Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടെല്ലുമായി ഐഡിയ; ജിയോയെ വെല്ലും സ്മാര്‍ട്ട് ഫോണും പുറത്ത്!!

ദില്ലി: ടെലികോം രംഗത്ത് റിലയന്‍സ് ജിയോ തുടങ്ങിവച്ച പോരാട്ടം ഏറ്റെടുത്ത് ഐഡിയ. ഐടെല്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുമായി ചേര്‍ന്ന് ഓരോ മാസവും ഓരോ ജിബി സൗജന്യ ഡാറ്റ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്റല്‍ പ്രത്യേകം പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായിരിക്കും പ്രസ്തുത ഓഫര്‍ ലഭ്യമാകുക. ബുധനാഴ്ച മുതലാണ് ഓഫര്‍ ലഭ്യമായിത്തുടങ്ങുക. ആറ് മാസത്തേയ്ക്കാണ് സേവനം.

ഐടെല്‍ 409, ഐടെല്‍ 407, ഐടെല്‍ 1508പ്ലസ്, ഐടെല്‍ 1516 എന്നീ ഫോണുകളിലാണ് ഐഡിയയുടെ ഓഫര്‍ ലഭിക്കുക. റിലയന്‍സ് ജിയോ ഗൂഗിളുമായി ചേര്‍ന്ന് കുറഞ്ഞ ചെലവില്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഐഡിയയുടെ പ്രഖ്യാപനം. ഇതിന് മുമ്പ് സൗജന്യ റോമിംഗ് ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ടും ഐഡിയ ഉപയോക്താക്കളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയിരുന്നു.

idea-01

ആറ് ജിബി സൗജന്യ ഡാറ്റ ലഭിക്കുന്നതിനായി ഐടെല്‍ ഫോണില്‍ നിന്ന് http://i4all.ideacellular.com/offers എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓഫര്‍ ആനുകൂല്യം അനുഭവിക്കാവുന്നതാണ്. മെയിന്‍ പേജിലുള്ള ലെറ്റ്‌സ് സ്റ്റാര്‍ട്ട് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഓഫറിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുക. സൗജന്യ ഓഫര്‍ ആക്ടിവേറ്റ് ആയാലുടന്‍ തന്നെ ഫോണില്‍ മെസേജും ലഭിക്കും. ആദ്യമാസത്തില്‍ സേവനം തികച്ചു സൗജന്യമായിരിക്കും. എന്നാല്‍ അടുത്ത മാസം മുതല്‍ പ്രതിമാസം 50 രൂപ റീച്ചാര്‍ജ് അനിവാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+