പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ പുതിയ ഫോം, പുതിയ ലിങ്കിംഗ് ഇങ്ങനെ...
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ പുതിയ ഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കി.
ദില്ലി: ആധാര്‍ കാര്‍ഡ് രാജ്യത്തെ പൗരന്റെ ഔദ്യോഗിക രേഖയായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും അടിസ്ഥാന തിരച്ചറിയില്‍ രേഖ എന്ന നിലയിലേക്ക് ആധാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ആദായ നികുതി അടക്കുന്നതിലും ആധാര്‍ നിര്‍ബന്ധ ഘടകമായി നിശ്ചയിച്ചിരിക്കുകയാണ്. ഇതിനായി പാന്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം.
ജൂണ്‍ 30നകം പാന്‍ കാര്‍ഡിനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനായി ഓണ്‍ലൈന്‍, എസ്എംഎസ് സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ പലര്‍ക്കും ഇത് സാധിക്കാതെ വന്നതോടെയാണ് ലിങ്ക് ചെയ്യാനുള്ള തിയതി മുന്നോട്ട് നീക്കുകയും നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ഒരു പേജുള്ള ഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കുകയും ചെയ്തത്.

ജൂലൈ ഒന്ന് മുതല്‍
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിലവിലുള്ള ഓണ്‍ലൈന്‍, എസ്എംഎസ് സൗകര്യങ്ങള്‍ക്ക് പുറമെയാണ് ഒരു പേജുള്ള ഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ ഈ സൗകര്യം ജനങ്ങള്‍ക്ക് ലഭ്യമാണ്.

തെറ്റുകൂടാതെ എഴുതി നല്‍കണം
പുതിയ ഫോം ഉപയോഗിച്ച് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ആധാര്‍, പാന്‍കാര്‍ഡ് എന്നിവയിലെ പേരും മറ്റ് വിവരങ്ങളും തെറ്റ് കൂടാതെ എഴുതി നല്‍കണം. തെറ്റ് സംഭവിച്ചാല്‍ ലിങ്ക് ചെയ്യാനാകില്ല.

ഒരു പാന്‍കാര്‍ഡ് മാത്രം
ഒരു വ്യക്തിക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ അനുവദിക്കുകയുള്ളു. ഒന്നിലധികം പാന്‍ കാര്‍ഡ് ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി സത്യവാങ്മൂലവും പൂരിപ്പിച്ച് നല്‍കണം. മറ്റേതെങ്കിലു പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനല്ല എന്ന സത്യവാങ്മൂലത്തിലാണ് ഒപ്പുവയ്‌ക്കേണ്ടത്.

ഓണ്‍ലൈനായി ലിങ്ക് ചെയ്യാം
നിലവില്‍ ഓണ്‍ലൈനായിട്ടാണ് ലിങ്ക് ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. 567678, 56161 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ചോ എന്‍എസ്ഡിഎല്‍, യുടിഒഒടിഎസ്എല്‍ എന്നീ വെബ് സൈറ്റുകള്‍ വഴിയോ ആണ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.

വിവരങ്ങള്‍ ഒരു പോലെ
ആധാര്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുമ്പോള്‍ രണ്ട് കാര്‍ഡിലേയും വിവരങ്ങള്‍ ഒരുപോലെയായിരിക്കണം. സ്‌പെല്ലിംഗിലോ മറ്റ് വിവരങ്ങളിലോ വ്യത്യാസമുണ്ടായാല്‍ ലിങ്കിംഗ് സാധിക്കില്ല.

ആധാര്‍ ഇല്ലാതെ ഒന്നും നടക്കില്ല
പാന്‍ കാര്‍ഡാണ് ആദായ നികുതി അടയ്ക്കാനുള്ള അടിസ്ഥാന രേഖ. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പില്‍ ഇ-ഫയലിംഗ് സാധ്യമാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പാന്‍ കാര്‍ഡിന്
പാന്‍ കാര്‍ഡ് എടുത്തുന്നതിന് അഡ്രസ് തെളിയുക്കുന്ന രേഖ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ജൂലൈ ഒന്ന മുതല്‍ പുതിയ പാന്‍ കാര്‍ഡ് എടുക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്ക് പാന്‍ കാര്‍ഡ് അനുവദിക്കില്ല.












Click it and Unblock the Notifications