കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലി കേരളത്തിന്റെ അംബാനി!!! ഇത്തവണയും ശതകോടീശ്വരന്‍മാരില്‍ ഒന്നാമന്‍...23 പേർ മലയാളികൾ!!!

Google Oneindia Malayalam News

മുംബൈ/കൊച്ചി: വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ- മുകേഷ് അംബാനി. ഇത്തവണത്തെ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലും മുകേഷ് അംബാനി തന്നെയാണ് ഏറ്റവും വലിയ ധനികന്‍. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് മുകേഷ് അംബാനി ഈ പദവി നിലനിര്‍ത്തുന്നത്.

2019ൽ രാജ്യത്തെ അതിസമ്പന്നരുടെ പട്ടിക മാറി മറിഞ്ഞത് ഇങ്ങനെ, ഒന്നാമൻ അംബാനി തന്നെ2019ൽ രാജ്യത്തെ അതിസമ്പന്നരുടെ പട്ടിക മാറി മറിഞ്ഞത് ഇങ്ങനെ, ഒന്നാമൻ അംബാനി തന്നെ

ദേശീയ തലത്തില്‍ മുകേഷ് അംബാനിയാണ് ഇങ്ങനെയെങ്കില്‍ കേരളത്തിലും അതുപോലെ ഒരാളുണ്ട്. അതാണ് എംഎ യൂസഫലി. ഇത്തവണയും ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ യൂസഫലി ഇടംപിടിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഒന്നാമനാണ് യൂസഫലി.

ആയിരം കോടിയ്ക്ക് മുകളില്‍ ആസ്തിയുള്ള 953 വ്യക്തികളാണ് ഈ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. അതില്‍ 23 മലയാളികളുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

അംബാനി തന്നെ ഒന്നാമന്‍

അംബാനി തന്നെ ഒന്നാമന്‍

ഇത്തവണത്തെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലും ഒന്നാം സ്ഥാനത്തെത്തിയത് മുകേഷ് അംബാനി തന്നെയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ജയറക്ടറും ആയ മുകേഷ് അംബാനിയുടെ സമ്പത്ത് 3.8 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും മുകേഷ് അംബാനി തന്നെ.

ഹിന്ദുജയും പ്രേംജിയും

ഹിന്ദുജയും പ്രേംജിയും

പട്ടികയില്‍ രണ്ടാം സ്ഥാനം എസ്പി ഹിന്ദുജയ്ക്കു ംകുടുംബത്തിനും ആണ്. 1.86 ലക്ഷം കോടി രൂപയാണ് ഇവരുടെ സമ്പത്ത്. മൂന്നാം സ്ഥാനത്തുള്ളത് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയാണ്. 1.17 ലക്ഷം കോടിയാണ് അസിം പ്രേംജിയുടെ സമ്പാദ്യം.

ഒന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ പാതി സ്വത്ത് പോലും രണ്ടാം സ്ഥാനക്കാരനായ എസ്പി ഹിന്ദുജയ്ക്കില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

യൂസഫലി, കേരളത്തിന്റെ അംബാനി

യൂസഫലി, കേരളത്തിന്റെ അംബാനി

കേരളത്തില്‍ നിന്നുള്ള സമ്പന്നരുടെ പട്ടികയില്‍ പതിവ് പോലെ ഇത്തവണയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ പട്ടികയില്‍ യൂസഫലിയുടെ സ്ഥാനം 21-ാമതാണ് എന്നത് കൂടി ഓര്‍ക്കണം. ആദ്യ 20 സ്ഥാനങ്ങളില്‍ ഒരു മലയാളി പോലും എത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അംബാനിയുടെ പത്തിലൊന്ന്

അംബാനിയുടെ പത്തിലൊന്ന്

കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആണെങ്കിലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം യൂസഫലി മുകേഷ് അംബാനിയുടെ മുന്നില്‍ ഒന്നുമല്ല. 35,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. മുകേഷ് അംബാനിയുടെ ആസ്തി 3.8 ലക്ഷം കോടി രൂപയാണ്. യൂസഫലിയുടെ ആസ്തിയുടെ പത്തിരട്ടിയില്‍ വരും ഇത്.

