പ്രതിദിനം 500 എംബി ഡാറ്റ; അണ്‍ലിമിറ്റഡ് കോളിംഗ്, ഐഡിയ പാക്കില്‍ വീണ്ടും ഓഫര്‍ പെരുമഴ!!
348 രൂപയാണ് ഓഫര്‍ പാക്കിന്റെ വില
ദില്ലി: റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 2018 മാര്‍ച്ച് വരെയാക്കിയതോടെ ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഓഫര്‍ പെരുമഴയാണ്. വോഡഫോണിനും എയര്‍ടെല്ലിനും പിറകെ ഐഡിയയാണ് പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുള്ളത്. 28 ദിവസത്തേയ്ക്ക് 14 ജിബി ഡാറ്റയും എല്ലാ നെറ്റ് വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുമാണ് ഐഡിയ പുറത്തിറക്കിയ ഓഫറിലുള്ളത്. 348 രൂപയാണ് ഓഫര്‍ പാക്കിന്റെ വില.
കുറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ഉപഭോഗം ഉയര്‍ത്തുന്നതിനുള്ള തന്ത്രമാണ് ഇപ്പോള്‍ ഐഡിയ പയറ്റിയിട്ടുള്ളത്. എന്നാല്‍ ജി കണക്ഷനുള്ളവര്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം നല്‍കുന്ന ഓഫറിന്റെ ലഭ്യത പരിശോധിയ്ക്കാന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് മൈ ഐഡിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പരിശോധിക്കാനും കമ്പനി ആവശ്യപ്പെടുന്നു.

ആപ്പില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം പ്ലാനിന്റെ ലഭ്യത പരിശോധിക്കാന്‍ കഴിയും റിലയന്‍സ് ജിയോയുടെ ആതിപത്യത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ ടെലികോം കമ്പനികള്‍ പയറ്റിവരുന്ന അടവിന്റെ ബാക്കിപ്പത്രമാണ് ഐഡിയ പുതിയ ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളതിന് പിന്നിലും.












Click it and Unblock the Notifications