റ് സെന്ററുകള്‍ വഴിയും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം. സമീപത്തുള്ള എന്റോള്‍മെന്റ് സെന്ററിലെത്തി ഒറിജിനല്‍ രേഖഖള്‍ സ്‌കാന്‍ ചെയ്ത് നല്‍കുകയാണ് വേണ്ടത്. അടുത്തുള്ള എന്റോള്‍മെന്റ് സെന്റര്‍ ഏതാണെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫീസ്

ഫീസ്

ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായോ പോസ്റ്റ് ഓഫീസ് വഴിയോ തിരുത്തുന്നതിന് പ്രത്യേകം ഫീസ് ഈടാക്കുന്നില്ല. എന്നാല്‍ എന്റോള്‍മെന്റ് സെന്ററിലെത്തി വിവരങ്ങള്‍ തിരുത്തുന്നവര്‍ 25 രൂപ ഫീസ് ഇനത്തില്‍ നല്‍കണം.

എത്ര ദിവസം

എത്ര ദിവസം

യുഐഡിഎഐ വെബ്‌സൈറ്റിലുള്ള വിവരം അനുസരിച്ച് 90 ജിവസത്തിനകം നിങ്ങള്‍ തിരുത്തി നല്‍കിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാം. പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കുന്നവര്‍ക്ക് നിങ്ങള്‍ നല്‍കിയിട്ടുള്ള അഡ്രസിലേക്ക് അപ്‌ഡേഷന്‍ എത്തും.

English summary
How to update or correct Aadhaar details online and offline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X