കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ കണ്ട് തുള്ളുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട... സംഗതി അംബാനിയാണ്!!!

  • By Desk
Google Oneindia Malayalam News

റിലയന്‍സ് ജിയോ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ സിം ഉപയോഗിക്കുന്നവരും ലൈഫ് ഫോണിനൊപ്പം സിം ലഭിച്ചവരും അണ്‍ലിമിറ്റഡ് ഡാറ്റയാണ് ആസ്വദിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഒന്നോര്‍ത്തോളൂ... അത് അത്ര നീണ്ടുനില്‍ക്കില്ല.

Read Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകുംRead Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും

ജിയോ ഔദ്യോഗിക ലോഞ്ചിങ്ങിന് ശേഷം വരുന്ന പ്ലാനിലേക്ക് നിങ്ങളും മാറേണ്ടിവരും എന്നാണ് കമ്പനി തന്നെ പറയുന്നത്. അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ യൂസേജ് എന്നത് പ്രതിദിനം 4 ജിബിയില്‍ ഒതുങ്ങും. അത് കഴിഞ്ഞാല്‍ 128 കെബിപിഎസ് സ്പീഡില്‍ 'കറങ്ങേണ്ടിവരും'.

Read Also: ജിയോ തിരിച്ചിട്ടാല്‍ 'എണ്ണയോ'...? ഇവിടെ കുറച്ചാല്‍ അവിടെ 'കൂട്ടുമോ'... ജിയോക്കിട്ട് ട്രോളി മല്ലൂസ്Read Also: ജിയോ തിരിച്ചിട്ടാല്‍ 'എണ്ണയോ'...? ഇവിടെ കുറച്ചാല്‍ അവിടെ 'കൂട്ടുമോ'... ജിയോക്കിട്ട് ട്രോളി മല്ലൂസ്

ജിയോയുടെ മായിക സൗന്ദര്യത്തില്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള ദംഷ്ട്രകള്‍ എന്താണെന്ന് ഇപ്പോള്‍ കൃത്യമായി പറയാന്‍ പറ്റില്ല. എന്തായാലും ഒരു ചോദ്യം മിസ്റ്റര്‍ മുകേഷ് അംബാനിയോട് ചോദിക്കാം. കോടികളുടെ നഷ്ടം ഉണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ ബിസിനസ് ചെയ്യില്ലല്ലോ എന്ന്... അതില്‍ നിന്ന് ഉത്തരങ്ങളും തുടങ്ങും.

അത്രയും കോടി

അത്രയും കോടി

ചില്ലറ കളിക്കല്ല മുകേഷ് അംബാനി രംഗത്തിറങ്ങിയിട്ടുള്ളത്. ജിയോയ്ക്ക് വേണ്ടിയുള്ള നിക്ഷേപം ഒരുലക്ഷത്തി നാല്‍പതിനായിരം കോടി രൂപയാണ്. ലാഭം ഉണ്ടാക്കാനല്ലാതെ അംബാനി ഇതിന് ഇറങ്ങിത്തിരിക്കുമോ?

എങ്ങനെ

എങ്ങനെ

സൗജന്യ വോയ്‌സ് കോള്‍, ഡാറ്റയ്ക്ക് മറ്റ് സേവന ദാതാക്കളെ അപേക്ഷിച്ച് കുറഞ്ഞ തുക. സംഗതി കേള്‍ക്കാന്‍ സുഖമാണ്. പക്ഷേ ഇത് വച്ച് എങ്ങനെ ലാഭം ഉണ്ടാക്കും?

പൊളിഞ്ഞു

പൊളിഞ്ഞു

മുകേഷ് അംബാനി പറഞ്ഞതിലെ കള്ളത്തരങ്ങള്‍ താരിഫ് വിവരങ്ങള്‍ പുറത്ത് വന്നപ്പോഴേ പൊളിഞ്ഞതാണ്. അമ്പത് രൂപയ്ക്ക് ഒരു ജിബി ഡാറ്റ കിട്ടുന്ന സംവിധാനം എന്തായാലും ഇപ്പോഴത്തെ അവസ്ഥയില്‍ ജിയോയില്‍ ഇല്ല.

