കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിഎം 15000 ജീവനക്കാരെ പിരിച്ചുവിടുന്നു

Google Oneindia Malayalam News

ബാംഗ്ലൂര്‍: ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ഐ ടി ഭീമന്മാരായ ഐ ബി എം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. 15000 ജീവനക്കാരെയാണ് കമ്പനി അഴിച്ചുപണിയുടെ ഭാഗമായി പിരിച്ചുവിടുന്നത്. ഇന്ത്യ, ബ്രസീല്‍, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഐ ബി എം ജീവനക്കാര്‍ക്ക് ജോലി പോകുക.

ഇന്ത്യയില്‍ മാത്രം ഐ ബി എമ്മിന് ഒരു ലക്ഷത്തിലധികം ജീവനക്കാരാണ് ഉള്ളത്. ഐ ബി എമ്മിലെ ആകെ ജോലിക്കാരുടെ എണ്ണത്തിന്റെ ഏതാണ്ട് കാല്‍ ഭാഗത്തോളമാണിത്. ഇന്ത്യയില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ആദ്യ നടപടികള്‍ ബാംഗ്ലൂരില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാംഗ്ലൂര്‍ ഓഫീസുകളില്‍ നാല്‍പതോളം പേര്‍ക്ക് പിരിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.

IBM

എന്നാല്‍ ഓരോ രാജ്യത്തും പിരിച്ചുവിടുന്നവരുടെ എണ്ണത്തെക്കുറിച്ച് ധാരണയായിട്ടില്ല എന്ന് ഐ ബി എം എംപ്ലോയീസ് യൂണിയന്‍ കോ ഓഡിനേറ്റര്‍ ലീ കോള്‍ റാഡ് പറഞ്ഞു. റിസോഴ്‌സ് ആക്ഷന്റെ ഭാഗമായാണ് പിരിച്ചുവിടുന്നത് എന്നാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കുന്ന വിശദീകരണം. മുതിര്‍ന്ന ജീവനക്കാരുടെ ബോണസ് നിര്‍ത്തലാക്കുന്നതടക്കമുള്ള നടപടികള്‍ കമ്പനി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആരംഭിച്ചിരുന്നു.

ആഗോളതലത്തില്‍ വിറ്റുവരവ് കുറഞ്ഞതാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കമ്പനിയെ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഐ ബി എമ്മിന് മൊത്തം വരുമാനത്തില്‍ അഞ്ച് ശതമാനത്തോളം കുറവാണ് ഉണ്ടായിരുന്നത്. ഐ ബി എമ്മിന്റെ ഈ നീക്കം രാജ്യത്തിന്റെ ഐ ടി തലസ്ഥാനമായ ബാംഗ്ലൂരില്‍ നിരവധി ആളുകളെ ബാധിക്കും.

English summary
IBM to lay off 15,000 employees worldwide. Report says it to start from Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X