ആധാറില്ലെങ്കില്‍ ഫോണും പ്രവര്‍ത്തിക്കില്ല!! ജനങ്ങള്‍ ശരിയ്ക്കും 'വഴിയാധാരം'
ദില്ലി: രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിക്കാണിച്ച് ടെലികമ്യൂണിക്കേഷന്‍ വിഭാഗം രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 2018 ഫെബ്രുവരി ആറോടെ ആധാറുമായി ബന്ധിപ്പിക്കാത്ത മൈാബൈല്‍ നമ്പറുകള്‍ നിയമവിരുദ്ധമായി മാറുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ എല്ലാ മൊബൈല്‍ കണക്ഷനുകളും വെരിഫൈ ചെയ്തതായിരിക്കണമെന്ന ഫെബ്രുവരിയിലെ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ നീക്കം. ഇതിനായി ആധാര്‍ നമ്പറുകള്‍ ഉപയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ ടെലിഫോണ്‍ കണക്ഷനെടുക്കുന്നതിനും ആധാറുമായി ബന്ധിപ്പിച്ച കെവൈസി വേരിഫിക്കേഷന് സംവിധാനം ഏര്‍പ്പെടുത്താനും കോടതി നിര്‍ദേശമുണ്ടായിരുന്നു.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും കേന്ദ്രം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് മൊബൈല്‍ ഉപയോക്താക്കളെ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കം. ജൂലൈ ഒന്നിന് ശേഷം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അസാധുവാക്കുമെന്നും ധനകാര്യബില്ലിലെ നിര്‍ദേശങ്ങള്‍ക്കൊപ്പം പ്രഖ്യാപനമുണ്ടായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications