കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മാഭിമാനത്തെ പരിഹസിച്ചുകൊണ്ട് അഭിപ്രായങ്ങളോട് യോജിക്കരുത്: രാം നാഥ് കോവിന്ദ്

Google Oneindia Malayalam News

ദില്ലി: ചരിത്രപരമായ വസ്തുുതയാണെങ്കിലും ഒരാള്‍ക്ക് അതിനോട് യോജിക്കാതിരിക്കാനുള്ള അവകാശമുണ്ടെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സ‍ഞ്ജല് ലീലാ ബെന്‍സാലിയുടെ പത്മാവതിനെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റ് രാം കോവിന്ദിന്റെ പ്രസ്താവന. അഭിപ്രായങ്ങളോട് യോജിക്കാതിരിക്കാമെങ്കിലും അത് മറ്റുള്ളവരുടെ ആത്മാഭിമാനത്തെ പരിഹസിച്ചുകൊണ്ടാവരുതെന്നും രാം നാഥ് കോവിന്ദ് വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഷ്ട്രപ്രതിയുടെ പ്രസ്താവന.

റിപ്പബ്ലിക് ദിന പരേഡ്: രാഹുൽ ഗാന്ധിയ്ക്ക് സീറ്റ് നല്‍കിയത് നാലാമത്തെ നിരയിൽ!! വിറളി പിടിച്ച് കോണ്‍ഗ്രസ്റിപ്പബ്ലിക് ദിന പരേഡ്: രാഹുൽ ഗാന്ധിയ്ക്ക് സീറ്റ് നല്‍കിയത് നാലാമത്തെ നിരയിൽ!! വിറളി പിടിച്ച് കോണ്‍ഗ്രസ്

റിലയൻസ് ജിയോ- എയര്‍ടെൽ മത്സരം മുറുകുന്നു: എയര്‍ടെൽ ഒറ്റയടിക്ക് പരിഷ്കരിച്ചത് നാല് പ്ലാനുകള്‍, ജിയോയ്ക്ക് പണികിട്ടിത്തുടങ്ങി!!റിലയൻസ് ജിയോ- എയര്‍ടെൽ മത്സരം മുറുകുന്നു: എയര്‍ടെൽ ഒറ്റയടിക്ക് പരിഷ്കരിച്ചത് നാല് പ്ലാനുകള്‍, ജിയോയ്ക്ക് പണികിട്ടിത്തുടങ്ങി!!

കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം മാറ്റണമെന്ന് ആഹ്വാനം ചെയ്ത രാഷ്ട്രപതി ജനങ്ങളാണ് രാജ്യത്തിന്റെ നെടും തൂണുകളെന്നും ചൂണ്ടിക്കാണിച്ചു. അന്ധവിശ്വാസങ്ങള്‍ തുടച്ചു നീക്കണമെന്നും സമത്വവും മതേതരത്വവുമാണ് രാജ്യത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്മാവത് റിലീസ് ചെയ്യുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സ്കൂള്‍ കുട്ടികളുടെ ജീവന് ഭീഷണിയുയർത്തിയ സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള ആദ്യത്തെ പ്രതികരണമാണിത്. ഗുഡ്ഗാവിൽ സ്കൂൾ ബസിന് നേർക്ക് ആക്രമണമുണ്ടായതും കണക്കിലെടുത്താണ് കടുത്ത പരാമര്‍ശം. രാജ്യത്തിന്റെ വളര്‍ച്ച കുട്ടികളിലൂടെയാണെന്ന് ചൂണ്ടിക്കാണിച്ച കോവിന്ദ് യുവജനങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പല കാര്യങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധോണിയ്ക്കും ഇളയരാജയ്ക്കും പത്മഭൂഷണ്‍: പത്മാ പുരസ്കാര പട്ടികയിൽ 85 പേരില്‍ മൂന്ന് മലയാളികള്‍, വനമുത്തശ്ശിയും പട്ടികയിൽ!!ധോണിയ്ക്കും ഇളയരാജയ്ക്കും പത്മഭൂഷണ്‍: പത്മാ പുരസ്കാര പട്ടികയിൽ 85 പേരില്‍ മൂന്ന് മലയാളികള്‍, വനമുത്തശ്ശിയും പട്ടികയിൽ!!

 ramnathkovind

രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലൊഴികെയുള്ള സംസ്ഥാനങ്ങളിൽ മള്‍ട്ടി പ്ലക്സ് ഉടമകളുമായി സഹകരിച്ച് ചിത്രം റിലീസ് ചെയ്തിരുന്നു. രാജ്യത്തെ 4000ഓളം സിനിമാ തിയ്യറ്ററുകളിൽ നിന്നായി ഒരു മില്യൺ ആളുകളാണ് റിലീസ് ദിവസം തന്നെ സിനിമ കണ്ടത്.

English summary
Against the backdrop of raging protests against the controversial film "Padmaavat" across several states, President Ram Nath Kovind today underlined that people could disagree about something or a historical event without infringing on the dignity and space of other citizens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X