കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളില്‍ കൊയ്ത്ത് കേരളത്തിനും, ഡീസലിൽ അതിലും വലുത്.. കേന്ദ്രത്തെ മാത്രം പറഞ്ഞാല്‍ കാര്യമാവില്ല

Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ സംസ്ഥാന സര്‍ക്കാരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ജനജീവിതം ദു:സഹമാക്കുന്നതാണ് ഇന്ധനവില വര്‍ദ്ധന എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നും ഉണ്ടാവില്ല. ഡീസല്‍ വില കൂടിയാല്‍ അവശ്യസാധനങ്ങളുടെ വിലയും കൂടും.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും, ഇന്ധനവില കത്തിക്കയറുമ്പോള്‍ നിറയുന്നത് സംസ്ഥാന ഖജനാവ് കൂടിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മാത്രം ഇന്ധന നികുതി വഴി കേരള ഖജനാവിലേക്ക് എത്തിയത് ഏതാണ്ട് ഇരുപത്തി നാലായിരം കോടി രൂപയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ഖജനാവിലേക്ക് എത്തുന്ന പണത്തിന്റെ കാര്യത്തിലാണെങ്കില്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ ആയിരിക്കും കേരളം ഏറെ സന്തോഷിക്കുക. അത്രയധികം ആണ് ഡീസലിന്റെ നികുതിയായി എത്തിയിരിക്കുന്നത്.

24000 കോടി നികുതി വരുമാനം

24000 കോടി നികുതി വരുമാനം

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സംസ്ഥാന സക്കാരിലേക്ക് നികുതി ഇനത്തില്‍ എത്തിയത് ഏതാണ്ട് ഇരുപത്തി നാലായിരം കോടി രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ 23,922.4 കോടി രൂപ. ചുരുക്കി പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന് ഇന്ധന വിലവര്‍ദ്ധന ചാകരയാണെന്നര്‍ത്ഥം.

മോദിഭരണത്തില്‍ ലാഭം?

മോദിഭരണത്തില്‍ ലാഭം?

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പെട്രോള്‍ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില മുന്‍കാലങ്ങളിലേക്കാള്‍ കുറഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധന വില കുത്തനെ കൂടുക തന്നെ ആയിരുന്നു. എന്നാലും മുന്‍ കാലങ്ങളെ അപേക്ഷിച്ച് കേരള ഖനനാവിന് നല്ല നേട്ടം ആയിരുന്നു ഇത് സമ്മാനിച്ചത്.

പെട്രോളില്‍ നിന്ന് കിട്ടുന്നത്

പെട്രോളില്‍ നിന്ന് കിട്ടുന്നത്


പെട്രോളും ഡീസലും ഇപ്പോഴും ജിഎസ്ടിയ്ക്ക് കീഴില്‍ വന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് വാറ്റ് ഇനത്തിലും സോഷ്യല്‍ സെസ് ആയും അധിക നികുതി ആയും ആണ് ഇന്ധന വില്‍പനയില്‍ നിന്ന് പണം ലഭിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 18.97 രൂപയാണ് വാറ്റ് ഇനത്തില്‍ സംസ്ഥാന ഖജനാവിന് ലഭിക്കുന്നത്. ഒരു രൂപ അധിക നികുതിയും സോഷ്യല്‍ സെസ് ആയി 19 പൈസയും ലഭിക്കും.

ഡീസല്‍ നികുതി

ഡീസല്‍ നികുതി

ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ വാറ്റ് ആയി സംസ്ഥാന സര്‍ക്കാരിന് 14.48 രൂപ ലഭിക്കും. പെട്രോളിനെ പോലെ തന്നെ ഡീസലിനും അധിക നികുതിയായി ഒരു രൂപ ഉണ്ട്. ഡീസലിന്റെ സോഷ്യല്‍ സെസ് 14 പൈസ മാത്രം ആണ്.

പെട്രോളിനേക്കാള്‍ ലാഭം ഡീസല്‍!

പെട്രോളിനേക്കാള്‍ ലാഭം ഡീസല്‍!

കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും അധികം നികുതി ലഭിച്ചിട്ടുള്ളത് ഡീസല്‍ വില്‍പനയിലൂടെ ആണ്. നാല് വര്‍ഷം കൊണ്ട് 13,242.46 കോടി രൂപയാണ്. പെട്രോളില്‍ നിന്ന് 10,679.94 കോടി രൂപയും. നികുതിയുടെ കണക്ക് നോക്കുമ്പോള്‍ കുറവാണെങ്കിലും പെട്രോളിന്റെ ഉപഭോഗം ആണ് ഇത്രയും അധികം തുക ഖജനാവിലേക്ക് എത്തിച്ചത്.

ഒരു രൂപ കൂടിയാല്‍ 10 കോടി!!!

ഒരു രൂപ കൂടിയാല്‍ 10 കോടി!!!

ഏറെ വാഹന സാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ മാത്രം എണ്ണം 1.1 കോടിയാണ് (2017 ലെ കണക്ക്). ഇത് കൂടാതെ അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ലക്ഷക്കണക്കിന് വാഹനങ്ങള്‍ വേറേയും. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഒരു രൂപ കൂടിയാല്‍ തന്നെ സംസ്ഥാന ഖജനാവിലേക്ക് 10 കോടി രൂപ മാസം അധികമായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം തന്നെ ഏറ്റവും വരുമാനം

ഈ വര്‍ഷം തന്നെ ഏറ്റവും വരുമാനം

കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷം (2017-2018) ആണ് ഏറ്റവും അധികം പണം ഇന്ധന വില്‍പനയിലെ നികുതിയായി സംസ്ഥാന ഖജനാവിലേക്ക് എത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും കൂടി 7050.29 കോടി രൂപയാണ് ഖജനാവില്‍ എത്തിയത്. 2014-2015 കാലത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഏതാണ്ട് അമ്പത് ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

English summary
Increase in Fuel price gives huge tax revenue to state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X