Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികള്‍ക്ക് കോളടിച്ചല്ലോ: ഇനി നിക്ഷേപത്തിന് കൂടുതല്‍ വരുമാനം; ആർബിഐയുടെ പുതിയ തീരുമാനം അനുഗ്രഹം

തുടർച്ചയായ പതിനൊന്നാം മാസവും പലിശ നിരക്കില്‍ മാറ്റം വരുത്താതെയാണ് മുംബൈയില്‍ ചേർന്ന ആർ ബി ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) യോഗം അവസാനിച്ചത്. 6.5 ശതമാനമെന്ന അടിസ്ഥാന പലിശ നിരക്കില്‍ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 4:2 എന്ന ഭൂരിപക്ഷത്തോടെ നിലവിലെ നിരക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജ്യത്തെ ഭവന, ഗതാഗത, വ്യക്തിക്ത വായ്പാ പലിശകളിലെ നിരക്കും മാറ്റമില്ലാതെ തുടരും.

പ്രതീക്ഷിച്ച പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും മറുവശത്ത് പ്രവാസികള്‍ക്കും കൃഷിക്കാർക്കുമടക്കം ഗുണകരമാകുന്ന പല തീരുമാനങ്ങളും എം പി സി യോഗത്തിലുണ്ടായിട്ടുണ്ട്. രാജ്യത്തെ ചെറുകിട കർഷകർക്ക് ഈടില്ലാതെ ലഭിക്കുന്ന വായ്പയുടെ പരിധി 2 ലക്ഷമാക്കി ഉയർത്തി. 2019ന് ശേഷം ആദ്യമായാണ് ചെറുകിട കർഷകരുടെ ഈടുരഹിത കാർഷിക വായ്പയുടെ പരിധി ഉയർത്തുന്നത്. ഒരു ലക്ഷം രൂപയായിരുന്ന പരിധി 1.6 ലക്ഷമാക്കിയായിരുന്നു അന്ന് ഉയർത്തിയത്.

rupee

വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് വായ്പാ പരിധി ഉയർത്തിയിരിക്കുന്നത്. ഉല്‍പാദന ചിലവിലെ വർധനവ്, പണപ്പെരുപ്പം തുടങ്ങിയവ ആർ ബി ഐ പരിഗണിച്ചു. പുതിയ തീരുമാനം ചെറുകിട കർഷകർക്കും ബാങ്കുകള്‍ക്കും ഒരു പോലെ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ കർഷക സംഘടനകള്‍ ഉയർത്തുന്ന ആവശ്യം കൂടിയായിരുന്നു ഇത്.

പ്രവാസികളെ സംബന്ധിച്ച് ഗുണകരമായ തീരുമാനമായി മാറിയിരിക്കുന്നത് ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് (ബി) അക്കൗണ്ടിലെ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനമാണ്. ഒരു വർഷം മുതല്‍ മൂന്നുവർഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപം പുതിയ നിരക്കിലായിരിക്കും ബാങ്കുകള്‍ സ്വീകരിക്കുക. പലിശ നിരക്ക് നിലവിലെ നിലവിലെ ഓവർനൈറ്റ് ഓൾട്ടർനേറ്റീവ് റഫറൻസ് റേറ്റ് (എ ആർ ആർ) + 2 ശതമാനമായിരുന്നത് +4 ശതമാനമാക്കിയും ഉയർത്തിയിട്ടുണ്ട്.

3 മുതല്‍ 5 വർഷം വരേയുള്ള നിക്ഷേപങ്ങളുടെ എ ആർ ആർ +3 ശതമാനത്തില്‍ + 5 ശതമാനമായും ഉയർത്തി. പ്രവാസികള്‍ക്ക് വിദേശ കറന്‍സിയില്‍ രാജ്യത്തെ ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്താവുന്ന അക്കൗണ്ടാണ് ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് (ബി). കറന്‍സികളുടെ വിനിമയ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതെ ഇവിടെ നിക്ഷേപം നടത്താം.

പുതിയ തീരുമാനം പലിശ ഇനത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ വരുമാനം നല്‍കും. അതോടൊപ്പം തന്നെ കൂടുതൽ വിദേശ കറൻസി നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷകൾ. വിദേശ നിക്ഷേപം കൂടുന്നത് ഏതൊരു രാജ്യത്തിന്റേയും സമ്പദ് വ്യവസ്ഥയില്‍ ഏറെ നിർണ്ണായകമാണ്. ആർ ബി ഐയുടെ തീരുമാന പ്രകാരമുള്ള നിരക്കുകള്‍ ഈ സാമ്പത്തിക വർഷം അവസാനം വരേയായിരിക്കും ബാധകമായിരിക്കു.

ഡോളറിനെതിരെ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സമത്താണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്. യുഎസ് ഡോളർ കൂടുതൽ ശക്തിപ്രാപിച്ചതും വിദേശനിക്ഷേപകരിൽ നിന്നുള്ള വിൽപന സമ്മർദ്ദവുമാണ് രൂപയുടെ മൂല്യം ഇടിയാനിടയാക്കിയതെന്നാണ് ആർ ബി ഐ ഗവർണ്ണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+