കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയുടെ 'ഇന്ദുലേഖ'യെ യൂണിലിവര്‍ വാങ്ങുന്നു... 330 കോടിയ്ക്ക്

Google Oneindia Malayalam News

മുംബൈ: കേരളത്തിലെ പ്രമുഖ ബ്രാന്റ് ആയ ഇന്ദുലേഖയെ അന്താരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 330 കോടി രൂപയ്ക്കാണ് ഇടപാട് നടക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ദുലേഖ, വയോധ എന്നിവയുടെ ട്രേഡ് മാര്‍ക്കുകളും ഉത്പാദന സാങ്കേതിക വിദ്യയും ഇനി യൂണി ലിവറിന് സ്വന്തമാകും. ആദ്യ ഘട്ടത്തില്‍ 330 കോടി രൂപയായിരിയ്ക്കും നല്‍കുക. പിന്നീട് വാര്‍ഷിക പ്രാദേശിക വില്‍പനയുടെ 10 ശതമാനം വീതം ഇപ്പോഴത്തെ ഉടമകള്‍ക്ക് നല്‍കും.

Indulekha Unilever

2009 ല്‍ ആണ് ഇന്ദുലേഖ വിപണിയില്‍ എത്തുന്നത്. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും മികച്ച വിപണി കണ്ടെത്താന്‍ ഇന്ദുലേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് നൂറ് കോടിരൂപയുടെ വിറ്റുവരവുണ്ട് ഇന്ദുലേഖയ്ക്ക്.

മോണ്‍സണ്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് 'ഇന്ദുലേഖ' തുടങ്ങിയത്. ആയുര്‍വേദിക് ഹെയര്‍ ഓയിലുകള്‍, സോപ്പ്, സ്കി്വ കെയ‍ ഓയില്‍ തുടങ്ങിയവ ഇവര്‍ വിപണിയില്‍ ഇറക്കിയിരുന്നു. പരസ്യങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ബ്രാന്റ് ആണ് ഇന്ദുലേഖ.

ഹിന്ദുസ്ഥാന്‍ യൂണിലിവറിന് ഇപ്പോള്‍ തന്നെ 'ആയുഷ്' എന്നപേരില്‍ ആയുര്‍വേദ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ ഉണ്ട്. ഡോവ്, ഫെയര്‍ ആന്റ് ലൗവ്‌ലി തുടങ്ങിയവും യൂണിലിവറിന്റേത് തന്നെയാണ്.

English summary
Hindustan UnileverBSE 0.68 % Ltd (HUL) has signed an agreement with Mosons Group to acquire hair-care brand Indulekha for Rs 330 crore and further deferred payments based on performance, in a move aimed at strengthening its personal care portfolio.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X