 23 മലയാളികള്‍

23 മലയാളികള്‍

ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഇത്തവണ 23 മലയാളികള്‍ ആണ് ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. 953 പേരുടെ പട്ടികയില്‍ 23 പേര്‍ എന്നുള്ളത് ഒറ്റ നോട്ടത്തില്‍ ചെറിയ കാര്യമാണെന്ന് തോന്നാമെങ്കിലും അത് അത്ര ചെറിയ കാര്യമല്ല. കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത് നിന്നാണ് ഇത്രയും ധനികര്‍ ഇടം നേടിയത് എന്നത് തന്നെ വലിയ കാര്യമാണ്.

രണ്ടാമന്‍.... യൂസഫലിയുടെ മരുമകന്‍

രണ്ടാമന്‍.... യൂസഫലിയുടെ മരുമകന്‍

പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമന്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ ഷംഷീര്‍ വയലില്‍ ആണ്. 13,200 കോടി രൂപയാണ് ഷംഷീറിന്റെ ആസ്തി. പട്ടികയില്‍ 58-ാം സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.

മറ്റൊരു പ്രത്യേകതയും ഷംഷീര്‍ വയലിലിനുണ്ട്. എംഎ യൂസഫലിയുടെ മൂത്ത മകളുടെ ഭര്‍ത്താവാണ് ഇദ്ദേഹം.

രവി പിള്ള, തോമസ് കുര്യന്‍, ജോയ് ആലുക്കാസ്

രവി പിള്ള, തോമസ് കുര്യന്‍, ജോയ് ആലുക്കാസ്

കേരളത്തില്‍ നിന്നുള്ള സമ്പന്നരില്‍ മൂന്നാം സ്ഥാനം ആര്‍പി ഗ്രൂപ്പ് എംഡി രവി പിള്ളയ്ക്കാണ്. 11,600 കോടിയാണ് ആസ്തി. നാലാം സ്ഥാനം ഗൂഗിള്‍ ക്ലൗഡ് സിഇഒ ആയ തോമസ് കുര്യനാണ്. 10600 കോടിയാണ് ആസ്തി. ആലുക്കാസ് ജ്വല്ലറി സ്ഥാപകന്‍ ജോയ് ആലുക്കാസാണ് 9,400 കോടിയുടെ ആസ്തിയുമായി അഞ്ചാം സ്ഥാനത്തുള്ളത്.

ആദ്യ പത്തില്‍

ആദ്യ പത്തില്‍

കേരളത്തില്‍ നിന്നുള്ള സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം നേടിയ ബാക്കി അഞ്ച് പേര്‍ ഇവരാണ്- ശോഭ ലിമിറ്റഡ് ചെയർമാൻ പിഎൻസി മേനോൻ (8,800 കോടി), ഭാര്യ ശോഭ മേനോൻ (5,200 കോടി), കല്യാൺ ജൂവലേഴ്‌സ് ചെയർമാനും എംഡിയുമായ ടിഎസ് കല്യാണരാമനും കുടുംബവും (5,200 കോടി ), മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ (4,000 കോടി), മണപ്പുറം ഫിനാൻസ് എംഡി വിപി നന്ദകുമാർ (3,700 കോടി).

കേരളം സ്ത്രീ പക്ഷം!!!

കേരളം സ്ത്രീ പക്ഷം!!!

ഇത്തവണ കേരളത്തില്‍ നിന്ന് ഇടം നേടിയ സമ്പന്നരില്‍ എട്ട് പേര്‍ സ്ത്രീകളാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇവരാണ് ആ എട്ട് പേര്‍- ശോഭ മേനോൻ, ബിന്ദു പിഎൻസി മേനോൻ, സൂസൻ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്സാണ്ടർ, എലിസബത്ത് ജേക്കബ്, ലത മാത്യൂസ്, സാറാ ജോർജ്.

എന്നാല്‍ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു സ്ത്രീ പോലും ഉള്‍പ്പെട്ടിട്ടില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

English summary
IIFL Wealth Hurun India Rich List 2019: MA Yusuf Ali tops from Kerala. Mukesh Ambani takes top spot for 8th consecutive year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X