Get Updates
Get notified of breaking news, exclusive insights, and must-see stories!

റോമിംഗില്‍ ഐഡിയ ഫ്രീ; എയര്‍ടെല്ലിനൊപ്പം ഐഡിയയും, ജിയോയ്ക്കുള്ള പണി വഴിയേ വരും!!

ദില്ലി: രാജ്യത്ത് റോമിംഗില്‍ സൗജന്യ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐഡിയ സെല്ലുലാര്‍. എന്നാല്‍ അന്താരാഷ്ട്ര റോമിംഗിലായിരിക്കുമ്പോഴുള്ള വാല്യൂ പാക്കുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്തേയ്ക്ക് യാത്ര ചെയ്യുന്നവരെ സഹായിക്കുന്നതിനേ വേണ്ടിയാണ് കമ്പനിയുടെ നീക്കം. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ റോമിംഗ് സൗജന്യമാക്കിയതിന് പിന്നാലെയാണ് ഐഡിയയുടെ നീക്കം. ഏപ്രില്‍ ഒന്നുമുതലാണ് സൗജന്യ റോമിംഗ് ലഭിയ്ക്കുക.

ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ 400,000 നഗരങ്ങളിലുമുള്ള 200 മില്യണ്‍ 2ജി, 3ജി, 4ജി നെറ്റ് വര്‍ക്ക് ഉപയോക്താക്കള്‍ക്ക് റോമിംഗിലായിരിക്കുമ്പോള്‍ അധികചാര്‍ജ്ജുകള്‍ നല്‍കേണ്ടിവരില്ല. ഇതിന് പുറമേ റോമിംഗിലായിരിക്കുമ്പോഴും ഔട്ട്‌ഗോയിംഗ് കോളുകളും എസ്എംഎസുകളും ന്യായമായ നിരക്കില്‍ ആസ്വദിക്കാന്‍ കഴിയുമെന്നും ഐഡിയ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹോം സര്‍ക്കിളില്‍ ലഭിക്കുന്ന ഡാറ്റാ പാക്കുകള്‍ താരിഫ് പ്ലാനുകള്‍ എന്നിവ റോമിംഗില്‍ ആയിരിക്കുമ്പോഴും ലഭിക്കും. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് റോമിംഗിലായിരിക്കെ സൗജന്യ ഇന്‍കമിംഗ് കോളുകള്‍ ലഭിക്കുന്നതിനുള്ള പദ്ധതിയും കമ്പനി അംഗീകരിച്ചിട്ടുണ്ട്.

idea-01

അന്താരാഷ്ട്രതലത്തില്‍ സഞ്ചരിക്കുന്നവര്‍ക്കായി അന്താരാഷ്ട്ര റോമിംഗ് പാക്കുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 400 ഓട്ട്‌ഗോയിംഗ് മിനിറ്റ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി ബണ്ടില്‍ ഡാറ്റ എന്നിവയുള്‍പ്പെട്ട 2,499 രൂപയുടെ ഓഫറും, 30 ദിവസം കാലാവധിയുള്ള 5,999 രൂപയുടെ ബണ്ടില്‍ വാല്യൂ പാക്കും ഐഡിയ പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ റോമിംഗിലായിരിക്കുമ്പോള്‍ ഔട്ട്‌ഗോയിംഗ് കോളുകള്‍, ഇന്‍കമിംഗ് കോളുകള്‍ എസ്എംഎസ്, ഡാറ്റാ ഉപയോഗം എന്നിവയ്ക്ക് ഈടാക്കിയിരുന്ന ചാര്‍ജുകളാണ് എയര്‍ടെല്‍ ഇതോടെ എടുത്തുനീക്കിയത്. റിലയന്‍സ് ജിയോ നല്‍കിവരുന്ന അണ്‍ലിമിറ്റഡ് ഓഫറുകളെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എയര്‍ടെല്ലിന്റെ നീക്കം. ഫെബ്രുവരി 27നായിരുന്നു എയര്‍ടെല്ലിന്റെ പ്രഖ്യാപനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+