കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ആധാര്‍ മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാന്‍ പുതിയ പദ്ധതി അവതരിപ്പിച്ചതോടെ വേരിഫിക്കേഷന്‍ നടപട‍ി ക്രമങ്ങള്‍ സംബന്ധിച്ചാണ് പലര്‍ക്കും ആശങ്കയുള്ളത്. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്‍റെ ഭാഗമായാണ് ടെലികോം മന്ത്രാലയത്തിന്‍റെ ഈ നീക്കം. വീട്ടിലിരുന്ന് മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനമാണ് ഇതോടെ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.

വോയ്സ് കോള്‍ വെട്ടിക്കുറച്ച് ജിയോ! അ‍ഞ്ച് മണിക്കൂറിന് ശേഷം കണക്ഷന്‍ വിഛേദിക്കും, പുതിയ ചട്ടങ്ങള്‍!വോയ്സ് കോള്‍ വെട്ടിക്കുറച്ച് ജിയോ! അ‍ഞ്ച് മണിക്കൂറിന് ശേഷം കണക്ഷന്‍ വിഛേദിക്കും, പുതിയ ചട്ടങ്ങള്‍!

പല കാരണങ്ങള്‍ കൊണ്ട് ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനായി മൊബൈല്‍ കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ടെത്താന്‍ കഴിയാത്തവരെ സഹായിക്കാനാണ് കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ശാരീക അവശതകള്‍ അനുഭവിക്കുന്നതും കിടപ്പിലായവരുമായ മൊബൈല്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. മൊബൈല്‍ കമ്പനികളുടെ സര്‍വീസ് സെന്‍റുകളില്‍ പോകാന്‍ കഴിയാത്ത രോഗികള്‍ക്കും മറ്റും പുതിയ രീതിയില്‍ ആധാര്‍ ലിങ്ക് ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആധാര്‍ ലിങ്ക് ചെയ്യാനുള്ള അവസാന സമയപരിധി മാര്‍ച്ച് 31ലേക്ക് മാറ്റിയതായും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ രീതി പ്രകാരം ഓണ്‍ലൈനിലൂടെ ആര്‍ക്കും മൊബൈല്‍ ഫോണ്‍ ആധാറുമായി ലിങ്ക് ചെയ്യാനും സാധിക്കും.

 വേരിഫിക്കേഷന്‍ എങ്ങനെ

വേരിഫിക്കേഷന്‍ എങ്ങനെ

മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കുന്നതിന്
ഒടിപി, ആപ്, വോയ്സ് റെക്കഗ്നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.

 ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍

ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍

12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പറില്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനമാണ് റീ- വേരിഫിക്കേഷനായി ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എന്നിവ ഉപയോഗിച്ച് ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

 ഒടിപി ഉപയോഗിച്ച് എങ്ങനെ

ഒടിപി ഉപയോഗിച്ച് എങ്ങനെ

ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുള്ള ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ഉപഭോക്താവിന്‍റെ മറ്റ് മൊ ബൈല്‍ നമ്പറുകളുടെ റീ വേരിക്കേഷന്‍ നടത്താന്‍ കഴിയുന്നതാണ് ഒടിപി വഴിയുള്ള വേരിഫിക്കേഷന്‍. മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആണ് ഒടിപി ഉപയോഗിച്ചുള്ള വേരിഫിക്കേഷന്‍. പ്രത്യേകം ഡിസൈന്‍ ചെയ്ത ആപ്പില്‍ വോയ്സ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്തേണ്ടത്.

 വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്

വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്


ആധാര്‍ ഉപയോഗിച്ച് റീ വേരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടെലികോം കമ്പനിയുടെ ഏജന്‍റുമാരുടെ ഫോണുകളില്‍ സൂക്ഷിക്കരുതെന്ന് ടെലികോം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണിത്. ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഏജന്‍റുമാരുടെ ദൃശ്യമാകുന്നതാണ് പുതിയ സംവിധാനം.

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം


ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍, രോഗികള്‍ എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തി മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. 2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

 ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം മൊബൈല്‍ കണക്ഷന്‍ സ്വന്തമായുള്ളവര്‍ക്ക് ആധാറുമായി രജിസ്റ്റര്‍ ചെയ്ത ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ബാക്കിയുള്ള നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മൊബൈല്‍ വേരിഫിക്കേഷന്‍ നടപടികള്‍ സുതാര്യമാക്കിയതോടെയാണ് ഈ സൗകര്യം ലഭിക്കും.

 നടപടി എന്തിന്

നടപടി എന്തിന്

ഇതിനായി മൊബൈല്‍ കമ്പനികള്‍ പ്രത്യേക ഓണ്‍ലൈന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ ദുരുപയോഗം രാജ്യത്ത് വലിയതോതില്‍ വര്‍ധിച്ചുവരുന്നതിനാലാണ് ആധാര്‍ നമ്പരുകള്‍ മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത്. പലകോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആധാര്‍ ലിങ്ക് ചെയ്യാത്ത ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

 ടെലികോം കമ്പനികള്‍ക്ക് ഭയം

ടെലികോം കമ്പനികള്‍ക്ക് ഭയം

ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകളുടെ കണക്ഷന്‍ വിഛേദിക്കുന്നതോടെ മൊബൈല്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഫെബ്രുവരിയ്ക്ക് മുമ്പുതന്നെ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യ കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ സാങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ നീക്കമെന്നാണ് വോഡഫോണ്‍ നല്‍കുന്ന വിശദീകരണം.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍


2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

നടപടി എങ്ങനെ

നടപടി എങ്ങനെ

ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎ​സ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

English summary
In a bid to expedite linking of mobile phone numbers with Aadhaar, the government Wednesday announced three new modes to complete the process from the comfort of home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X