മുത്തൂറ്റില്‍ രാജ്യമാകമാനം ഇന്‍കം ടാക്‌സ് റെയ്ഡ്... ഉടമകളുടെ വീട്ടിലും ഉദ്യോഗസ്ഥരുടെ വീട്ടിലും
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. മുത്തൂറ്റ് ജോര്‍ജ്ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മുത്തൂറ്റ് മിനി, മുത്തൂറ്റ് മെര്‍ക്കന്റിയില്‍ തുടങ്ങി എല്ലാ മുത്തൂറ്റ് സ്ഥാപനങ്ങളും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവ്യാപകമായിട്ടാണ് പരിശോധന നടക്കുന്നത്.
റെയ്ഡിന് പിന്നില്‍ എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. ഉടമകളുടേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ആദായ നികുതി എടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് പ്രാഥമികമായ വിവരം. രാവിലെ എട്ട് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെയാണ് ഇപ്പോഴത്തെ പരിശോധന മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ പണയയും മൈക്രോ ഫിനാന്‍സും ആണ് ഇവരുടെ പ്രധാന മേഖല. സ്വര്‍ണ പണയത്തിൻറെ കാര്യത്തില്‍ രേഖകള്‍ കൃത്യമല്ലെന്ന് നേരത്തെ തന്നെ പലരും ആക്ഷേപം ഉന്നയിച്ചിരുന്നു.
മൈക്രോ ഫിനാന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications