കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോഡഫോണിനെ കടത്തിവെട്ടാന്‍ ഐഡിയ,396 രൂപക്ക് 70 ജിബി ഡാറ്റയും ഫ്രീ വോയ്‌സ് കോളും!!

  • By Anoopa
Google Oneindia Malayalam News

മുംബൈ: വോഡഫോണിന്റെ റംസാന്‍ സ്‌പെഷ്യല്‍ ഓഫറിനെ കടത്തിവെട്ടാന്‍ ഐഡിയ എത്തുന്നു. ഇരു കമ്പനികളും ലയിച്ചെങ്കിലും രണ്ട് ബ്രാന്‍ഡ് നെയിമില്‍ തന്നെയാണ് തുടരുന്നത്. 396 രൂപക്ക് 70 ദിവസത്തേക്ക് 70 ജിബി ഡാറ്റയാണ് ഐഡിയ നല്‍കുന്നത്. കൂടെ വോയ്‌സ് കോളും ഉണ്ട്. 786 രൂപക്ക് 25 ജിബി 4ജി ഡാറ്റ എന്നതായിരുന്നു വോഡഫോണിന്റെ പെരുന്നാള്‍ സമ്മാനം.

3 ജി ഉപഭോക്താക്കള്‍ക്കാണ് ഐഡിയയുടെ ഈ പുതിയ ഓഫര്‍ ലഭ്യമാകുക. ഐഡിയയില്‍ നിന്നും ഐഡിയയിലേക്ക് ദിവസം 300 മിനിറ്റ് ലോക്കല്‍/എസ്റ്റിഡി കോളാണ് പുതിയ ഓഫര്‍ നല്‍കുന്നത്. ആഴ്ചയില്‍ 1,200 മിനിറ്റും. ഈ പരിധി കഴിഞ്ഞാല്‍ മിനിറ്റിന് 30 പൈസ വെച്ച് ഈടാക്കും. ഐഡിയയില്‍ നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 3000 മിനിറ്റ് ലോക്കല്‍/എസ്റ്റിഡി കോളുകളും ഈ ഓഫര്‍ പ്രകാരം ലഭിക്കും. ഒരു ദിവസം ഒരു ജിബിയില്‍ കൂടുതല്‍ ഉപയോഗിച്ചാലും അധിക ചാര്‍ജ് ഈടാക്കും.

idea

ജിയോയുടെ വരവോടുകൂടി എല്ലാ നെറ്റ് വര്‍ക്കുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് ചുരുക്കം. കമ്പനികളുടെ നിലനില്‍പിന് മികച്ച ഓഫറുകള്‍ നല്‍കേണ്ടത് ആവശ്യവുമാണ്. 2016 സെപ്റ്റംബറിലായിരുന്നു ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോയുടെ കടന്നുവരവ്. ജിയോയുടെ വരവ് ഈ രംഗത്തെ അതികായന്‍മാര്‍ക്ക് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. എയര്‍ടെല്‍,ടാറ്റ ഇന്‍ഡികോം തുടങ്ങി ടെലകോം രംഗത്തെ വമ്പന്‍മാരുടെയെല്ലാം വരുമാനം ജിയോയുടെ കടന്നുവരവോടെ ഇടിഞ്ഞിരുന്നു.

English summary
Idea offers 70GB data and free calling at just Rs 396
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X