കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോപാര്‍ക്ക് ജോബ് ഫെയറില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഒഴുക്ക്; ആദ്യദിനം ഏഴായിരത്തിലധികം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇന്‍ഫോപാര്‍ക്കിന്‍റെ നേതൃത്വത്തില്‍ ദ്വിദിന ജോബ് ഫെയര്‍ കൊച്ചിയില്‍ തുടങ്ങി. ഡിസംബര്‍ 12 നാണ് തൊഴില്‍ മേള തുടങ്ങിയത്. ആദ്യ ദിവസം തന്നെ ഏഴായിരത്തിലധികം ഉദ്യോഗാര്‍ത്ഥികലാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍ഫോപാര്‍ക്കിലെ പതിമൂന്നു കമ്പനികളാണ് ജോബ് ഫെയറില്‍ പങ്കെടുക്കുന്നത്. 2000 തൊഴിലവസരങ്ങളുണ്ട്.

ഓണ്‍ലൈനായി മാത്രം ഏഴായിരം പേരാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തു.

Infopark Job Fair

ഇന്‍ഫോപാര്‍ക്കിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ജോബ് ഫെയര്‍. പരിചയസമ്പന്നരായ ഉദ്യാഗാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള 85 ശതമാനം ഒഴിവുകളും ആദ്യ ദിനം തന്നെ നികത്തപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബിടെക്ക്, എംടെക്ക്, ബിസിഎ, എംസിഎ, എംഎസ്‌സി, ബിഇ, എംബിഎ ബിരുദധാരികളാണ് ജോബ് ഫെയറില്‍ എത്തിയത്.

Infopark Job Fair

ഐഒഎസ്/ ആന്‍ഡ്രോയിഡ്/ പിഎച്ച്പി ഡെവലപ്പര്‍, ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, വെബ് ഡെവലപ്പര്‍, ജാവ/ പൈത്തോണ്‍/ ഡോട് നെറ്റ് ഡെവലപ്പര്‍, ജെ2ഇഇ/ എടിജി/ ഹൈബ്രിസ്/ എച്ച്ടിഎംഎല്‍ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയവര്‍ക്കായി ഒഴിവുകളുണ്ട്.
ബിസിനസ് അനലിസ്റ്റ്, കണ്ടന്റ് റൈറ്റര്‍, ടെസ്റ്റ് എന്‍ജിനീയര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്, ബിഗ് ഡാറ്റ എന്‍ജിനീയര്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലും അവസരങ്ങളുണ്ട്. ജോബ് ഫെയര്‍ ഡിസംബര്‍ 13 നും തുടരും.

English summary
Huge Participation in Infopark two day Job Fair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X