ഫ്രീ നൈറ്റ്

ഫ്രീ നൈറ്റ്

രാത്രിയില്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എന്നാണല്ലോ പറയുന്നത്. നമ്മുടെ രാത്രിയല്ല റിലയന്‍സ് ജിയോയുടെ രാത്രി. അവരുടെ രാത്രി എന്നത് പുലര്‍ച്ചെ രണ്ട് മണിമുതല്‍ അഞ്ച് മണിവരെയുള്ള മൂന്ന് മണിക്കൂര്‍ ആണ്.

വാലിഡിറ്റി

വാലിഡിറ്റി

ജിയോയുടെ താരിഫ് പരിശോധിക്കാം. എല്ലാ പാക്കുകളും 28 ദിവസത്തെ വാലിഡിറ്റി മാത്രമുള്ളവയാണ്. അതുകൊണ്ട് തന്നെ ഒരു വര്‍ഷം 12 റീച്ചാര്‍ജ്ജുകള്‍ ഒരു ശരാശരി ഉപഭോക്താവില്‍ നിന്ന് കിട്ടുന്നതിന് പകരം ഇവര്‍ക്ക് 13 റീച്ചാര്‍ജ്ജുകള്‍ കിട്ടും.

പത്ത് കോടി

പത്ത് കോടി

വളരെ പെട്ടെന്ന് തന്നെ പത്ത് കോടി ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് മുകേഷ് അംബാനിയുടെ ലക്ഷ്യം. അതോടെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സര്‍വ്വീസ് ദാതാക്കളാകും ജിയോ. സംഗതി പിന്നെ എളുപ്പമാണ്.

ഫോണ്‍

ഫോണ്‍

4ജി സംവിധാനം ഉള്ള ഫോണുകള്‍ക്ക് അത്യാവശ്യം വില കൊടുക്കേണ്ടിവരും. അതുകൂടി മുതലെടുക്കാനാണ് 3000 രൂപയ്ക്ക് ലൈഫ് 4ജി ഫോണുകള്‍ കൂടി റിലയന്‍സ് പുറത്തിറക്കുന്നത്. ലാഭം വരുന്ന വഴി!!!

ലൈഫ്

ലൈഫ്

ലൈഫ് ഫോണുകള്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ വളരെ മോശമാണ് എന്നാണ് അഭിപ്രായം. ബാറ്ററി ശേഷിയും വളെ കുറവാണ്. പക്ഷേ ജിയോ സിം ഉപയോഗിക്കാന്‍ വേണ്ടി ആളുകള്‍ 3,000 രൂപ മുടക്കി ഫോണ്‍ എടുത്താലും നഷ്ടമില്ലെന്ന് ചിന്തിക്കും.

വോയ്‌സ് കോള്‍

വോയ്‌സ് കോള്‍

വോയ്‌സ് കോള്‍ മാത്രമാണ് ഒരാളുടെ ലക്ഷ്യമെങ്കില്‍ ജിയോ നല്ല ഒരു സാധ്യതയാണ്. എന്നാല്‍ ഉപയോഗത്തിനുള്ള സാധ്യതകള്‍ നല്‍കി പരമാവധി ഡാറ്റ ഉപഭോക്താക്കളാക്കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്.

ലാഭം

ലാഭം

എങ്ങനെ ഈ സംവിധാനം ലാഭത്തില്‍ കൊണ്ടുപോകും എന്ന് ചോദിച്ചാല്‍ റിലയന്‍സിന് മറുപടിയില്ല. കാത്തിരിക്കൂ എന്നാണ് സൂചന. അഞ്ച് വര്‍ഷം കൊണ്ട് ജിയോ ലാഭകരമാക്കും എന്നാണത്രെ മുകേഷ് അംബാനി പറയുന്നത്. അത് എങ്ങനെയെന്നതാണ് ഉപഭോക്താക്കള്‍ സൂക്ഷിക്കേണ്ടത്.

English summary
How will Reliance Jio get returns from its $21 billion telecom bet? What is their revenue model?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X