വോഡഫോണിന്റെ അത്യുഗ്രന്‍ ഓഫര്‍!!! 5 രൂപക്ക് അണ്‍ലിമിറ്റഡ് ഡേറ്റയും വോയ്‌സ് കോളും!!!
ടെലികോം രംഗത്ത് വര്‍ദ്ധിച്ചുവരുന്ന മത്സരങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് മൊബൈല്‍ കമ്പനികള്‍. ജിയോ വിപ്ലവത്തിനിടയില്‍ പിടിച്ചു നില്‍ക്കാന്‍ എല്ലാ മൊബൈല്‍ കമ്പനികളും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലായി വോഡഫോണ്‍ ആണ് അത്യുഗ്രന്‍ ഓഫറുമായി രംഗത്തു വന്നിട്ടുള്ളത്. 5 രൂപക്ക് അണ്‍ലിമിറ്റഡ് ഡേറ്റയും ലോക്കല്‍, എസ്റ്റിഡി കോളുകളും!!! ഒരു ദിവസത്തേക്കാണ് ഓഫര്‍.
റംസാനോടനുബന്ധിച്ചുള്ള ഈ സ്‌പെഷ്യല്‍ ഓഫര്‍ പക്ഷേ, എല്ലാ സര്‍ക്കിളുകളിലും ഇപ്പോള്‍ ലഭ്യമാകില്ല. ഉത്തര്‍ പ്രദേശിലെ വെസ്റ്റ് സര്‍ക്കിളിലാണ് ഈ പെരുന്നാള്‍ ഓഫര്‍ ലഭ്യമാകുക. USSD ഡയല്‍ ചെയ്‌തോ *444*5# അമര്‍ത്തിയോ 2ജി ഉപയോക്താക്കള്‍ക്ക് അവരുടെ സ്‌പെഷ്യല്‍ ഓഫറുകളെക്കുറിച്ച് അറിയാം. 3 ജി ഉപയോക്താക്കള്‍ *444*19# എന്ന നമ്പറാണ് അമര്‍ത്തേണ്ടത്.

നേരത്തേ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 19 രൂപക്ക് വോഡൈഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അണ്‍ലിമിറ്റഡ് കോളും 100 എംബിയ ഡേറ്റയും എന്ന ഓഫര്‍ വോഡഫോണ്‍ അവതരിപ്പിച്ചിരുന്നു. അതിനെ വെല്ലുന്നതാണ് പുതിയ ഓഫര്‍. ജിയോയുടെ വരവോടു കൂടി നെറ്റ്‌വര്‍ക്ക് ഏതായാലും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് ചുരുക്കം. 2016 സെപ്റ്റംബറിലായിരുന്നു ടെലകോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ജിയോയുടെ കടന്നുവരവ്.












Click it and Unblock the Notifications