കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ വ്യോമയാന രംഗത്തെ കാത്തിരിക്കുന്നത് വൻ തിരിച്ചടി: മുന്നറിയിപ്പുമായി ഐയാട്ട, തൊഴിൽ നഷ്ടം!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 29,32,900 ലക്ഷം ജോലികളെ പ്രബാധിക്കുമെന്ന് ഐയാട്ട. കൊറോണ വൈറസ് ബാധയോടെ വിമാനസർവീസ് നിർത്തലാക്കിയതോടെ 2019 നെ അപേക്ഷിച്ച് 2020 വിമാനയാത്രയുടെ തോതിൽ വൻതോതിൽ ഇടിവ് സംഭവിച്ചെന്നാണ് ഐയാട്ട ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ ഇതോടെ 85,000 കോടി രുപയുടെ കുറവ് വന്നിട്ടുണ്ടെന്നാണും ഐയാട്ട കൂട്ടിച്ചേർക്കുന്നു. കൊറോണ വൈറസ് പ്രതിസന്ധി ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനം കുറവ് വന്നിട്ടുണ്ട്.

 ഉത്തരകൊറിയയ്ക്ക് മുകളിൽ വട്ടമിട്ട് പറന്ന് യുഎസ് വിമാനങ്ങൾ: കിമ്മിന് സംഭവിച്ചത് ഇത്രമാത്രം ഉത്തരകൊറിയയ്ക്ക് മുകളിൽ വട്ടമിട്ട് പറന്ന് യുഎസ് വിമാനങ്ങൾ: കിമ്മിന് സംഭവിച്ചത് ഇത്രമാത്രം

നഷ്ടം നികത്താൻ തക്കതായ പണം സർക്കാർ നൽകാത്ത പക്ഷം ആഗോളതലത്തിൽ വ്യോമയാന ഗതാഗത രംഗത്തും കൂടുതൽ തിരിച്ചടികളുണ്ടാകുമെന്നാണ് ഐയാട്ട നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ, ഫിലിപ്പൈൻസ്, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ശ്രീലങ്ക, തായ് ലന്റ് എന്നീ രാജ്യങ്ങൾ വ്യോമയാന രംഗത്തെ കൈപിടിച്ചുയർത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഐയാട്ടയുടെ കണ്ടെത്തൽ. സാഹചര്യം കൂടുതൽ മോശമായി വരികയാണ്. അതുകൊണ്ട് വിമാന കമ്പനികളുടെ നിലനിൽപ്പിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഐയാട്ട പറയുന്നു. രണ്ടാം പാദത്തിൽ വിമാന കമ്പനികൾ പണമിടപാടുമായി ബന്ധപ്പെട്ട് 61 ബില്യൺ യുഎസ് ഡോളറിന്റെ പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് ഐയാട്ട റീജിയണൽ വൈസ് പ്രസിഡന്റ് കോൺറാഡ് ക്ളിഫോർഡ് പറയുന്നത്.

flights-15849

ഏപ്രിലിൽ കൊറോണ വൈറസ് പ്രതിസന്ധി മൂലം ആഗോള തലത്തിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരികയും 312 ബില്യൺ യുഎസ് ഡോളറിന്റെ കുറവ് വരികയും ചെയ്തിട്ടുണ്ട്. 2019ലേതുമായി താരതമ്യം ചെയ്യുമ്പോൾ 55 ശതമാനത്തിന്റെ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഏഷ്യ- പസഫിക് മേഖലയിലുള്ള വിമാന കമ്പനികളുടെ വരുമാനത്തിൽ റെക്കോർഡ് കുറവാണ് സംഭവിച്ചിട്ടുള്ളത്.

വിമാന കമ്പനികൾക്ക് പിന്തുണ നൽകുന്നത് വലിയ സാമ്പത്തിക പ്രത്യഘാതങ്ങൾക്കാണ് വഴിവെക്കുക. വിവിധ മേഖലകളിലെ തൊഴിലുകളെയും ഇത് ബാധിക്കും. അതുകൊണ്ട് തന്നെ കൊറോണ വൈറസ് പ്രതിസന്ധിയെ അതിജീവിക്കാൻ പല കമ്പനികൾക്കും കഴിയുകയുമില്ല. ഓരോ വിമാനകമ്പനി ജോലിയും ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ മറ്റ് 24 പേരെ പിന്തുണച്ചുകൊണ്ടാണുള്ളത്. ഏഷ്യാ- പസഫിക് മേഖലയിൽ 11.2 മില്യൺ ജോലികളാണ് ഇതോടെ അപകടത്തിലാവുക. അതിനൊപ്പം വ്യോമയാന വ്യവസായത്തെ ആശ്രയിക്കുന്ന ട്രാവൽ ആൻഡ് ടൂറിസം രംഗത്തെയും ഇത് ബാധിക്കുമെന്നും കോൺറാഡ് കൂട്ടിച്ചേർത്തു.

English summary
IATA saysOver 29 lakh jobs at risk in Indian aviation sector after Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X