അനില്‍ അംബാനിയുടെ അപ്രതീക്ഷിത കുതിപ്പ്, പിന്നാലെ മകനെ 'പൂട്ടി' സെബി... പിഴയീടാക്കിയത് കോടികള്‍!
അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം വീണ്ടും പച്ചപിടിക്കാന്‍ പോകുന്നതായുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഓഹരി വിപണിയില്‍ 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കി കൊണ്ടാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. മകന് അന്മോല് അംബാനിയുടെ വരവാണ് അനില്‍ അംബാനിയെ ചാരത്തില്‍ നിന്ന് ഉയര്ത്തെഴുന്നേല്ക്കാന് സഹായിച്ചത്.
എന്നാല്‍ ഇപ്പോഴിതാ അപ്രതീക്ഷിതമായ ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ് അനില്‍ അംബാനി. റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ് വിഷയത്തില്‍ പൊതു-ഉദ്ദേശ്യ കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് അംഗീകാരം നല്കുമ്പോള് വേണ്ടത്ര ജാഗ്രത പാലിക്കാത്തതിന് അന്മോല് അംബാനിക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ( സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പിഴ ചുമത്തിയിരിക്കുകയാണ്.

ഒരു കോടി രൂപയാണ് അന്മോല് അംബാനിക്ക് സെബി പിഴ ചുമത്തിയിരിക്കുന്നത്. റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ ചീഫ് റിസ്ക് ഓഫീസറായിരുന്ന കൃഷ്ണന് ഗോപാലകൃഷ്ണനില്‍ നിന്ന് 15 ലക്ഷം രൂപ പിഴയും സെബി ഈടാക്കിയിട്ടുണ്ട്. 45 ദിവസത്തിനകം തുക അടയ്ക്കാന്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെബി ഉത്തരവില്‍ പറഞ്ഞു. അന്മോല് അംബാനിയും ഗോപാലകൃഷ്ണനും സെബിയുടെ എല്‍ഒഡിആര്‍ നിയമങ്ങളുടെ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍.
അക്യുറ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 20 കോടി രൂപ വായ്പ നല്‍കുന്നതിനുള്ള അംഗീകാരം അന്മോല് അംബാനി 2019 ഫെബ്രുവരി 14 ന് നല്‍കിയിരുന്നു. 2019 ഫെബ്രുവരി 11 ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കൂടുതല്‍ ജിപിസിഎല്‍ വായ്പകള്‍ നല്‍കരുതെന്ന് മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അന്മോല് അംബാനി കമ്പനിയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍, കമ്പനിയെ സ്വന്തം ദിശയിലേക്ക് കൊണ്ടുപോയി.
ഡയറക്ടര്‍ എന്ന നിലയില്‍ അന്മോല് തന്റെ റോളില്‍ അതിരുകടന്നു എന്നാണ് കണ്ടെത്തല്‍. ഷെയര്‍ഹോള്‍ഡര്‍മാരുടെ താല്‍പ്പര്യങ്ങള്‍ അദ്ദേഹം പരിഗണിച്ചില്ലെന്നും വേണ്ടത്ര ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഉയര്‍ന്ന ധാര്‍മ്മിക നിലവാരം പുലര്‍ത്തിയിട്ടില്ലെന്നും സെബി പറഞ്ഞു. റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയുടെ ബോര്‍ഡിലും മറ്റ് റിലയന്‍സ് എഡിഎജി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറുമായിരുന്ന അന്മോള്, ജിപിസിഎല്‍ വായ്പയിലും തുടര്‍ന്നുള്ള മറ്റ് വായ്പയിലും ജാഗ്രത പുലര്‍ത്തിയില്ലെന്നും സെബി നിരീക്ഷിച്ചു.
വിവിധ ജിപിസിഎല്‍ വായ്പകള്‍ക്കും ഗോപാലകൃഷ്ണന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കമ്പനിയുടെ സിആര്‍ഒ ആയിരിക്കുമ്പോള്‍ അദ്ദേഹം ശുപാര്‍ശ ചെയ്ത വിവിധ വായ്പകളുടെ ക്രെഡിറ്റ് അപ്രൂവല്‍ മെമ്മോകളില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യമായ വ്യതിയാനങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്നും സെബി പറഞ്ഞു.
അന്മോല് അംബാനി റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ സീനിയര്‍ മാനേജ്മെന്റിന്റെ ഭാഗമായിരുന്നപ്പോള്‍, ഗോപാലകൃഷ്ണന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കുകയും, കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുകയും, തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ കൃത്യമായ ശ്രദ്ധയും ഉത്സാഹത്തോടെയും പ്രവര്‍ത്തിക്കുകയും ചെയ്യണമായിരുന്നു എന്നും സെബി ചൂണ്ടിക്കാട്ടി
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ സെബി അനില്‍ അംബാനിയെയും മറ്റ് 24 പേരെയും സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. കൂടാതെ 25 കോടി രൂപ പിഴയും ഈടാക്കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications