പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളും: ഐഡിയയുടെ പുതിയ പ്ലാന്‍ ജിയോയ്ക്ക് തിരിച്ചടി!!
ദില്ലി: ടെലികോം വിപണിയിൽ വെല്ലുവിളിയുയർത്തി പ്രതിദിനം 1ജിബി ഡാറ്റയുമായി ഐഡിയയുടെ പുതിയ ഓഫര്‍. പ്രതിദിനം ഒരു ജിബി ഡാറ്റയ്ക്ക് പുറമേ അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് 109 രൂപയുടെ ഐഡിയയുടെ പ്ലാനിലുള്ളത്. ഇന്ത്യന്‍ ടെലികോം വിപണിയിലെ വോഡഫോൺ, റിലയന്‍സ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികളുടെ താരിഫ് പ്ലാനുകൾക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് ഐഡിയ പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. 14 ദിവസമാണ് ഓഫര്‍ കാലാവധി.
പ്രതിദിനം 1ജിബി ഡാറ്റയ്ക്ക് പുറമേ ലോക്കല്‍, നാഷണൽ, റോമിംഗ് കോളുകളും ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും ഐഡിയ ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ ലഭിക്കും. ഇന്ത്യന്‍ ടെലികോം വിപണിയിൽ റിലയൻസ് ജിയോ തുടങ്ങിവെച്ച പ്രതിദിനം 1 ജിബി ഡാറ്റയെന്ന ട്രെന്‍ഡാണ് മറ്റ് ടെലികോം കമ്പനികളും പിൻതുടർന്നില്ല. എയർടെല്ലും വോഡഫോണും റിലയൻസ് ജിയോയും പുറത്തിറക്കിയ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് ഐഡിയയും അടുത്ത കാലത്തായി പുറത്തിറക്കിയിട്ടുള്ളത്.

14 ദിവസത്തെ ഓഫർ
14 ദിവസത്തെ ഐഡിയയുടെ 109 രൂപയുടെ പ്ലാനില്‍ പ്രതിദിനം ഒരു ജിബി ഡാറ്റയും നൂറ് എസ്എംഎസുകളും ലഭിക്കും. ഇതിന് പുറമേ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകളും സൗജന്യ റോമിംഗുമാണ് ലഭിക്കുക. പ്രതിദിനം 250 മിനിറ്റും ആഴ്ചയിൽ 1000 മിനിറ്റുമാണ് ലഭിക്കുക. പ്ലാൻ പരിധി അവസാനിച്ചാല്‍ ഐഡിയ ഉപയോക്താക്കളിൽ നിന്ന് സെക്കന്റിന് 10 പൈസ വീതം ഈടാക്കും. റോമിംഗ് കോളുകളും സൗജന്യമായിരിക്കും. ഓരോ ടെലികോം സർക്കിളിന് അനുസരിച്ചാണ് പ്രതിദിനം 1ജിബി 3ജി, 4ജി ഡാറ്റ ലഭിക്കുക.

തിരഞ്ഞെടുക്കപ്പെട്ട സർക്കിളിൽ മാത്രം
ഐഡിയയുടെ തിരഞ്ഞെടുക്കപ്പെട്ട ടെലികോം സർക്കിളുകളിൽ മാത്രമാണ് പുതിയ ഓഫർ പാക്ക് ലഭിക്കുക. ദില്ലി- എന്‍സിആർ റീജിയൺ, തെലങ്കാന, ബീഹാർ, ജാർഖണ്ഡ് എന്നീ സർക്കിളുകളിലുള്ള ഐഡിയ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ഐഡിയ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഓൺലൈൻ പേയ്മെന്റ് വഴി റീച്ചാർജ് ചെയ്യുന്നവർക്കും ഓഫർ ലഭിക്കും.

ഐഡിയയുടെ 149 രൂപയുടെ പ്ലാന്‍
ഐഡിയ അടുത്ത കാലത്ത് 149 രൂപയുടെ പ്ലാൻ പരിഷ്കരിച്ചിരുന്നു. അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി വോയ്സ് കോളുകൾക്ക് പുറമേ പ്രതിദിനം 100 എംഎസ്എസുകളും ലഭിക്കും. 28 ദിവസമാണ് ഓഫർ കാലാവധി. നേരത്തെ 21 ദിവസമായിരുന്ന ഓഫർ കാലാവധി 28 ദിവസമായി ഉയർത്തുകയായിരുന്നു. ഇതിന് പുറമേ ഐഡിയയുടെ നിര്‍വാണ എന്ന പോസ്റ്റ് പെയ്‍ഡ് പ്ലാനും കമ്പനി പരിഷ്കരിച്ചിരുന്നു. 10 ജിബി ഡാറ്റ നൽകിയിരുന്ന 398 രൂപയുടെ പ്ലാനിലെ ഡാറ്റയാണ് ഇരട്ടിയാക്കിയത്.

പ്രതിദിനം 1 ജിബി ഡാറ്റയുമായി 999 രൂപയുടെ ഓഫർ
പ്രതിദിനം ഒരു ജിബി ഡാറ്റയ്ക്ക് പുറമേ ആറ് മാസത്തേയ്ക്ക് അൺലിമിറ്റഡ് വോയ്സ്കോൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയാണ് ബിഎസ്എന്‍എല്ലിന്റെ 999 രൂപയുടെ പ്ലാനിൽ ലഭിക്കുക. ലഭിക്കുക. എയര്‍ടെല്ലും റിലയൻസ് ജിയോയും അവതരിപ്പച്ചിട്ടുള്ള പ്ലാനുകളേക്കാൾ ആനുകൂല്യങ്ങളും കാലാവധിയുമാണ് കമ്പനി ബിഎസ്എൻഎല്‍ ഉപയോക്താക്കൾക്ക് നല്‍കുന്നത്. എന്നാൽ ജമ്മു കശ്മീരിൽ ഈ ഓഫർ ലഭിക്കില്ല. സൗജന്യ റോമിംഗും ഈ ഓഫറിലുണ്ട്. ഇത് മുംബൈ, ദില്ലി സർക്കിളുകളിലുള്ളവർക്ക് ബാധമല്ല. പ്രതിദിനം ഒരു ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റര്‍നെറ്റ് സ്പീഡ് 40 കെബിപിഎസായി കുറയും.












Click it and Unblock the Notifications