കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയ്ക്ക് പണികൊടുക്കാന്‍ വോഡഫോണ്‍- ഐഡിയ കൂട്ടുകെട്ട്, ഡ്യൂവല്‍ സിം 4ജി ഫോണ്‍ പുറത്തിറക്കും

2ജി, 4ജി സേവനങ്ങളെ പിന്തുണയ്ക്കുന്ന ഫോണ്‍ 2500 രൂപയ്ക്ക് വില്‍ക്കാനാണ് ഇരു കമ്പനികളുടേയും നീക്കം

Google Oneindia Malayalam News

ദില്ലി: സൗജന്യമായി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്ന റിലയന്‍സ് ജിയോയ്ക്ക് പണി കൊടുത്ത് ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ട്. ഇന്ത്യന്‍ ടെലികോം വിപണിയിലെ ഏറ്റവും വലിയ സേവനദാതാക്കളായ ഐഡിയയും വോഡഫോണും ചേര്‍ന്ന് 2500 രൂപയ്ക്ക് ഡ്യൂവല്‍ സിം 2ജി, 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. ജിയോയുമായുള്ള മത്സരത്തിന്‍റെ ഭാഗമായി ചെലവ് കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലിറക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. വോള്‍ട്ട് സംവിധാനമുള്ള 4ജി ഫോണ്‍ പുറത്തിറക്കുമെന്നാണ് റില‌യന്‍സ് ജിയോ ജൂലൈയില്‍ നടത്തിയ പ്രഖ്യാപനം.

വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ ടെലികോം വിപണി കയ്യടക്കാനുള്ള റിലയന്‍സ് ജിയോയുടെ ശ്രമത്തിനുള്ള തിരിച്ചടിയാണ് ഐഡിയ- വോഡഫോണ്‍ കൂട്ടുകെട്ട് നല്‍കുന്നത്. പുറത്തിറക്കുന്ന ഡ്യുവല്‍ സിം സ്മാര്‍ട്ട്ഫോണില്‍ 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് ആദിത്യ ബിര്‍ള കമ്പനി മാനേജിങ് ഡയറക്ടര്‍ ഹിമാമന്‍ഷു കപാനിയ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഏത് നെറ്റ് വര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാനുള്ള സംവിധാനവും 2500 രൂപയുടെ ഫോണില്‍ ഉണ്ടായിരിക്കും.

 ഫേസ്ബുക്കും വാട്സ്ആപ്പുമില്ല

ഫേസ്ബുക്കും വാട്സ്ആപ്പുമില്ല

റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപനം പുറത്തുവന്നതോടെ പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും സജീവമാണ്. എന്നാല്‍ എറെപ്പേരും ഉറ്റുനോക്കുന്നത് ജിയോ പുറത്തിറക്കുന്ന 4ജി വോള്‍ട്ട് ഫോണില്‍ വാട്സ്ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനന്‍ ലഭിക്കുമോ എന്നാണ്. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്നാണ് യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിയോയുടെ ഫീച്ചര്‍ ഫോണ്‍

ജിയോയുടെ ഫീച്ചര്‍ ഫോണ്‍

ഇന്ത്യയിലെ സമ്പന്നനായ റിലയന്‍സ് ജിയോ ചെയര്‍മാന്‍ ജൂലൈ 21ന് റിലയന്‍സ് ജിയോ സൗജന്യമായി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍. ഓഗസ്റ്റ് 24 മുതലാണ് ഫോണിനുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോൺ വിതരണം ആരംഭിക്കുകയെന്നും 36 മാസത്തെ ഉപയോ​ഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു.

ഫോണിനൊപ്പം ഓഫറും

ഫോണിനൊപ്പം ഓഫറും

പ്രതിദിനം 500 എംബി ഡാറ്റയ്ക്ക് പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍.

 ജിയോ ഫോണില്‍ ഒറ്റസിം കാര്‍ഡ്!!

ജിയോ ഫോണില്‍ ഒറ്റസിം കാര്‍ഡ്!!

റിലയന്‍സ് ജിയോ പുറത്തിറക്കാനിരിക്കുന്ന ഫീച്ചര്‍ ഫോണില്‍ ഒറ്റ സിം കാര്‍ഡ് മാത്രമാണെന്ന് സ്ഥിരീകരണം. റിലയന്‍സ് ജിയോയുടെ കമ്പനി പ്രതിനിധിയാണ് ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത ഫോണിന്‍റെ ഫീച്ചറിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളതെന്ന് എന്‍ഡിടിവിയുടെ ഗാഡ്ജറ്റ്സ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 15 മുതലാണ് ഫോണിന്‍റെ ബീറ്റാ ട്രയലുകള്‍ ആരംഭിക്കുകയെങ്കിലും 24 മുതലാണ് ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുക. ഏറെ പ്രതീക്ഷയോടെ റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ കാത്തിരുന്ന ഫോണ്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ജൂലൈ 21നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. ജിയോ ഫോണിന്‍റെ സിം കാര്‍ഡ് ഫോണുമായി ലോക്ക് ചെയ്ത നിലയിലായിരിക്കുമെന്നും വിവരമുണ്ട്. ഇത് ജിയോ ഫോണില്‍ മറ്റ് സിം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്.

 ബ്രാന്‍ഡഡ് ജിയോ ഫോണില്‍

ബ്രാന്‍ഡഡ് ജിയോ ഫോണില്‍

ആദ്യ ബ്രാന്‍ഡ‍ഡ് ജിയോ ഫോണില്‍ ക്വുവല്‍ കോം, സ്പ്രെഡ്ട്രം ചിപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 22 ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളെ പിന്തുണയ്ക്കുന്ന ഫോണില്‍ എഫ് എം റോഡിയോ, പാനിക് ബട്ടണും ഉണ്ടായിരിക്കും. മൈ ജിയോ ആപ്പ്, ജിയോ ഓഫ് ലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഫോൺ ബുക്ക് ചെയ്യാൻ സാധിക്കും. ജിയോ സിനിമ, ജിയോ ടിവി, ജിയോ മ്യൂസിക് എന്നീ ആപ്പുകളും ഫോണിലുണ്ടായിരിക്കും. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
While gadget freaks are on cloud nine and waiting eagerly for Reliance Jio's upcoming 4G VoLTE smartphone, Idea Cellular has come up with an all new exciting offer for their users all over India. Currently, the mobile network operator is working with handset makers and has also joined hands with rival company Vodafone to launch cheapest ever smart phone sets in the market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X